
പ്രമുഖ വ്യവസായിയും, ലുലു ഗ്രൂപ്പ് മേധാവിയുമായ എം.എ യൂസഫലിയുടെ 2026 സെപ്റ്റംബർ പോർട്ഫോളിയോയിൽ ഉൾപ്പെട്ടിരിക്കുന്ന ഒരു ഓഹരിയാണ് ഇസാഫ് സ്മാൾ ഫിനാൻസ് ബാങ്ക് (ESAF Small Finance Bank). നിലവിൽ 40.52 രൂപ വിലയുള്ള ഓഹരിയാണിത്. ഒരു വർഷം കൊണ്ട് അറ്റ നഷ്ടത്തിൽ നിന്ന് അറ്റാദായത്തിലേക്ക് തിരിച്ചു കയറ്റം നടത്തിയ കഥയും ഈ ബാങ്കിന് പറയാനുണ്ട്.
തൃശ്ശൂർ ആസ്ഥാനമായ, ഇന്ത്യയിലെ മുൻനിര സ്മാൾ ഫിനാൻസ് ബാങ്കാണ് ഇസാഫ്. 2026 സെപ്റ്റംബർ പാദത്തിൽ റെക്കോർഡ് റിസൾട്ട് പ്രഖ്യാപനമാണ് ബാങ്ക് നടത്തിയത്.ഇസാഫ് സ്മാൾ ഫിനാൻസ് ബാങ്ക്
ബാങ്കിങ് സേവനങ്ങൾ ലഭ്യമല്ലാത്ത, അണ്ടർബാങ്ക് ഏരിയകളിൽ സേവനങ്ങൾ നൽകുന്നതിലാണ് ഇസാഫ് സ്മാൾ ഫിനാൻസ് ബാങ്ക് പ്രാഥമികമായി ശ്രദ്ധിക്കുന്നത്. അതേ സമയം നാഗരിക, അർദ്ധനാഗരിക, ഗ്രാമീണ മേഖലകളിലെല്ലാം ബാങ്ക് സേവനങ്ങൾ നൽകുന്നു. എ.ടി.എം, ഡെബിറ്റ് കാർഡ്, സേഫ് ഡെപ്പോസിറ്റ് ലോക്കറുകൾ, ഇന്റർനെറ്റ് ബാങ്കിങ്, മൊബൈൽ ബാങ്കിങ്, ഏജന്റ് ബാങ്കിങ്, എസ്.എം.എസ് ബാങ്കിങ്, RTGSM NEFT ഉൾപ്പെടെയുള്ള ആധുനിക ബാങ്കിങ് സേവനങ്ങളും നൽകുന്നു.
എം.എ യൂസഫലിയുടെ നിക്ഷേപം
ലഭ്യമായ പുതിയ വിവരങ്ങൾ പ്രകാരം ഈ ബാങ്കിൽ 4.48% ഓഹരി പങ്കാളിത്തമാണ് എം.എ യൂസഫലി നേടിയിരിക്കുന്നത്. ഇസാഫ് സ്മാൾ ഫിനാൻസ് ബാങ്കിന്റെ 23,118,659 ഓഹരികളാണ് അദ്ദേഹം ഹോൾഡ് ചെയ്യുന്നത്.
ഇസാഫ് സ്മാൾ ഫിനാൻസ് ബാങ്ക് – സെപ്റ്റംബർ പാദഫലങ്ങൾ
2025 സെപ്റ്റംബർ പാദത്തിൽ -116 കോടി രൂപയെന്ന തോതിൽ അറ്റനഷ്ടം നേരിട്ട ബാങ്കായിരുന്നു ഇസാഫ്. എന്നാൽ ഒരു വർഷത്തിനിപ്പുറം, 2026 സെപ്റ്റംബർ പാദത്തിൽ 160 കോടി രൂപയുടെ അറ്റാദായം നേടാൻ ബാങ്കിന് സാധിച്ചു. തൊട്ടു മുമ്പത്തെ, 2026 ജൂൺ പാദത്തിലെ 80 കോടി രൂപയെന്ന അറ്റാദായത്തേക്കാളു ഇരട്ടി കൂടിയാണിത്. മാത്രമല്ല, ബാങ്കിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന, പാദാടിസ്ഥാനത്തിലുള്ള അറ്റാദായം കൂടിയാണിത്.
2025 സെപ്റ്റംബർ പാദത്തിൽ ബാങ്കിന്റെ ഫിനാൻസിങ് പ്രൊഫിറ്റ് -301 കോടി രൂപയെന്ന നെഗറ്റീവ് നിലയിലായിരുന്നത് 2026 സെപ്റ്റംബറിൽ 1 കോടി രൂപയെന്ന പോസിറ്റീവ് നിലയിലെത്തി. സമാന കാലയളവിൽ പ്രൊഫിറ്റ് ബിഫോർ ടാക്സ്, -109 കോടി രൂപയെന്ന നെഗറ്റീവ് നിലവാരത്തിൽ നിന്ന് 214 കോടി രൂപയായി വളർന്നു.
