Latest

FASTag ബാലന്‍സ് നെഗറ്റീവായാല്‍ അക്കൗണ്ട് ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെടും; ടോള്‍ പ്ലാസയിലെ ഇരട്ടി പിഴ ഒഴിവാക്കാം

Share

FASTag NHAI Rules: മിനിമം ബാലന്‍സ് നിബന്ധനയില്ല. പക്ഷെ ബാലന്‍സ് മൈനസ് ആയാല്‍ ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെടും. ഫാസ്ടാഗ് നിയമങ്ങള്‍ ഉപയോക്താക്കള്‍ അറിയാതെ പോകരുത്.ASTag Blacklisting : ഹൈവേയിലൂടെയുള്ള യാത്രയില്‍ ടോള്‍ പ്ലാസയില്‍ വെച്ച് പെട്ടെന്ന് ഫാസ്ടാഗ് വര്‍ക്ക് ചെയ്യാതെ വരുന്നത് ഏതൊരു ഡ്രൈവര്‍ക്കും വലിയ തലവേദന ഉണ്ടാക്കുന്ന കാര്യമാണ്. മിനിമം ബാലന്‍സ് റൂളില്‍ മാറ്റം വന്നിട്ടുണ്ടെങ്കിലും അക്കൗണ്ട് ബാലന്‍സ് മൈനസ് ആയാല്‍ നിങ്ങളുടെ ഫാസ്ടാഗ് ബ്ലാക്ക്ലിസ്റ്റ് ചെയ്യപ്പെടാന്‍ സാധ്യതയേറെയാണ്. യാത്രകള്‍ തടസമില്ലാതെ സുഗമമാക്കാന്‍ ഫാസ്ടാഗിന്റെ പുതിയ നിയമങ്ങളും, ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളും കൃത്യമായി മനസിലാക്കാം.2021 ഫെബ്രുവരി മുതല്‍ ഫാസ്ടാഗ് വാലറ്റുകളില്‍ ഒരു നിര്‍ദിഷ്ട മിനിമം ബാലന്‍സ് നിലനിര്‍ത്തണമെന്ന നിബന്ധന നാഷണല്‍ ഹൈവേ അതോരിറ്റി ഓഫീ ഇന്ത്യ (NHAI) ഒഴിവാക്കിയിട്ടുണ്ട്. മുമ്പ് ബാങ്ക് സെക്യൂരിറ്റി ഡെപ്പോസിറ്റിന് പുറമെ 150 രൂപ മുതല്‍ 200 രൂപ വരെ മിനിമം ബാലന്‍സ് സൂക്ഷിക്കേണ്ടതുണ്ടായിരുന്നു. പുതിയ നിയമപ്രകാരം ഇപ്പോള്‍ ഇതിന്റെ ആവശ്യമില്ല.

FASTag: All You Need To Know

Leave a Reply

Your email address will not be published. Required fields are marked *