
പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി സ്ഥാപിച്ച ഇന്ത്യയിലെ മുന്‍നിര ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് ഉപകരണ നിര്‍മാതാക്കളായ കമ്പനി, നടപ്പ് സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ 1852.89 കോടി രൂപ മൊത്ത വരുമാനം നേടി. മുന്‍ വര്‍ഷം ഇതേ പാദത്തിലെ 1340.92 കോടി രൂപയില്‍ നിന്ന് 38.2 ശതമാനമാണ് വര്‍ധന. മുൻവർഷം ഇതേ പാദത്തിൽ 65.29 കോടി രൂപയായിരുന്ന അറ്റാദായം ഇത്തവണ 71% വർദ്ധിച്ച് 111.67 കോടി രൂപയിലുമെത്തി.ഇന്ന് വി-ഗാർഡ് ഓഹരികൾ ഏകദേശം 8% കുതിപ്പാണ് നടത്തിയത്
മികച്ച പ്രകടനം നടത്തിയ FY 20262026 സെപ്റ്റംബർ 30-ന് അവസാനിച്ച, നടപ്പ് സാമ്പത്തിക വർഷത്തെ ആദ്യ ആറു മാസത്തെ (H1FY27) പ്രവർത്തനത്തിലും കമ്പനി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇക്കാലയളവിലെ ആകെ ഏകീകൃത പ്രവർത്തന വരുമാനം, 30.5% വർധിച്ച് 3,663.54 കോടി രൂപയിലെത്തി. കഴിഞ്ഞ സാമ്പത്തിക വർഷത്തെ ആദ്യ ആറു മാസത്തിൽ ഇത് 2,807 കോടി രൂപയായിരുന്നു. ഈ സാമ്പത്തിക വർഷത്തെ ആദ്യ ആറു മാസത്തെ അറ്റാദായം 73.9% വർധിച്ച് 241.92 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 139.14 കോടി രൂപയായിരുന്നു അറ്റാദായം.
കമ്പനി മേധാവിയുടെ പ്രതികരണം
ബിസിനസിന്റെ എല്ലാ വിഭാഗങ്ങളും മികച്ച വളർച്ച കൈവരിച്ചുകൊണ്ട് ഈ സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ വി-ഗാർഡ് ശക്തമായ പ്രകടനം കാഴ്ചവച്ചതായി കമ്പനി ചെയർമാനും, എം.ഡിയുമായ മിഥുൻ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു. ഉല്പന്നങ്ങളുടെ വിലയിലുണ്ടായ വ്യത്യാസവും, ഭൂരിഭാഗം വിഭാഗങ്ങളിലുണ്ടായ മികച്ച വില്പനയും ഈ നേട്ടത്തിന് കരുത്തേകി. ബിസിനസിന്റെ സ്ഥിരതയും, വ്യക്തമായ ലക്ഷ്യബോധവും അനുകൂലമായ വിപണി സാഹചര്യങ്ങളുമാണ് ഈ വളർച്ചയ്ക്ക് കാരണം…
പശ്ചിമേഷ്യൻ യുദ്ധത്തിന്റെ വെല്ലുവിളികൾ ഉണ്ടായിരുന്നെങ്കിലും വിവിധ നടപടികളിലൂടെ ഇത് പരിഹരിക്കാൻ വി-ഗാർഡിന് സാധിച്ചു. വരും പാദങ്ങളിലും വിതരണവും, ലാഭവും നിലനിർത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കും. കമ്പനിയുടെ വളർച്ചയിൽ പ്രകടമായ ഈ മുന്നേറ്റം നിലനിർത്താൻ കഴിയുമെന്നാണ് തങ്ങൾ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വി-ഗാർഡ് ഇൻഡസ്ട്രീസ് ഓഹരികൾ
ഇന്ന് ഒക്ടോബർ 29 വ്യാഴാഴ്ച്ച, എൻ.എസ്.ഇയിൽ 7.89% എന്ന തോതിൽ മികച്ച നേട്ടത്തോടെയാണ് സ്മാൾക്യാപ് സെഗ്മെന്റിൽ ഉൾപ്പെടുന്ന വി-ഗാർഡ് ഓഹരികൾ വ്യാപാരം അവസാനിപ്പിച്ചിരിക്കുന്നത്. 284.85 രൂപയിലാണ് ക്ലോസിങ് നടന്നിരിക്കുന്നത്
