Latest

തരംഗമാകുന്ന 18 കാരറ്റ് സ്വർണ്ണം; കേരളത്തിൽ ഇനി ഏകീകൃത വില, ജ്വല്ലറി നിരക്കുകളിലെ വ്യത്യാസം ഒഴിവാകും

Share

കേരള ജ്വല്ലേഴ്സ് അസോസിയേഷൻ കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ വിവിധ സ്വർണ്ണ വ്യാപാര സംഘടനകളുടെ കൂട്ടായ തീരുമാനപ്രകാരമാണ് ഏകീകൃത വിലനിർണയ സംവിധാനം നടപ്പാക്കുന്നത്. പുതുക്കിയ നിരക്ക് ഇന്ന്, 2026 ഒക്ടോബർ 15 മുതൽ പ്രാബല്യത്തിൽ വരും.

എന്താണ് 18 കാരറ്റ് സ്വർണ്ണത്തിന്റെ പ്രത്യേകത?18 കാരറ്റ് സ്വർണ്ണത്തിൽ 75 ശതമാനം ശുദ്ധമായ സ്വർണ്ണവും, 25 ശതമാനം ചെമ്പ്, വെള്ളി തുടങ്ങിയ മറ്റ് ലോഹങ്ങളും ചേർന്നിരിക്കുന്നു. 24 കാരറ്റ് സ്വർണ്ണത്തെ അപേക്ഷിച്ച് 18 കാരറ്റ് സ്വർണ്ണം വളരെ കടുപ്പമുള്ളതാണ്. ഇതിനാൽ ഈട് കൂടുതലായിരിക്കും. വൈവിദ്ധ്യമാർന്ന ഡിസൈനുകൾ, വിലക്കുറവ് എന്നിവയും പ്രത്യേകതകളാണ്.

വ്യത്യസ്ത നിരക്കുകൾ ഒഴിവാകും

22 കാരറ്റ് സ്വർണ്ണത്തിന് വില നിശ്ചയിക്കുന്ന ആനുപാതികമായ മാനദണ്ഡം അടിസ്ഥാനമാക്കിയായിരിക്കും 18 കാരറ്റ് സ്വർണ്ണത്തിന്റെയും വില നിശ്ചയിക്കുക.

ഇതോടെ സംസ്ഥാനത്തെ ജ്വല്ലറികളിൽ 18 കാരറ്റ് സ്വർണ്ണത്തിന് വ്യത്യസ്ത നിരക്കുകൾ ഈടാക്കുന്ന സാഹചര്യം ഒഴിവാക്കാനും വിലനിർണയത്തിൽ ഏകീകൃതത ഉറപ്പാക്കാനും സാധിക്കുമെന്ന് കെ.ജി.എസ്.എം.എ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ നാസർ അറിയിച്ചു. വിവിധ സംഘടനകളുടെ സഹകരണത്തോടെ കേരളത്തിലെ സ്വർണ്ണ വ്യാപാര മേഖലയിൽ വിലനിർണയത്തിൽ കൂടുതൽ സുതാര്യതയും ഏകീകൃതതയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.

വിവിധ ജ്വല്ലറികളിൽ 18 കാരറ്റ് സ്വർണ്ണത്തിന് ഏകീകൃത നിരക്ക് വരുന്നത് ​ഉപഭോക്താക്കളെ സംബന്ധിച്ച് ആശയക്കുഴപ്പം ഒഴിവാക്കാനും. വില സ്ഥിരതയുടെ നേട്ടമെടുക്കാനും സഹായിക്കും. ഏകീകൃത വില നിർണയമായതിനാൽ സുതാര്യത ഉറപ്പു വരുത്താൻ ഇതിലൂടെ സാധിക്കുന്നു.

വ്യത്യസ്ത നിരക്കുകൾ തടയുന്നതിലൂടെ ചൂഷണത്തിനുള്ള സാധ്യതകൾ ഇല്ലാതാകുന്നു. ​ഗോൾഡ് റീടെയിൽ വ്യാപാരത്തിൽ സ്ഥിരത ഉറപ്പാക്കാനും പുതിയ നീക്കത്തിലൂടെ സാധിക്കും.

കെ.ജി.എസ്.എം.എ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. എ.കെ.ജി.എസ്.എം.എ ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ നാസർ, എ.കെ.ജി.എസ്.എം.എ ചെയർമാൻ ഡോ. ബി. ഗോവിന്ദൻ, രാജേഷ് കല്യാൺ, കേരള ജ്വല്ലറി ഫെഡറേഷൻ ജനറൽ സെക്രട്ടറി എം.പി. അഹമ്മദ്, രാജേഷ് കല്യാൺ, എ.കെ. നിഷാദ്, കെ.ജി.എസ്.ഡി.എ പ്രസിഡന്റ് ഷാജു ചിറയത്ത്, സുഹാസ് റാവു, കൃഷ്ണകുമാർ ഉണ്ണി, ഷിനോ മാത്യു എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *