Latest

പശ്ചിമേഷ്യന്‍ യുദ്ധത്തിനിടെ ഇന്ധന തന്ത്രം മാറ്റി അംബാനി; റിലയന്‍സിന് 29,550 കോടിയുടെ റെക്കോര്‍ഡ് ലാഭം

Share
Reliance War Oil Strategy

പശ്ചിമേഷ്യന്‍ സംഘര്‍ഷവും, ഹോര്‍മുസ് കടലിടുക്കിലെ അനിശ്ചിതത്വങ്ങളും ആഗോള വിപണിയെ പിടിച്ചുലയ്ക്കുമ്പോള്‍ വിതരണ ശൃംഖല അടിമുടി മാറ്റി റിലയന്‍സ് ഇന്‍ഡസ്ട്രീസ്. അസംസ്‌കൃത എണ്ണയ്ക്കായി മിഡില്‍ ഈസ്റ്റിനെ ആശ്രയിക്കുന്നത് കുറച്ച് റിലയന്‍സ് ലാറ്റിനമേരിക്കയിലേക്ക് തിരിഞ്ഞു. ഇതിനു പുറമേ വില്‍പ്പന വിപണി ആഫ്രിക്കയിലേക്കും യൂറോപ്പിലേക്കും വൈവിധ്യവല്‍ക്കരിച്ചു. ഇതുവഴി ഉയര്‍ന്ന റിഫൈനിംഗ് മാര്‍ജിനിലൂടെ ത്രൈമാസ അറ്റാദായത്തില്‍ 34% വര്‍ധനയാണ് അംബാനി കൈവരിച്ചത്. ആഗോള എണ്ണവിപണിയില്‍ ഇന്ത്യന്‍ സാന്നിധ്യത്തിന് ഇത് നല്‍കുന്നത് പുതിയ കരുത്താണ്.

റിലയന്‍സിന്റെ പുതിയ സ്ട്രാറ്റജിപശ്ചിമേഷ്യന്‍ യുദ്ധം കാരണം ആഗോള വിപണിയില്‍ എണ്ണ വിതരണം തടസപ്പെട്ട സാഹചര്യത്തില്‍, റിലയന്‍സ് തങ്ങളുടെ ഇന്ധന കയറ്റുമതി ആഫ്രിക്ക, മെഡിറ്ററേനിയന്‍, യൂറോപ്യന്‍ വിപണികളിലേക്ക് തിരിച്ചുവിട്ടു. ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള എണ്ണ നീക്കം പ്രതിസന്ധിയിലായതോടെ, അസംസ്‌കൃത എണ്ണ കണ്ടെത്താന്‍ മിഡില്‍ ഈസ്റ്റിന് പകരം ലാറ്റിനമേരിക്ക, വടക്കേ അമേരിക്ക തുടങ്ങിയ പുതിയ മാര്‍ഗങ്ങള്‍ റിലയന്‍സ് ഉപയോഗപ്പെടുത്തി.

ഇന്ത്യയ്ക്കും നിക്ഷേപകര്‍ക്കും ലഭിക്കുന്ന നേട്ടങ്ങള്‍

റിലയന്‍സിന്റെ ഓയില്‍-ടു-കെമിക്കല്‍സ് (O2C) ബിസിനസ് സര്‍വ്വകാല റെക്കോര്‍ഡ് ലാഭമാണ് രേഖപ്പെടുത്തിയത്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ത്രൈമാസ അറ്റാദായം 34% വര്‍ധിച്ച് 29,550 കോടി രൂപയിലെത്തി. ഇത് നിക്ഷേപകര്‍ക്ക് വലിയ നേട്ടമാണ്.

ആഗോള വിപണിയില്‍ ഇന്ധന വില ഉയര്‍ന്നതിനാല്‍ ഇന്ത്യയില്‍ നിന്നുള്ള പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി വരുമാനത്തില്‍ വലിയ വര്‍ധനവുണ്ടായി. ആഗോള ഇന്ധന വിതരണ രംഗത്ത് ഇന്ത്യയുടെ സ്ഥാനം കൂടുതല്‍ ശക്തമാകാന്‍ റിലയന്‍സ് തന്ത്രം രാജ്യത്തെ സഹായിക്കുന്നു.

യുദ്ധം റിലയന്‍സിന് വരുമാന മാര്‍ഗമാകുന്നത് എങ്ങനെ

യുദ്ധം കാരണം ആഗോള വിപണിയില്‍ ഇന്ധന ലഭ്യത കുറയുകയും വില കുതിച്ചുയരുകയും ചെയ്തു. ഈ പ്രതിസന്ധിയെ റിലയന്‍സ് തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റി. ഉയര്‍ന്ന റിഫൈനിംഗ് മാര്‍ജിന്‍ (Refining Margins) പ്രയോജനപ്പെടുത്തി ആഫ്രിക്കന്‍- യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് ഇന്ധനം വിറ്റ് കമ്പനി മികച്ച ലാഭം കൊയ്യുന്നു.

റിലയന്‍സിന്റെ പുതിയ വ്യാപാര മേഖലകള്‍

ആഫ്രിക്ക, മെഡിറ്ററേനിയന്‍ രാജ്യങ്ങള്‍, യൂറോപ്പ് എന്നിവിടങ്ങളിലേയ്ക്കാണ് റിലയന്‍സ് കൂടുതല്‍ ഇന്ധനം കയറ്റുമതി ചെയ്യുന്നത്. അതേസമയം ലാറ്റിനമേരിക്ക, വടക്കേ അമേരിക്ക എന്നിവിടങ്ങളില്‍ നിന്ന് അസംസ്‌കൃത എണ്ണ പുതുതായി ഇറക്കുമതി ചെയ്യുന്നു.

ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍

വരുമാനം വലിയ തോതില്‍ വര്‍ധിച്ചെങ്കിലും, അസംസ്‌കൃത എണ്ണ വാങ്ങുന്നതിനുള്ള ചെലവും ചരക്കുകൂലിയുംറെക്കോര്‍ഡ് തലത്തില്‍ ഉയര്‍ന്നിട്ടുണ്ട്. ഇത് റിലയന്‍സിന്റെ മൊത്തത്തിലുള്ള ലാഭത്തിന്റെ തോതിനെ നേരിയ തോതില്‍ ബാധിക്കുന്നുണ്ട്.

പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളും വിതരണ ശൃംഖലയിലെ തടസങ്ങളും പൂര്‍ണ്ണമായും അനുകൂലമല്ല. ഓപ്പറേഷണല്‍ തലത്തില്‍ ഇത് കമ്പനിക്ക് വെല്ലുവിളികള്‍ സൃഷ്ടിക്കുന്നുണ്ടെന്നു വിദഗ്ധര്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *