
സമ്പാദ്യം എന്നത് പോലെ ഏറെ പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ് ഹെല്‍ത്ത് ഇന്‍ഷുറന്‍സും. ഓരോരുത്തരുടെയും ആവശ്യത്തിന് അനുസരിച്ച് നിരവധി ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസികള്‍ വിപണിയില്‍ ലഭ്യമാണ്. അതുകൊണ്ട് തന്നെ ഇതില്‍ ഏതാണ് മികച്ചത് എന്ന കണ്ഫ്യൂഷന് ഇല്ലാത്തവര്‍ ആരും ഉണ്ടാവില്ല. ഓരോരുത്തരുടെയും ചുറ്റുപാടും സാഹചര്യങ്ങളും അനുസരിച്ച് വേണം ഹെല്‍ത്ത് ഇന്‍ഷുറന്‍സ് തെരഞ്ഞെടുക്കേണ്ടത്.
ഇന്ന് ഇപ്പോള്‍ ജോലി ചെയ്യുന്ന കമ്പനിയില്‍ തന്നെ ജീവനക്കാര്‍ക്ക് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസികള്‍ ലഭിക്കുന്നുണ്ട്. ഇത് കുടുംബത്തെ ഒന്നടങ്കം കവര്‍ ചെയ്യുന്നതും ആയിരിക്കും. എങ്കിലും ഭാവി മുന്നില്‍ കണ്ട് ഓരോ വ്യക്തിയും സ്വന്തമായി ഒരു ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസി എടുക്കേണ്ടത് അനിവാര്യമാണെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. കുടുംബമായി കഴിയുമ്പോള്‍ ഫാമിലി ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുക്കുന്നതാണ് നല്ലത്.
