Latest

ഇ.എം.ഐ ഷോക്ക്; വായ്പാ പലിശ ഉയർത്തി എസ്.ബി.ഐ, ഹോം ലോണിൽ ഉൾപ്പെടെ ഭാരം വർധിക്കും, പുതുക്കിയ നിരക്കുകൾ അറിയാം

Share

ഇ.എം.ഐ ഷോക്ക്; വായ്പാ പലിശ ഉയർത്തി എസ്.ബി.ഐ, ഹോം ലോണിൽ ഉൾപ്പെടെ ഭാരം വർധിക്കും, പുതുക്കിയ നിരക്കുകൾ അറിയാം

Authored by ശിവദേവ് സി.വി The Economic Times Malayalam • Updated: 15 Oct 2026, 2:13 pm IST

The Economic Times Malayalam

SBI Loan Interest Hike : വിവിധ കാലാവധികളിലെ വായ്പാ പലിശ ഉയർത്തി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഇതോടെ ദീർഘകാലാടിസ്ഥാനത്തിലുള്ള ഭവന വായ്പ ഉൾപ്പെടെയുള്ള ലോണുകളുടെ ഭാരം വർധിക്കും. പ്രതിമാസ ഇ.എം.ഐ ഉയരും. വ്യത്യാസം ഉൾപ്പെടെ അറിയാം

SBI Interest rate hike

ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI), വായ്പാ പലിശ നിരക്കുകൾ വർധിപ്പിച്ചു. ഇതോടെ ഭവന വായ്പ ഉൾപ്പെടെയുള്ളവയുടെ ഇ.എം.ഐ നിരക്കുകൾ ഉയരും. അടുത്തിടെ റിസർവ് ബാങ്ക്, റിപ്പോ റേറ്റിൽ 25 ബേസിസ് പോയിന്റുകളുടെ വർധന വരുത്തിയിരുന്നു. 5.25 ശതമാനത്തിൽ നിന്ന് 5.50 ശതമാനത്തിലേക്കാണ് പലിശ ഉയർത്തിയത്. ഇതോടെ രാജ്യത്തെ ബാങ്കുകൾ പലിശ നിരക്കുകൾ വർധിപ്പിക്കുമെന്ന കാര്യം ഏറെക്കുറെ ഉറപ്പായിരുന്നു. എസ്.ബി.ഐയുടെ ഏറ്റവും പുതിയ നിരക്കുകൾ സംബന്ധിച്ച വിവരങ്ങളാണ് ഇവിടെ നൽകുന്നത്.

പലിശ നിരക്കുകളിലെ മാറ്റം ഇങ്ങനെഎസ്.ബി.ഐ, എക്സ്റ്റേണൽ ബെഞ്ച്മാർക്കുമായി ലിങ്ക് ചെയ്ത നിരക്കുകൾ (External Benchmark-linked Rates – EBLR), റിപ്പോയുമായി ലിങ്ക് ചെയ്ത വായ്പാ നിരക്കുകൾ (Repo Linked Lending Rate – RLLR), മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട് ബേസ്ഡ് ലെൻഡിങ് റേറ്റ് (Marginal Cost of Funds Based Lending Rate – MCLR) എന്നിവയാണ് വർധിപ്പിച്ചിരിക്കുന്നത്. തെരഞ്ഞെടുത്ത കാലാവധികളിലാണ് നിരക്കു വർധന ബാധകമായിരിക്കുന്നത്.

പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ

പുതുക്കിയ EBLR, RLLR അധിഷ്ഠിത നിരക്കുകൾ ഇന്ന്, 2026 ഒക്ടോബർ 15 മുതലാണ് പ്രാബല്യത്തിൽ വരുന്നത്. EBLR നിരക്കുകൾ 7.90 ശതമാനത്തിൽ നിന്ന് 8.15 ശതമാനമായി വർധിച്ചു. RLLR നിരക്കുകൾ 7.50 ശതമാനത്തിൽ നിന്ന് 7.75 ശതമാനമായി ഉയർന്നു. ബെഞ്ച്മാർക്ക് പ്രൈ ലെൻഡിങ് റേറ്റ് (BPLR) 2026 സെപ്റ്റംബർ 15 മുതൽ വാർഷികാടിസ്ഥാനത്തിൽ 14.65% എന്ന നിലയിലാണ്.

എസ്.ബി.ഐയിൽ നിന്ന് വായ്പയെടുത്തവരെ സംബന്ധിച്ച് പ്രതിമാസ ഇ.എം.ഐ തുക വർധിക്കുമെന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. റിപ്പോ നിരക്കുകളിൽ മാറ്റം വന്ന സാഹചര്യത്തിൽ ഭവന വായ്പ/അനുബന്ധ അക്കൗണ്ടുകളിൽ മാറ്റമുണ്ടാകുമെന്നും, പലിശ ഉയരുമെന്നും എസ്.ബി.ഐ ഹോം ലോൺ വെബ്സൈറ്റിൽ പറയുന്നു.

വിവിധ വായ്പാ കാലാവധികൾ – പലിശയിലെ മാറ്റം ഇങ്ങനെ

കാലാവധി, മുമ്പത്തെ പലിശ, പുതുക്കിയ പലിശ (രണ്ടും വാർഷികാടിസ്ഥാനത്തിൽ) എന്നീ ക്രമത്തിലാണ് താഴെ വിവരങ്ങൾ നൽകുന്നത്.

  • ഓവർനൈറ്റ് : 7.85%, 7.85%
  • 1 മാസം : 7.85%, 7.85%
  • 3 മാസം : 8.25%, 8.40%
  • 6 മാസം : 8.60%, 8.75%
  • 1 വർഷം : 8.70%, 8.85%
  • 2 വർഷം : 8.75%, 8.90%
  • 3 വർഷം : 8.80%, 8.95%

ലോണെടുത്തവരുടെ ശ്രദ്ധയ്ക്ക്

എസ്.ബി.ഐയിൽ നിന്ന് വായ്പയെടുത്തവർ തങ്ങളുടെ ലോൺ ഡോക്യുമെന്റ്സ് കൃത്യമായി മനസ്സിലാക്കുക. തുടർന്ന് പലിശയിലുള്ള വ്യത്യാസം എങ്ങനെ പ്രതിമാസ ഇ.എം.ഐ നിരക്കുകൾ ഉയരാൻ കാരണമാകുമെന്ന് കണക്കാക്കുക. ഇതിനായി ബാങ്കുകളുടെ ഔദ്യോ​ഗിക പ്ലാറ്റ്ഫോമുകൾ, വിശ്വാസ്യതയുള്ള സൗജന്യ വെബ്സൈറ്റുകൾ/ആപ്ലിക്കേഷനുകൾ എന്നിവ പ്രയോജനപ്പെടുത്താവുന്നതാണ്. വായ്പാ പലിശ ഉയരുന്നത് ദീർഘകാലാടിസ്ഥാനത്തിൽ നിങ്ങളുടെ സാമ്പത്തിക പ്ലാനിങ്ങിനെ എങ്ങനെ ബാധിക്കും എന്നതും മനസ്സിലാക്കേണ്ടതാണ്.

Disclaimer: ഇവിടെ നൽകിയിരിക്കുന്നത് ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക നിർദേശങ്ങളല്ല, ലഭ്യമായ വിവരങ്ങളാണ്. നിക്ഷേപകർ സ്വന്തം ഉത്തരവാദിത്തത്തിൽ തീരുമാനങ്ങളെടുക്കുക

Leave a Reply

Your email address will not be published. Required fields are marked *