Ration Distribution: റേഷന്‍ കടകളില്‍ വിരലടയാളം പതിയാത്തത് മൂലം ധാന്യങ്ങള്‍ മുടങ്ങുന്ന ഉപഭോക്താക്കള്‍ക്ക് വലിയ ആശ്വാസവുമായി കേന്ദ്ര സര്‍ക്കാര്‍. ഇനി വിരലടയാളം പൊരുത്തപ്പെടാത്ത സാഹചര്യങ്ങളില്‍ ഒടിപി (OTP), ഫേസ് ഓതന്റിക്കേഷന് (Face Authentication), ആധാര്‍ വെരിഫിക്കേഷന് (Aadhaar Verification) എന്നിവ ഉപയോഗിച്ച് റേഷന്‍ വിഹിതം കൈപ്പറ്റാം. സാങ്കേതിക തടസങ്ങളും, മുതിര്‍ന്ന പൗരന്മാരുടെ വിരലടയാള പ്രശ്നങ്ങളും പരിഹരിക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ നിര്‍ദേശം. പുതിയ അപ്ഡേറ്റ് മലയാളികള്‍ക്ക് അവരുടെ അവകാശപ്പെട്ട റേഷന്‍ ഉറപ്പാക്കാന്‍ വഴിയൊരുക്കും.
ടിപി വഴിയുള്ള പരിശോധനവിരലടയാളം വര്‍ക്ക് ചെയ്തില്ലെങ്കില്‍, റേഷന്‍ വിതരണ സംവിധാനത്തില്‍ OTP (One Time Password) ഓപ്ഷന് ഉണ്ടെങ്കില്‍ അത് ഉപയോഗിക്കാം. രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് വരുന്ന ഒടിപി നല്കി ഐഡന്റിറ്റി വെരിഫൈ ചെയ്യാം. ഇതിനായി റേഷന്‍ കാര്‍ഡുമായി ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍ ആക്ടീവ് ആയിരിക്കണം.
