Andaman Dialogue 2027 : ഇന്ഡോ- പസഫിക് മേഖലയിലെ സാമ്പത്തിക കുതിപ്പിന് ഒരുങ്ങുന്ന ഇന്ത്യയുടെ ഏറ്റവും വലിയ ട്രംപ് കാര്ഡായി ആന്ഡമാന് നിക്കോബാര് ദ്വീപുകള് മാറുന്നു. 2027-ല് നടക്കാനിരിക്കുന്ന ‘ആന്ഡമാന് ഡയലോഗ്’ പശ്ചാത്തലത്തില്, വെറുമൊരു വിനോദസഞ്ചാര കേന്ദ്രം എന്നതിലുപരി തെക്കുകിഴക്കന് ഏഷ്യന് (ASEAN) രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ നിര്ണായക വാണിജ്യ പാലമായി ഈ ദ്വീപസമൂഹം മാറും.
ആന്ഡമാന് ഇന്ത്യയ്ക്ക് മുന്നില് തുറക്കുന്ന അവസരങ്ങള്ഇന്ത്യയെ സംബന്ധിച്ച് ഈ ദ്വീപ് സമൂഹം ഒരു സാമ്പത്തിക പാലമായി മാറുകയാണ്. അതായത് തെക്കേ ഏഷ്യയെയും, തെക്കുകിഴക്കന് ഏഷ്യയെയും തമ്മില് ബന്ധിപ്പിക്കുന്ന സുപ്രധാന സാമ്പത്തിക പാലമായി പ്രവര്ത്തിക്കാന് ആന്ഡമാന് ദ്വീപുകള്ക്ക് കഴിയും. വ്യാപാരം, ലോജിസ്റ്റിക്സ്, ഷിപ്പിംഗ്, ഡിജിറ്റല് അടിസ്ഥാന സൗകര്യങ്ങള്, സാമ്പത്തിക ഇടപാടുകള് എന്നീ മേഖലകളില് ഇന്ത്യയ്ക്ക് വലിയ മുന്നേറ്റം നടത്താന് ഇത് അവസരമൊരുക്കും
