കോഴിക്കോട്: 68-ാമത് കേരള സ്കൂൾ കായിക മേളയുടെ (2026) വിവിധ മത്സരങ്ങളുടെ ഷെഡ്യൂളും വേദികളും പുറത്തുവിട്ടു. ഒക്ടോബർ 25 മുതൽ 31 വരെയുള്ള തീയതികളിലായാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
പ്രൊഫഷണൽ കായിക ഇനങ്ങൾക്കൊപ്പം ഇൻക്ലൂസീവ് മത്സരങ്ങളും മേളയുടെ പ്രധാന ആകർഷണമാണ്.
പ്രധാന മത്സരങ്ങളും വേദികളും:
പി ടി എം എച്ച് എസ് എസ് കൊടിയത്തൂർ:
വുഷു (ഒക്ടോബർ 26, 27), സോഫ്റ്റ് ബോൾ (ഒക്ടോബർ 25 – 29),
ബേസ് ബോൾ (ഒക്ടോബർ 25 – 29),
കരാട്ടെ (ഒക്ടോബർ 27 – 29), ബോൾ ബാഡ്മിന്റൺ (ഒക്ടോബർ 25 – 30)
എന്നിവ ഈ വേദിയിൽ നടക്കും.
സെന്റ് സേവ്യേഴ്സ് യു.പി.
സ്കൂൾ, പെരുവയൽ:
നെറ്റ്ബോൾ (ഒക്ടോബർ 25 – 28),
ത്രോബോൾ (ഒക്ടോബർ 25, 26) മത്സരങ്ങൾക്ക് വേദിയാകും.
എം.ഇ.എസ്. രാജാ
റെസിഡൻഷ്യൽ സ്കൂൾ, ചാത്തമംഗലം:
ഇൻക്ലൂസീവ് ക്രിക്കറ്റ് (14 വയസ്സിന് മുകളിൽ – ഒക്ടോബർ 25), ഇൻക്ലൂസീവ് ബോക്സ് ബോൾ (ഒക്ടോബർ 25) എന്നിവ നടക്കും.
ദയാപുരം റെസിഡൻഷ്യൽ സ്കൂൾ:
ഇൻക്ലൂസീവ് ഹാൻഡ് ബോൾ (ഒക്ടോബർ 25).
കന്നമംഗലം ഹയർ സെക്കൻഡറി സ്കൂൾ:
ഇൻക്ലൂസീവ് ക്രിക്കറ്റ് (14 വയസ്സിന് താഴെ – ഒക്ടോബർ 25), വടംവലി (ഒക്ടോബർ 27 – 29).
ആർ.ഇ.സി.ജി.വി.എച്ച്.എസ്.എസ്. സ്കൂൾ, ചാത്തമംഗലം:
യോഗ മത്സരങ്ങൾ ഒക്ടോബർ 26 മുതൽ 29 വരെ വിവിധ വിഭാഗങ്ങളിലായി നടക്കും.
ബാസ്കറ്റ് ബോൾ വേദികൾ: ആൺകുട്ടികളുടെ മത്സരങ്ങൾ
സിൽവർ ഹിൽസ് പബ്ലിക് സ്കൂൾ, പാരോപ്പടി, മേരിക്കുന്ന് എന്ന വേദിയിലും,
പെൺകുട്ടികളുടെ മത്സരങ്ങൾ പ്രസന്റേഷൻ എച്ച്.എസ്.എസ്, ചേവായൂർ വേദിയിലും ഒക്ടോബർ 25 മുതൽ 29 വരെ നടക്കും.
സെന്റ് ജോസഫ് കോളേജ് ഇൻഡോർ സ്റ്റേഡിയം, ദേവഗിരി:
ഇൻക്ലൂസീവ് ബാഡ്മിന്റൺ (ഒക്ടോബർ 26), മറ്റ് ബാഡ്മിന്റൺ മത്സരങ്ങൾ (ഒക്ടോബർ 27 – 30) ഇവിടെ ക്രമീകരിച്ചിരിക്കുന്നു.
എൻ.ഐ.ടി. കോഴിക്കോട്:
ഇൻക്ലൂസീവ് അത്ലറ്റിക്സ് (ഒക്ടോബർ 26), ഇൻക്ലൂസീവ് ഫുട്ബോൾ (ഒക്ടോബർ 26), അത്ലറ്റിക്സ് മത്സരങ്ങൾ (ഒക്ടോബർ 27 – 31), ക്രോസ് കൺട്രി (ഒക്ടോബർ 30) എന്നിവ എൻ.ഐ.ടി മൈതാനത്ത് നടക്കും.
വിവിധ പ്രായവിഭാഗങ്ങളിലായി (സബ് ജൂനിയർ, ജൂനിയർ, സീനിയർ) ആയിരക്കണക്കിന് വിദ്യാർത്ഥി കായികതാരങ്ങളാണ് ഈ വർഷത്തെ കായിക മേളയിൽ മാറ്റുരയ്ക്കുന്നത്.
