Latest

NFO:100 രൂപ മുതൽ നിക്ഷേപം; ഇന്ത്യയിലെ ആദ്യ ഇ.വി ഇൻഡെക്സ് ഫണ്ട് അവതരിപ്പിച്ച് ആക്സിസ് മ്യൂച്വൽ ഫണ്ട്, ഒക്ടോബർ 30 വരെ ലഭ്യം

Share

ആക്‌സിസ് മ്യൂച്വൽ ഫണ്ട്, ഇലക്ട്രിക് വാഹന (EV) മേഖലയിലും, പുതു തലമുറ ഓട്ടോമൊബൈൽ മേഖലയിലും പ്രവർത്തിക്കുന്ന കമ്പനികളിൽ നിക്ഷേപിക്കാൻ അവസരമൊരുക്കുന്ന ആക്സിസ് നിഫ്റ്റി ഇ.വി & ന്യൂ എയ്ജ് ഓട്ടമോട്ടീവ് ഇൻഡെക്സ് ഫണ്ട് (Axis Nifty EV & New Age Automotive Index Fund ) അവതരിപ്പിക്കുന്നു. ഇന്ത്യയിൽ ഈ സൂചികയെ പിന്തുടരുന്ന ആദ്യത്തെ ഇൻഡക്‌സ് ഫണ്ടാണിത്.

ഈ ഓപ്പൺ എൻഡഡ് സ്കീമിന്റെ ന്യൂ ഫണ്ട് ഫണ്ട് ഓഫർ (NFO) ഇന്ന്, അതായത് 2026 ഒക്ടോബർ 16ാം തിയ്യതി ആരംഭിച്ചു. വരുന്ന, 2026 ഒക്ടോബർ 30ാം തിയ്യതി സബ്സ്ക്രിപ്ഷൻ അവസാനിക്കും. കുറഞ്ഞത് 100 രൂപ മുതൽ നിക്ഷേപം ആരംഭിക്കാം.ഫണ്ട് എങ്ങനെയാണ് പ്രവർത്തിക്കുന്നത്?

ഇലക്ട്രിക് വാഹന നിർമാതാക്കൾ, ബാറ്ററി കമ്പനികൾ, വാഹന ഘടകങ്ങൾ നിർമിക്കുന്നവർ, അസംസ്‌കൃത വസ്തുക്കളുടെ വിതരണം നടത്തുന്ന കമ്പനികൾ, ഓട്ടോമൊബൈൽ സാങ്കേതികവിദ്യാ കമ്പനികൾ തുടങ്ങിയ മേഖലകളിലെ ഓഹരികളിലാണ് ഈ ഫണ്ട് നിക്ഷേപിക്കുക.

Nifty EV & New Age Automotive Total Return Index (TRI) പിന്തുടരുന്ന/ബെഞ്ച്മാർക്കായി സ്വീകരിച്ചിരിക്കുന്ന ഒരു പാസീവ് ഇൻഡക്‌സ് ഫണ്ടാണിത്.

അതായത്, ഫണ്ട് മാനേജർ സ്വന്തം തീരുമാനപ്രകാരം ഓഹരികൾ തെരഞ്ഞെടുക്കുന്നതിനു പകരം, അടിസ്ഥാന സൂചികയിലുള്ള കമ്പനികളിൽ നിക്ഷേപിച്ച് അതിന്റെ പ്രകടനത്തിന് സമാനമായ നേട്ടം കൈവരിക്കാനാണ് ശ്രമിക്കുന്നത്. എന്നാൽ സൂചികയുടെ നേട്ടവും, ഫണ്ടിന്റെ റിട്ടേണും തമ്മിൽ ചെറിയ വ്യത്യാസമുണ്ടാകാം.

റൂൾ അധിഷ്ഠിതമായി, സുതാര്യമായി നിക്ഷേപം നടത്തുന്ന ഒരു ഫണ്ടാണിതെന്ന് ആക്സിസ് എ.എം.സി എം.ഡി & സി.ഇ.ഒ ബി. ​ഗോപകുമാർ പറഞ്ഞു.

നിക്ഷേപിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഈ ഫണ്ട് ഇലക്ട്രിക് വാഹനങ്ങളുമായി ബന്ധപ്പെട്ട കമ്പനികളിൽ മാത്രം ഇൻവെസ്റ്റ്മെന്റ് ഒതുക്കുന്നില്ല. ബാറ്ററി, വാഹന ഘടകങ്ങൾ, ഓട്ടോമൊബൈൽ സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലേക്കും നിക്ഷേപം വ്യാപിപ്പിക്കുന്നു. നിക്ഷേപം നടത്തുന്നിതന് മുമ്പ് ഫണ്ടിന്റെ റിസ്കും, സ്കീം രേഖകളും പരിശോധിക്കുക.

https://22d8c49a394ee19140f5eb9a77dddeb1.safeframe.googlesyndication.com/safeframe/1-0-45/html/container.html

ഇലക്ട്രിക് വാഹന മേഖലയുടെ വളർച്ചയിൽ പങ്കാളികളാകാൻ ഈ ഫണ്ട് അവസരമൊരുക്കുന്നുണ്ടെങ്കിലും, ഇത് ഇക്വിറ്റി അധിഷ്ഠിതവും ഒരു പ്രത്യേക മേഖലയെ കേന്ദ്രീകരിക്കുന്നതുമായ നിക്ഷേപമാണ്. സെക്ടറിൽ ഫോക്കസ് ചെയ്യുന്ന തീമാറ്റിക് ഫണ്ടുകളിൽ അതേ സെക്ടറൽ/തീമാറ്റിക് റിസ്ക് പൊതുവെ ഉയർന്നു നിൽക്കാറുണ്ട്. ഇവിടെ നിക്ഷേപ വൈവിദ്ധ്യവൽക്കരണം കുറവാണെന്നതാണ് കാരണം.

ഇതിനാൽ വിപണിയിലെ ചാഞ്ചാട്ടം കാരണം ഇത്തരം ഫണ്ടുകളിൽ നിക്ഷേപത്തിന്റെ മൂല്യം കുറയാനും സാധ്യതയുണ്ട്. ഇവിടെ, നിക്ഷേപകർ ഇൻവെസ്റ്റ്മെന്റ് നടത്തുന്നതിന് മുമ്പ് സ്വന്തം സാമ്പത്തിക ലക്ഷ്യങ്ങളും, റിസ്ക് എടുക്കാനുള്ള ശേഷിയും പ്രാധാന്യത്തോടെ പരിഗണിക്കേണ്ടതാണ്.

Disclaimer: സെബിയിൽ (SEBI) രജിസ്റ്റർ ചെയ്ത റിസർച്ച് അനലിസ്റ്റോ, ഇൻവെസ്റ്റ്‌മെന്റ് അഡ്വൈസറോ അല്ലാത്ത ശിവദേവ് സി.വി ആണ് ഈ ലേഖനം തയ്യാറാക്കിയിരിക്കുന്നത്. ലേഖനം പ്രസിദ്ധീകരിക്കുന്ന തീയതി വരെ, ഇതിൽ പരാമർശിച്ചിരിക്കുന്ന കമ്പനികളിൽ ശിവദേവ് സി.വിക്കോ, അദ്ദേഹത്തിന്റെ ‘ബന്ധുക്കൾക്കോ’ (2013-ലെ കമ്പനീസ് ആക്ട് സെക്ഷൻ 2(77) പ്രകാരം നിർവചിച്ചിരിക്കുന്നത് പോലെ) യാതൊരുവിധ സാമ്പത്തിക താല്പര്യങ്ങളുമില്ല. ഈ ലേഖനത്തിൽ നൽകിയിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സെബിയിൽ രജിസ്റ്റർ ചെയ്ത റിസർച്ച് അനലിസ്റ്റിന്റെയോ, ബ്രോക്കറേജിന്റെയോ മാത്രമാണ്. അവ കൃത്യമായ ഉറവിടം വ്യക്തമാക്കി പുനഃപ്രസിദ്ധീകരിക്കുകയോ റിപ്പോർട്ട് ചെയ്യുകയോ മാത്രമാണ് ചെയ്തിട്ടുള്ളത്. ഇവ ദി ഇക്കണോമിക് ടൈംസ് ഡിജിറ്റലിന്റെയോ, ഈ ലേഖകന്റെയോ സ്വന്തം അഭിപ്രായങ്ങളോ നിർദ്ദേശങ്ങളോ ആയി വ്യാഖ്യാനിക്കരുത്. വായനക്കാർ യഥാർത്ഥ റിസർച്ച് റിപ്പോർട്ട് പരിശോധിക്കാനും, സ്വന്തം വിലയിരുത്തലുകളുടെ അടിസ്ഥാനത്തിൽ മാത്രം നിക്ഷേപ തീരുമാനങ്ങൾ എടുക്കാനും അഭ്യർത്ഥിക്കുന്നു.

https://22d8c49a394ee19140f5eb9a77dddeb1.safeframe.googlesyndication.com/safeframe/1-0-45/html/container.html

Leave a Reply

Your email address will not be published. Required fields are marked *