NPS Swasthya : വിരമിക്കലിന് ശേഷമുള്ള സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നതിനൊപ്പം, ആരോഗ്യച്ചെലവുകൾക്കും പണം കണ്ടെത്താനും സഹായിക്കുന്ന പദ്ധതിയാണ് എൻ.പി.എസ് സ്വാസ്ഥ്യ. സൂപ്പർ ടോപ്-അപ് ഇൻഷുറൻസും ഇതിൽ ഉൾപ്പെടുന്നു. 30 ലക്ഷം രൂപ വരെ പരിരക്ഷയുണ്ട്.റിട്ടയർമെന്റ് കാലത്തെ സാമ്പത്തിക സുരക്ഷയ്ക്കൊപ്പം, ആരോഗ്യച്ചെലവുകൾക്കായി പണം കണ്ടെത്താൻ സഹായിക്കുന്ന പുതിയ പദ്ധതിയാണ് എൻ.പി.എസ് സ്വാസ്ഥ്യ . നാഷണൽ പെൻഷൻ സിസ്റ്റത്തിന് കീഴിലുള്ള ഈ പദ്ധതിയിൽ ആരോഗ്യ ആവശ്യങ്ങൾക്കായി പ്രത്യേക നിക്ഷേപത്തുകയും, സൂപ്പർ ടോപ്പ്-അപ്പ് ആരോഗ്യ ഇൻഷുറൻസും ഉൾപ്പെടുന്നു. പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റിയുടെ (PFRDA) മാർഗനിർദേശങ്ങൾ പ്രകാരമാണ് പദ്ധതി പ്രവർത്തിക്കുന്നത്. 30 ലക്ഷം രൂപയുടെ വരെ കവറേജ് ലഭിക്കും.
എന്താണ് എൻ.പി.എസ് സ്വാസ്ഥ്യ?
ആരോഗ്യ ആവശ്യങ്ങൾക്കായി പ്രത്യേക നിക്ഷേപത്തുക കെട്ടിപ്പടുക്കാനും, അർഹമായ ചികിത്സാ ചെലവുകൾക്ക് നിശ്ചിത നിബന്ധനകളോടെ പണം പിൻവലിക്കാനും സഹായിക്കുന്ന പദ്ധതിയാണിത്. ഇതോടൊപ്പം സൂപ്പർ ടോപ്-അപ് ആരോഗ്യ ഇൻഷുറൻസും ലഭിക്കും.
