Latest

കേരളപ്പിറവി; സപ്ലൈകോയിൽ ഓഫർ പ്രവാഹം, ‘മ’യിൽ തുടങ്ങുന്ന ഉല്പന്നങ്ങൾക്കും, പായസം മിക്സിനും വൻ വിലക്കിഴിവ്, 70 കഴിഞ്ഞവർക്കും ഡിസ്കൗണ്ട്

Share
Supplyco new offers

കേരളത്തിന് 70 വയസ്സ് തികയുന്ന, 2026 നവംബർ ഒന്നാം തിയ്യതി 70 വയസ്സിനും, അതിന് മുകളിൽ പ്രായമുള്ളവർക്കുമായി പ്രത്യേക ഓഫറുകളുമായി സപ്ലൈകോ. മലയാളത്തിലെ ആദ്യാക്ഷരമായ ‘മ’ എന്ന അക്ഷരത്തിൽ ആരംഭിക്കുന്ന ശബരി ഉല്പന്നങ്ങൾക്കും പ്രത്യേക ഓഫറുകൾ ലഭിക്കും. ആയിരം രൂപയ്ക്ക് മുകളിൽ സബ്സിഡി ഇല്ലാതെ സാധനങ്ങൾ വാങ്ങുന്ന 70 വയസ്സോ, അതിലധികമോ പ്രായമുള്ള ഉപഭോക്താക്കൾക്ക് വെളിച്ചെണ്ണ വിലയിൽ ഇളവ് നൽകും.

പരമാവധി ചില്ലറ വില്പന വിലയിൽ അഥവാ എം.ആർ.പിയിൽ നിന്ന് 70 രൂപ കുറച്ച് ഒരു ലിറ്റർ വെളിച്ചെണ്ണ 229 രൂപയ്ക്ക് നൽകും. കേരളപ്പിറവി ദിനമായ നവംബർ 1 മുതൽ 7 വരെ ഒരാഴ്ച്ചത്തേക്കാണ് ഈ ഓഫർ.‘മ’യിൽ തുടങ്ങുന്ന ശബരി ഉല്പന്നങ്ങൾക്ക് വിലക്കുറവ്

‘മ’ എന്ന അക്ഷരത്തിൽ തുടങ്ങുന്ന ശബരിയുടെ മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, മുളകുപൊടി എന്നിവയുടെ 100 ​ഗ്രാം പായ്ക്കറ്റുകൾക്ക് ഈ ദിവസങ്ങളിൽ എല്ലാ ഉപഭോക്താക്കൾക്കും 7% ഡിസ്കൗണ്ട് ലഭിക്കും.

പായസം മിക്സിന് നവംബർ മുഴുവൻ ഓഫർ

കേരളപ്പിറവിയുടെ മധുരം എല്ലാ വീടുകളിലേക്കും പകരാൻ പായസം മിക്സിന് നവംബർ മുഴുവൻ ഓഫർ നൽകുന്നു. ശബരി പായസം മിക്സ് ഉല്പന്നങ്ങൾക്ക് നവംബർ 1 മുതൽ 30 വരെ 10% വിലക്കിഴിവിൽ എല്ലാ ഉപഭോക്താക്കൾക്കും ലഭ്യമാണ്. സപ്ലൈകോ നിലവിൽ നൽകുന്ന ഡിസ്കൗണ്ടിന് പുറമെയാണിത്.

പുതിയ ശബരി ഉല്പന്നങ്ങൾ

സപ്ലൈകോ ബ്രാൻഡായ ശബരിയുടെ പുതിയ ഉല്പന്നങ്ങൾ വിപണിയിൽ എത്തിക്കുന്നുമുണ്ട്. മൈദ, റവ എന്നീ ഉല്പന്നങ്ങളാണ് ഇറക്കുന്നത്. ശബരി ആട്ട, ശബരി ​ഗോൾഡ് തേയില, ശബരി ഹോട്ടൽ ബ്ലെൻഡ് തേയില എന്നിവ പുതിയ ബ്രാൻഡഡ് പാക്കേജിങ്ങിൽ ലഭ്യമാക്കും.

ശബരി എന്ന ബ്രാൻഡ്

കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷനായ സപ്ലൈകോയുടെ സ്വന്തം ബ്രാൻഡാണ്. ഭക്ഷ്യവസ്തുക്കൾ പൊതുജനങ്ങൾക്ക് ഗുണനിലവാരത്തോടെ താങ്ങാനാവുന്ന വിലയിൽ ലഭ്യമാക്കുക എന്നതാണ് ഇത്തരം ബ്രാൻഡഡ് ഉൽപ്പന്നങ്ങളുടെ പ്രധാന ലക്ഷ്യം

അതായത് ശബരി വെറുമൊരു പ്രൊഡക്ട് ബ്രാൻഡ് മാത്രമല്ല, സപ്ലൈകോയുടെ വിപണി ഇടപെടൽ സംവിധാനത്തിന്റെ ഭാഗവുമാണ്. അവശ്യസാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കാനും, ഉപഭോക്താക്കൾക്ക് ബദൽ വാങ്ങൽ അവസരം നൽകാനും ശബരി ഉല്പന്നങ്ങൾ സഹായിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *