Latest

ബാങ്ക് പലിശ ഉയരുമ്പോൾ പയറ്റാൻ എഫ്.ഡി ലാഡറിങ് തന്ത്രം; ഓരോ വർഷവും നേട്ടമെടുക്കാം, ചെയ്യേണ്ടതിങ്ങനെ

Share

Bank News : എഫ്.ഡി ലാഡറിങ് സ്ട്രാറ്റജി പ്രയോജനപ്പെടുത്തി ഓരോ വർഷവും വരുമാനം നേടാം. ലിക്വിഡിറ്റി ഉറപ്പാക്കാനും ഇതിലൂടെ സാധിക്കും. എപ്രകാരമാണ് നിക്ഷേപം നടത്തേണ്ടത് എന്നതുൾപ്പടെയുള്ള വിവരങ്ങളാണ് ഇവിടെ നൽകുന്നത്. ഇന്ത്യയിൽ ബാങ്കുകൾ സ്ഥിര നിക്ഷേപ പലിശ നിരക്കുകൾ വൈകാതെ വർധിപ്പിക്കുമെന്ന പ്രതീക്ഷകൾ ശക്തമാണ്. കഴിഞ്ഞ വാരം റിസർവ് ബാങ്ക്, റിപ്പോ നിരക്കുകൾ 5.25% എന്ന നിലയിൽ നിന്ന് 5.50% ആയി ഉയർത്തിയിരുന്നു. ഇത് പിന്തുടർന്ന് ബാങ്കുകൾ എഫ്.ഡി നിരക്കുകളിലും മാറ്റം വരുത്താൻ സാധ്യത ഏറെയാണ്. ഇവിടെ, ലിക്വിഡിറ്റിയും, വരുമാനവും ഉറപ്പാക്കുന്ന നിക്ഷേപകർക്ക് പരിഗണിക്കാവുന്ന എഫ്.ഡി ലാഡറിങ് (FD Laddering) സ്ട്രാറ്റജിയെക്കുറിച്ചാണ് വിശദമാക്കുന്നത്. പശ്ചിമേഷ്യൻ യുദ്ധ സാഹചര്യം മിക്ക രാജ്യങ്ങളിലും പണപ്പെരുപ്പ ഭീഷണി ഉയർത്തുന്നു. ഇന്ത്യയിലും സ്ഥിതി വ്യത്യസ്തമല്ല. ഇതിനാൽ ഇനിയും റിസർവ് ബാങ്ക് റിപ്പോ നിരക്കുകൾ ഉയർത്താനുള്ള സാധ്യതകളുണ്ടെന്ന് വിദ​ഗ്ധർ വിലയിരുത്തുന്നു. അതായത് ബാങ്കുകൾ ഭാവിയിലും നിക്ഷേപ പലിശ ഉയർത്താനുള്ള സാഹചര്യങ്ങൾ ഉണ്ടാവാം.ഇവിടെ ഒറ്റ എഫ്.ഡിയിൽ പണം നിക്ഷേപിച്ചവർക്ക് നേട്ടമെടുക്കാൻ സാധിക്കാതെ വരുന്നു. എഫ്.ഡി ബുക്ക് ചെയ്യുന്ന സമയത്തെ പലിശയാണ് മെച്യൂരിറ്റി വരെ ലഭിക്കുകയെന്നതാണ് കാരണം

Leave a Reply

Your email address will not be published. Required fields are marked *