Latest

എൻ.പി.എസ് സെൻട്രൽ; ഇനി സേവനങ്ങൾ ഒറ്റ പ്ലാറ്റ്ഫോമിൽ, വരിക്കാർക്ക് ആശ്വാസം, അറിയേണ്ട വിവരങ്ങൾ

Share
NPS Central

നാഷണൽ പെൻഷൻ സിസ്റ്റം (NPS) അക്കൗണ്ടുകൾ കേന്ദ്രീകൃതമായ രീതിയിൽ കൈകാര്യം ചെയ്യാൻ സഹായിക്കുന്ന എൻ.പി.എസ് സെൻട്രൽ (NPS Central) അവതരിപ്പിച്ച് പെൻഷൻ ഫണ്ട് റെ​ഗുലേറ്ററി & ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (PFRDA). എൻ.പി.എസ് എൻറോൾമെന്റ്, നിക്ഷേപം, അക്കൗണ്ട് കൈകാര്യം ചെയ്യൽ എന്നിവയെല്ലാം ഈ ഒറ്റ പ്ലാറ്റ്ഫോമിലൂടെ ചെയ്യാൻ സാധിക്കും. നിരവധി മലയാളികൾക്ക് എൻ.പി.എസിൽ നിക്ഷേപമുണ്ട്. ഈ സാഹചര്യത്തിൽ പുതിയ പ്ലാറ്റ്ഫോം ഇവർക്കെല്ലാം ​ഗുണകരമായി മാറും.

എന്തെല്ലാം സേവനങ്ങൾ ലഭിക്കും?എൻ.പി.എസ് സെൻട്രലിലൂടെ സെൻട്രൽ റെക്കോർഡ് കീപ്പിങ് ഏജൻസികൾ (CRAs), പെൻഷൻ ഫണ്ടുകൾ (PFs), പോയിന്റ് ഓഫ് പ്രസൻസ് (PoPs). എന്നിവ നൽകുന്ന സേവനങ്ങൾ ഒരൊറ്റ പ്ലാറ്റ്ഫോമിൽ ലഭിക്കും. നിലവിലുള്ള പദ്ധതികളിലേക്ക് പണം നിക്ഷേപിക്കാനും, പുതിയ പദ്ധതികൾ തെരഞ്ഞെടുക്കാനും കഴിയും. പദ്ധതികളുടെ സവിശേഷതകൾ, വരുമാന നിരക്കുകൾ, ചാർജ്ജുകൾ എന്നിവ പരിശോധിക്കുക, അക്കൗണ്ട് വിവരങ്ങൾ പുതുക്കുക, സ്റ്റേറ്റ്‌മെന്റുകൾ ഡൗൺലോഡ് ചെയ്യുക, നിക്ഷേപങ്ങളുടെ സ്ഥിതി അറിയുക എന്നീ കാര്യങ്ങളും സാധ്യമാണ്.

വിവിധ മാർഗങ്ങളിലൂടെ നടത്തിയ സംഭാവനകളുടെ വിവരങ്ങളും പ്ലാറ്റ്‌ഫോമിൽ പരിശോധിക്കാം. പരാതികൾ അറിയിക്കുന്നതിനായി പെൻഷൻ സഹായക് പോർട്ടലിലേക്കുള്ള ലിങ്കും ലഭ്യമാക്കിയിട്ടുണ്ട്.

എൻ.പി.എസ് വരിക്കാർക്ക്, സ്ഥിരം റിട്ടയർമെന്റ് അക്കൗണ്ട് നമ്പറായ (PRAN) നമ്പർ ഓർത്തുവെക്കാതെ തന്നെ പ്ലാറ്റ്‌ഫോമിൽ ലോഗിൻ ചെയ്യാം. രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറും, ജനനത്തീയതിയും നൽകി, ഒറ്റത്തവണ പാസ്‌വേഡ് (OTP) ഉപയോഗിച്ച് തിരിച്ചറിയൽ ഉറപ്പാക്കിയാണ് പ്രവേശനം സാധ്യമാകുന്നത്.

ലളിതമായി പുതിയ അക്കൗണ്ട് തുറക്കാം

പുതിയ വരിക്കാർക്കായി നിർമിത ബുദ്ധിയുടെ (AI) സഹായത്തോടെയുള്ള രജിസ്‌ട്രേഷൻ സൗകര്യവും ഒരുക്കിയിട്ടുണ്ട്. KYC നടപടികൾക്കായി CKYC, DigiLocker എന്നിവ ഉപയോഗിക്കാം. നിക്ഷേപ പദ്ധതികൾ താരതമ്യം ചെയ്യാനും, അവയുടെ പെർഫോമൻസ് പരിശോധിക്കാനും, സംശയങ്ങൾക്ക് AI സഹായത്തോടെ മറുപടി തേടാനും കഴിയും.

രജിസ്‌ട്രേഷൻ പൂർത്തിയാക്കിയാൽ ഇലക്ട്രോണിക് PRAN (e-PRAN) ലഭിക്കും. ബാധകമായ നിബന്ധനകൾക്ക് വിധേയമായി, എൻ.പി.എസ്‍ സെൻട്രൽ വഴി അക്കൗണ്ട് ആരംഭിക്കുന്നതിന് ചാർജ്ജുകൾ ഈടാക്കുകയില്ല

Leave a Reply

Your email address will not be published. Required fields are marked *