52 Week High Stocks : 52 ആഴ്ച്ചകളിലെ ഉയരങ്ങളിലെത്തിയ 7 ബി.എസ്.ഇ 100 ഓഹരികളെക്കുറിച്ച് അറിയാം. കഴിഞ്ഞ ഒരു മാസത്തിൽ 31% വരെ റാലിയാണ് നടത്തിയത്. 15 രൂപ മുതലാണ് ഈ ട്രെൻഡിങ് ഓഹരികളുടെ വില ആരംഭിക്കുന്നത്നിലവിൽ 52 ആഴ്ച്ചകളിലെ ഉയരങ്ങളിലെത്തിയ, 15 രൂപ മുതൽ വിലയുള്ള 7 ബി.എസ്.ഇ 100 ഓഹരികളുടെ വിവരങ്ങളാണ് ഇവിടെ നൽകുന്നത്. മാർക്കറ്റിൽ അസ്ഥിരത ഉയർന്നു നിൽക്കുമ്പോഴും, കഴിഞ്ഞ ഒരു മാസത്തിൽ 31% വരെ നേട്ടം നൽകിയ ഓഹരികൾ കൂടിയാണിവ. ഒരു ഓഹരിയെ സംബന്ധിച്ച് 52 ആഴ്ച്ചകളിലെ ഉയരമെന്നത് പൊതുവെയുള്ള ബുള്ളിഷ് സൂചനയാണ്. കഴിഞ്ഞ വാരാന്ത്യത്തിൽ, വെള്ളിയാഴ്ച്ച ഇന്ത്യൻ ഓഹരി വിപണി സൂചികകൾ മികച്ച നേട്ടത്തിലാണ് വ്യാപാരം ക്ലോസ് ചെയ്തിരിക്കുന്നത്. നിഫ്റ്റി 50 സൂചിക 288.65 പോയിന്റുകൾ ഉയർന്ന് 22,520.45 പോയിന്റുകളിലും, ബി.എസ്.ഇ സെൻസെക്സ് ഇൻഡെക്സ് 879.09 പോയിന്റുകൾ കയറി 72,472.33 പോയിന്റുകളിലും ക്ലോസ് ചെയ്തു. നിഫ്റ്റി ബാങ്ക് ഇൻഡെക്സ് 741.60 പോയിന്റുകൾ കയറി 55,256.65 പോയിന്റുകളിൽ വ്യാപാരം അവസാനിപ്പിച്ചു.

