Latest

ഫെഡറല്‍ ബാങ്കിന്റെ ചരിത്രക്കുതിപ്പ്; ലാഭം 1,386 കോടിയായി, കിട്ടാക്കടത്തില്‍ പത്ത് വര്‍ഷത്തെ ഏറ്റവും വലിയ ഇടിവ്

Share

സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ (Q2) ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ലാഭം കുറിച്ച് ഫെഡറല്‍ ബാങ്ക്. അറ്റാദായത്തില്‍ 45 ശതമാനം വളര്‍ച്ചയോടെ 1,386 കോടി രൂപ സ്വന്തമാക്കിയ ബാങ്കിന്റെ മൊത്തം ബിസിനസ് 6.41 ലക്ഷം കോടി രൂപയെന്ന നാഴികക്കല്ലും പിന്നിട്ടു. കിട്ടാക്കടങ്ങള്‍ കഴിഞ്ഞ ഒരു ദശാബ്ദത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലെത്തിച്ചാണ് ബാങ്ക് ഈ കുതിപ്പ് നടത്തിയത്.

വിശദമായി നോക്കിയാല്‍, രണ്ടാംപാദത്തില്‍ ഫെഡറല്‍ ബാങ്കിന്റെ അറ്റാദായം 45 ശതമാനം വളര്‍ച്ചയോടെ 1386 കോടി രൂപയായി. ബാങ്കിന്റെ ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന പാദവാര്‍ഷിക അറ്റാദായമാണിത്. അറ്റ പലിശ വരുമാനം 26.38 ശതമാനം വര്‍ദ്ധനവോടെ 3153 കോടി രൂപയും, ഫീ ഇന്‍കം 31.86 ശതമാനം വര്‍ദ്ധനവോടെ 1168 കോടി രൂപയുമായി. നിഷ്‌ക്രിയ ആസ്തി ദശാബ്ദത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി.എക്കാലത്തെയും ഉയര്‍ന്ന ലാഭം, മൊത്തം ബിസിനസ് 6.4 ലക്ഷം കോടി രൂപ കടന്നത്, വായ്പകള്‍ 3 ലക്ഷം കോടി രൂപ കടന്നത് എന്നിങ്ങനെ നിരവധി നാഴികകല്ലുകളാണ് പാദത്തില്‍ ബാങ്ക് കരസ്ഥമാക്കിയത്. ബാങ്കിന്റെ അടിസ്ഥാന പ്രവര്‍ത്തനങ്ങളില്‍ നിന്നായിരുന്നു ഈ വളര്‍ച്ച എന്നതാണ് ഏറ്റവും പ്രധാനം. അറ്റപലിശ വരുമാനത്തില്‍ 26 ശതമാനവും, ഫീ വരുമാനത്തില്‍ 32 ശതമാനവും വളര്‍ച്ചയുണ്ടായി.

വരുമാനം നല്‍കുന്ന ആസ്തികളുമായി താരതമ്യം ചെയ്യുമ്പോള്‍, ഫീ വരുമാനം എക്കാലത്തെയും ഉയര്‍ന്ന നിലയിലാണ്. മൊത്ത- അറ്റ നിഷ്‌ക്രിയ ആസ്തികള്‍ കഴിഞ്ഞ ഒരു ദശകത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണ്. വായ്പകള്‍ കിട്ടാക്കടങ്ങളിലേക്ക് മാറുന്ന നിരക്കില്‍ 27 ശതമാനം കുറവുണ്ടായിട്ടുണ്ട്. കൂടാതെ പ്രൊവിഷന്‍ കവറേജ് നിരക്ക് 87 ശതമാനമാണ്. വായ്പകളുടെ ഗുണനിലവാരം നിലനിര്‍ത്തിക്കൊണ്ടുതന്നെ ബാങ്ക് കുതിക്കുകയാണെന്ന് എംഡിയും സിഇഒയുമായ കെ വി എസ് മണിയന്‍ പറഞ്ഞു.

ബാങ്കിന്റെ മൊത്തം ബിസിനസ് വാര്‍ഷികാടിസ്ഥാനത്തില്‍ 20.12 ശതമാനം വര്‍ധിച്ച് 6.41 ലക്ഷം കോടി രൂപയിലെത്തി. നിക്ഷേപം 18.61 ശതമാനം വര്‍ദ്ധനവോടെ 3.43 ലക്ഷം കോടി രൂപയായി. കാസാ നിക്ഷേപം 103 ബിപിഎസ് വര്‍ധിച്ച് 1.09 ലക്ഷം കോടി രൂപയായി. ആകെ നിക്ഷേപത്തിന്റെ 32.04 ശതമാനമാണിത്. പ്രവാസിനിക്ഷേപം 26.63 ശതമാനം വര്‍ദ്ധനവോടെ 1.19 ലക്ഷം കോടി രൂപയായി ഉയര്‍ന്നു.

വായ്പാ വിതരണത്തിലും ബാങ്കിന് മികച്ച വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചിട്ടുണ്ട്്. ആകെ വായ്പ വാര്‍ഷികാടിസ്ഥാനത്തില്‍ 21.66 ശതമാനം വര്‍ദ്ധനവോടെ 3.02 ലക്ഷം കോടി രൂപയായി. ഇതോടെ വായ്പയില്‍ മൂന്നു ലക്ഷം കോടി രൂപ എന്ന നാഴികക്കല്ലും ബാങ്ക് കൈവരിച്ചു. ഗോള്‍ഡ് ലോണ്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 37.13 ശതമാനവും, വാണിജ്യ ബാങ്കിങ് വായ്പകള്‍ 25.46 ശതമാനവും, കോര്‍പറേറ്റ് വായ്പകള്‍ 17.19 ശതമാനവും, കൊമേഴ്‌സ്യല്‍ വെഹിക്കിള്‍/ കൊമേഴ്‌സ്യല്‍ എക്വിപ്‌മെന്റ് വായ്പകള്‍ 21.74 ശതമാനവും, പ്രോപ്പര്‍ട്ടി ലോണ്‍ 32.21 ശതമാനവും, ബിസിനസ് ബാങ്കിംഗ് 12.39 ശതമാനവും, ക്രെഡിറ്റ് കാര്‍ഡ് 28.27 ശതമാനവും വര്‍ദ്ധിച്ചു.

https://14de7dbea534499c06adf1d6b2cb5cd1.safeframe.googlesyndication.com/safeframe/1-0-45/html/container.html

വരവ്- ചെലവ് അനുപാതം 196 ബിപിഎസ് നേട്ടത്തോടെ 52.08 ശതമാനമായി. ആസ്തിയിന്മേലുള്ള ആദായം 1.32 ശതമാനമായും, ഓഹരിമേലുള്ള ആദായം 256 ബിപിഎസ് വര്‍ദ്ധനവോടെ 13.57 ശതമാനമായും, പ്രതി ഓഹരി ബുക്ക് വാല്യൂ 166.32 രൂപയായും ഉയര്‍ന്നു. 51 ബിപിഎസ് മെച്ചപ്പെട്ട് ലോടെ ത്ത നിഷ്‌ക്രിയ ആസ്തി 1.32 ശതമാനമായും, 31 ബിപിഎസ് മെച്ചപ്പെടലോടെ അറ്റ നിഷ്‌ക്രിയ ആസ്തി 0.17 ശതമാനമായും കുറഞ്ഞു.

86.78 ശതമാനം ആണ് ബാ്ങ്കിന്റെ നീക്കിയിരുപ്പ് അനുപാതം. 16.84 ശതമാനമാണ് മൂലധന പര്യാപ്തതാ അനുപാതം. ബാങ്കിന്റെ മൊത്തം ശാഖകളുടെ എണ്ണം 1662 ആയിട്ടുണ്ട്.

ബിസിനസ് വളർന്നു, ഇന്ത്യയിലെ ആറാമത്തെ ബാങ്കായി ഫെഡറൽ ബാങ്ക്, പക്ഷെ നിക്ഷേപകർ അറിയേണ്ട കണക്കുകൾ വേറെയും - strong business performance kerala based federal bank ...

Leave a Reply

Your email address will not be published. Required fields are marked *