
കൊച്ചി: പ്രമുഖ പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്ലിന്റെ ഒരു ജനപ്രിയ പ്ലാനാണ് ഭാരത് ഫൈബര്‍ 799 രൂപ പ്ലാന്‍. ഇതിന്റെ വാര്‍ഷിക ഓഫര്‍ തെരഞ്ഞെടുക്കുന്നവര്‍ക്ക് ആകര്‍ഷകമായ ആനുകൂല്യമാണ് ബിഎസ്എന്‍എല്‍ നല്‍കുന്നത്. 150 എംബിപിഎസ് വരെ ഇന്റര്‍നെറ്റ് സ്പീഡ് ലഭിക്കുന്ന ഈ പ്ലാന്‍ ഒരു വര്‍ഷത്തേക്ക് ഒന്നിച്ചെടുക്കുന്ന ഉപയോക്താക്കള്‍ക്ക്, 13-ാം മാസം സൗജന്യ ഇന്റര്‍നെറ്റ് ആസ്വദിക്കാനാകും.
ഈ പ്ലാന്‍ അനുസരിച്ച് പ്രതിമാസം 4000 ജിബി ഡാറ്റയാണ് ലഭിക്കുക. ഒരു മാസത്തിനകം 4000 ജിബി ഡാറ്റയും ഉപയോഗിച്ച് കഴിഞ്ഞാലും ഇന്റര്‍നെറ്റ് ലഭ്യമാകും. എന്നാല്‍ വേഗത കുറയുമെന്ന് മാത്രം. 150 എംബിപിഎസില്‍ നിന്ന് 10 എംബിപിഎസ് ആയാണ് വേഗം കുറയുക. ഈ പ്ലാന്‍ അനുസരിച്ച് 25-ലധികം പ്രമുഖ ഒടിടി (OTT) പ്ലാറ്റ്‌ഫോമുകളും ഉപയോഗിക്കാനാകും.
ഇന്റര്‍നെറ്റിനൊപ്പം പരിധിയില്ലാത്ത വോയ്‌സ് കോളിങ് സൗകര്യവും ഈ പ്ലാനില്‍ ഉള്‍പ്പെടുന്നു. 25-ലധികം പ്രമുഖ OTT പ്ലാറ്റ്‌ഫോമുകളിലേക്കുള്ള സൗജന്യ സബ്‌സ്‌ക്രിപ്ഷന്‍ ഈ പ്ലാനിന്റെ ഏറ്റവും വലിയ ആകര്‍ഷണമാണ്. സാധാരണയായി ഉപഭോക്താക്കള്‍ ഓരോ മാസവുമാണ് ബില്‍ അടയ്ക്കുന്നത്. ഒരു വര്‍ഷത്തെ (12 മാസത്തെ) തുക ഒന്നിച്ച് മുന്‍കൂറായി അടയ്ക്കുന്ന വാര്‍ഷിക വരിക്കാര്‍ക്ക് പ്രോത്സാഹനമെന്ന നിലയിലാണാണ് കമ്പനി ഒരു മാസം അധികമായി സൗജന്യ സേവനം നല്‍കുന്നത്.
