M A Yusuff Ali Portfolio Stock : ലുലു ഗ്രൂപ്പ് മേധാവി എം.എ യൂസഫലിയുടെ പോർട്ഫോളിയോയിലെ ഒരു ഓഹരിയാണ് ഫെഡറൽ ബാങ്ക്. കഴിഞ്ഞ ഒരു വർഷത്തിൽ 58.43% നേട്ടമാണ് ഈ സ്റ്റോക്ക് നൽകിയത്. ബാങ്കിന്റെ സെപ്റ്റംബർ പാദഫലങ്ങൾ ഉടൻ പ്രഖ്യാപിച്ചേക്കും.ഇക്കഴിഞ്ഞ ജൂൺ പാദത്തിലെ (Q1FY27) വിവരങ്ങൾ പ്രകാരം, പ്രമുഖ മലയാളി വ്യവസായി എം.എ യൂസഫലി ഏറ്റവും കൂടുതൽ നിക്ഷേപം നടത്തിയിരിക്കുന്ന കേരള ഓഹരിയാണ് ഫെഡറൽ ബാങ്ക് (Federal Bank). കഴിഞ്ഞ ഒരു വർഷത്തിൽ 58.43% നേട്ടമാണ് ഈ ഓഹരി നൽകിയത്. 207 രൂപയിൽ നിന്ന് ഇപ്പോഴത്തെ നിലവാരമായ 330 രൂപ വരെ ഓഹരി വില ഉയർന്നതായി കാണാം.ഇത്തരത്തിൽ ഒരു ലക്ഷം രൂപയുടെ നിക്ഷേപം 1.58 ലക്ഷത്തോളം വളർന്നതായി കണക്കാക്കാം. ഓഹരിയുടെ 52 ആഴ്ച്ചകളിലെ ഉയരം 372 രൂപയാണെന്നിരിക്കെ ഓഹരി ഇതിലുമധികം നേട്ടം നൽകിയതായും കാണാം. നിലവിൽ CARE റേറ്റിങ് ഈ ഓഹരിയിൽ സ്റ്റേബിൾ ഔട്ലുക്ക് റേറ്റിങ്, (CARE AA+) നൽകിയിട്ടുണ്ട്.
