Latest

കുലുങ്ങും; ഉടൻ സ്വർണ്ണത്തിന്റെ വിധി നിർണയിക്കുന്ന 3 ദിനങ്ങൾ, പവൻ വിലയിൽ വൻ മാറ്റങ്ങൾക്ക് സാധ്യത

Share
Gold price crucial upcoming days

കേരളത്തിലെ സ്വർണ്ണ വിലയുമായി ബന്ധപ്പെട്ട് ഈ നവംബറിലും, ഡിസംബറിലുമായി ഇനി വരാനിരിക്കുന്നത് മൂന്ന് നിർണായക ദിനങ്ങളാണ്. ഈ വർഷം ചരിത്രത്തിലെ തന്നെ വലിയ ഇടിവാണ് ആ​ഗോള സ്വർണ്ണ വിലയിലുണ്ടായത്. ഇതിന്റെ അനുരണനങ്ങൾ കേരളം ഉൾപ്പെടെയുള്ള ആഭ്യന്തര വിപണികളിലും പ്രതിഫലിച്ചു. ഈ മാസം വലിയ തകർച്ചയാമ് സംസ്ഥാനത്തെ നിരക്കുകളിലുണ്ടായത്. പവൻ വില ഒരു ലക്ഷത്തിന് താഴെയിറങ്ങി എന്നതാണ് ഇതിൽ ശ്രദ്ധേയമായ കാര്യം. ‘ഇനി വില എങ്ങോട്ട്?’ എന്ന ചോദ്യത്തിനടക്കം ഉത്തരം കണ്ടെത്താനും ഇവിടെ ശ്രമിക്കുന്നു.

സ്വർണ്ണവില – ഈ മൂന്ന് ദിവസങ്ങൾ നിർണായകം
ഇനി സ്വർണ്ണ വില ഇടിയില്ലെന്ന് കരുതുന്നവരുണ്ട്. വീണ്ടും താഴുമെന്നും അപ്പോൾ പർച്ചേസ് നടത്താമെന്നും കണക്കു കൂട്ടുന്നവരുമുണ്ട്. വിപണിയുടെ ഗതിവിഗതികൾ പ്രവചനാതീതമെങ്കിലും ഇനി പറയുന്ന മൂന്ന് ദിവസങ്ങളായിരിക്കും സ്വർണ്ണവിലയുടെ ഗതി താൽക്കാലികമായെങ്കിലും നിശ്ചയിക്കുന്നത്,

  • 2026 നവംബർ 25 ബുധൻ : ഒക്ടോബറിലെ യു.എസിലെ ‘Private Consumption Expenditure’ ഡാറ്റ പുറത്തു വരുന്ന ദിവസം
  • 2026 ഡിസംബർ 04 വെള്ളി : നവംബറിലെ യു.എസിലെ തൊഴിൽക്കണക്കുകൾ ബ്യൂറോ ഓഫ് ലേബർ സ്റ്റാറ്റിക്സ് പ്രസിദ്ധീകരിക്കും.
  • 2026 ഡിസംബർ 09 ബുധൻ : പണനയ യോ​ഗത്തിന് ശേഷം യു.എസ് കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് അടിസ്ഥാന പലിശ നിരക്കുകൾ പ്രസിദ്ധീകരിക്കുന്ന ദിവസമാണിത്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കേരളത്തിൽ സ്വർണ്ണം കൈവശമുള്ളവരും, പണയം വെച്ചവരും, പുതുതായി വാങ്ങാൻ പോകുന്നവരുമെല്ലാം ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ഇനി പറയുന്നത്

നവംബർ 25, ഡിസംബർ 04 തിയ്യതികളിലെ ഡാറ്റ, യു.എസ് സമ്പദ് വ്യവസ്ഥയുടെ നിലവിലെ സാഹചര്യം സംബന്ധിച്ച ഏകദേശ ചിത്രം നൽകും. ഇതിനാൽ നിരക്കുകളിൽ ഇതിന്റെ പ്രതിഫലനം ഈ ദിവസങ്ങളിലുണ്ടാകും.

സ്വർണ്ണ വിലയുമായി ബന്ധപ്പെട്ട് ഏറ്റവും നിർണായക ദിനമാണ് ഡിസംബർ 09. നിലവിൽ 0.25% എന്ന തോതിൽ അടിസ്ഥാന പലിശ നിരക്ക് വർധനയാണ് പ്രതീക്ഷിക്കുന്നത്. ഇത് വിപണിയിൽ നിലവിൽ പ്രതിഫലിച്ചിരിക്കുന്നതിനാൽ വലിയ ഇടിവുകൾക്ക് സാധ്യതയില്ലെന്ന് കരുതുന്നവരുമുണ്ട്.

അതേ സമയം, യു.എസ് ഫെഡ് പലിശ 0.50% എന്ന തോതിൽ കുറച്ചാൽ സ്വർണ്ണത്തിൽ ഇടിവുണ്ടാകാം. കൂടാതെ പണനയ അവലോകന യോ​ഗത്തിന് ശേഷം ഫെഡ് നടത്തുന്ന പ്രസ്താവനയും വിലയിൽ പ്രതിഫലിക്കും. സമീപഭാവിയിൽ പലിശ ഉയർത്താനിടയില്ലെന്ന സൂചന ലഭിച്ചാൽ അത് സ്വർണ്ണത്തിന് കരുത്തു പകരും.

യു.എസ് സമയക്രമമനുസരിച്ചാണ് മുകളിലെ ഇവന്റുകൾ നടക്കുന്നത്. ഇതിന് ശേഷം രാജ്യാന്തര വ്യാപാരത്തിൽ വിലയിൽ മാറ്റമുണ്ടാകുന്നതിൽ വ്യത്യാസമുണ്ടായിരിക്കും. ഇവിടെ ഇന്ത്യൻ സമയക്രമം ശ്രദ്ധിക്കേണ്ടതാണ്.

എല്ലാ ദിവസവും രാവിലെയാണ് കേരളത്തിൽ സ്വർണ്ണ വില നിശ്ചയിക്കപ്പെടുന്നത്. വലിയ കയറ്റിറക്കങ്ങളുണ്ടായാൽ മാത്രമാണ് നിലവിൽ ഒന്നിലധികം തവണ നിരക്കുകൾ മാറ്റാറുള്ളത്. അതായത് മുകളിൽ പറഞ്ഞ തിയ്യതികളിലെ ഇവന്റുകൾക്ക് ശേഷം വരുന്ന ദിവസം രാവിലെയായിരിക്കും വിലയിലെ വ്യത്യാസങ്ങൾ കേരളത്തിൽ പ്രകടമാവുക

വില കൂടുമോ? കുറയുമോ?

ഇതാണ് നിലവിൽ എല്ലാവരുടെയും ചോദ്യം. യു.എസ് ഫെഡ് പലിശ ഉയർത്തിയാൽ വില ഇടിയാൻ സാധ്യതയുണ്ട്. പലിശ നിരക്കിൽ മാറ്റം വരുത്താനുള്ള സാധ്യതകളില്ല എന്നതാണ് നേരിട്ടുള്ള ഉത്തരം. ഇനി അങ്ങനെ സംഭവിച്ചാലോ, അപ്രതീക്ഷിതമായി പലിശ കുറച്ചാലോ അത് സ്വർണ്ണത്തെ സംബന്ധിച്ച് പോസിറ്റീവായിരിക്കും.

ഇതിനോടൊപ്പം ക്രൂഡ് വില, ഡോളർ സൂചികയുടെ നില, രൂപയുടെ മൂല്യം, യു.എസ് ബോണ്ട് യീൽഡ് ഉൾപ്പെടെയുള്ള ഘടകങ്ങളും സ്വർണ്ണവിലയെ സ്വാധീനിക്കും.

Leave a Reply

Your email address will not be published. Required fields are marked *