Latest

ചരിത്രം കുറിച്ച് സ്വര്‍ണ്ണം; ആഗോള വില 4000 ഡോളര്‍ കടന്നു, പ്രാദേശിക വിപണിയില്‍ പവന് 104720 രൂപ

Share
Gold Price Updates

ചരിത്രത്തിലാദ്യമായി ആഗോള വിപണിയില്‍ സ്വര്‍ണ്ണവില ഔണ്‍സിന് 4,000 ഡോളര്‍ എന്ന റെക്കോര്‍ഡ് നാഴികക്കല്ല് പിന്നിട്ടു. തൊട്ടുപിന്നാലെ കേരളത്തില്‍ പവന്റെ വില 1,04,720 രൂപയിലെത്തി. യുഎസ് സെനറ്റ് തിരഞ്ഞെടുപ്പിലെ രാഷ്ട്രീയ അനിശ്ചിതത്വങ്ങളും ഡോളറിന്റെ തകര്‍ച്ചയും ആഗോള വിപണിയില്‍ വന്‍ മുന്നേറ്റത്തിന് വഴിവെച്ചപ്പോള്‍, 4,020 ഡോളര്‍ തൊട്ട സ്വര്‍ണവിലയില്‍ നിലവില്‍ ശക്തമായ ലാഭമെടുപ്പും നടക്കുന്നുണ്ട്.

വില ഉയരാനുള്ള കാരണങ്ങള്‍ഡോളറിന്റെ ദുര്‍ബലത, അമേരിക്കന്‍ ട്രഷറി ബോണ്ട് യീല്‍ഡുകളിലെ ഇടിവ്, തിരഞ്ഞെടുപ്പിനെത്തുടര്‍ന്നുള്ള രാഷ്ട്രീയ അനിശ്ചിതത്വം എന്നിവയാണ് സ്വര്‍ണത്തിന് പിന്തുണ നല്‍കുന്നത്. ട്രംപ് ഭരണകൂടത്തിന്റെ സാമ്പത്തിക നയങ്ങള്‍ നടപ്പാക്കുന്നതില്‍ കൂടുതല്‍ രാഷ്ട്രീയ തടസങ്ങള്‍ ഉണ്ടായേക്കുമെന്ന വിലയിരുത്തലും വിപണിയെ സ്വാധീനിച്ചു.

https://1d274b8126a0fef6025905db5bb35416.safeframe.googlesyndication.com/safeframe/1-0-45/html/container.html

4,000 ഡോളറിന് മുകളില്‍ വില സ്ഥിരത കൈവരിക്കുകയും 4,020 ഡോളറിലെ മുന്‍നിലവാരം മറികടക്കുകയും ചെയ്താല്‍ കൂടുതല്‍ മുന്നേറ്റത്തിന് സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. ഡോളര്‍ ദുര്‍ബലമായി തുടരുന്നതും ആഗോള അനിശ്ചിതത്വം വര്‍ധിക്കുന്നതും ഇതിന് സഹായകമാകും.

വീണ്ടും വില താഴുമോ

4,000 ഡോളറിന് മുകളില്‍ വില എത്തിയപ്പോള്‍ ലാഭമെടുപ്പ് ശക്തമായിട്ടുണ്ട്. അതേസമയം അമേരിക്കയിലെ തൊഴില്‍വിപണി ശക്തമായി തുടരുകയും ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് ഉയര്‍ത്താനുള്ള സാധ്യത വര്‍ധിക്കുകയും ചെയ്താല്‍ ഡോളര്‍ ശക്തിപ്പെടുകയും സ്വര്‍ണവിലയില്‍ വീണ്ടും തിരുത്തലുണ്ടാകുകയും ചെയ്യാം.

കേരള വിപണിയിലും വില കുതിക്കുന്നു

അന്താരാഷ്ട്ര വിലയിലെ മുന്നേറ്റത്തിനൊപ്പം രൂപയുടെ വിനിമയനിരക്കും ആഭ്യന്തര സ്വര്‍ണവിലയെ സ്വാധീനിക്കും. അന്താരാഷ്ട്ര വിപണിയിലെ ചെറിയ ചലനങ്ങള്‍ പോലും കേരളത്തിലെ സ്വര്‍ണവിലയില്‍ പ്രകടമായ മാറ്റമുണ്ടാക്കാം.

കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഏറ്റവും പുതിയ കേരള ഗോള്‍ഡ് ബോര്‍ജ് റേറ്റ് പ്രകാരം പവന് 1,04,720 രൂപയിലും, ഗ്രാമിന് 13,090 രൂപയിലുമാണ് സ്വര്‍ണ്ണ വ്യാപാരം പുരോഗമിക്കുന്നത്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

4,000 ഡോളര്‍ കടന്നത് സ്വര്‍ണവിപണിയിലെ പ്രധാന മുന്നേറ്റമാണ്. സ്വര്‍ണ്ണത്തിന് 4,000 ഡോളറിന് മുകളില്‍ ഉറച്ചുനില്‍ക്കാനായാല്‍ അടുത്ത മുന്നേറ്റം പ്രതീക്ഷിക്കാം. അതിന് കഴിയാതെ വന്നാല്‍ ലാഭമെടുപ്പിനെ തുടര്‍ന്ന് വീണ്ടും താഴേക്ക് പോകാനും സാധ്യതയുണ്ട്. അതിനാല്‍ ഇപ്പോള്‍ സ്വര്‍ണവിപണി നിര്‍ണായകമായ പരീക്ഷണഘട്ടത്തിലാണെന്ന് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി അഡ്വ. എസ്. അബ്ദുല്‍ നാസറും വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *