Latest

ഇ.പി.എഫ് പണം ഇനി കൂടുതൽ തവണ പിൻവലിക്കാം; വിദ്യാഭ്യാസത്തിന് 10, വിവാഹത്തിന് 5, അറിയാം പുതിയ നിബന്ധനകൾ

Share
EPFO to launch portal to trace, link old PF accounts - The Times of India

ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ട് (EPF) അക്കൗണ്ടിൽനിന്ന് വിദ്യാഭ്യാസം, വിവാഹം, ചികിത്സ, വീട് വാങ്ങൽ തുടങ്ങിയ ആവശ്യങ്ങൾക്കായി പണം പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട നിബന്ധനകൾ വീണ്ടും ശ്രദ്ധേയമാകുന്നു. വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് അംഗത്വകാലയളവിൽ പരമാവധി 10 തവണയും വിവാഹ ആവശ്യങ്ങൾക്ക് അഞ്ച് തവണയും ഇ.പി.എഫ് അഡ്വാൻസ് അനുവദിക്കുന്ന വ്യവസ്ഥകൾ EPFO വ്യക്തമാക്കിയിട്ടുണ്ട്. വിവിധ ആവശ്യങ്ങൾക്കുള്ള പിൻവലിക്കലുകൾ മൂന്ന് വിഭാഗങ്ങളായി തിരിച്ച് ഓരോന്നിനും പ്രത്യേക പരിധികളും നിശ്ചയിച്ചിട്ടുണ്ട്.

വിദ്യാഭ്യാസത്തിന് 10 തവണ, വിവാഹത്തിന് 5 തവണഅത്യാവശ്യ ആവശ്യങ്ങൾ, ഭവനവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ, പ്രത്യേക സാഹചര്യങ്ങൾ എന്നിങ്ങനെ EPFOയുടെ പുതിയ മാർഗനിർദേശത്തിൽ പിൻവലിക്കലുകളെ മൂന്ന് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഓരോ വിഭാഗത്തിലും പണം എത്ര തവണ പിൻവലിക്കാമെന്നതിന് വ്യത്യസ്ത പരിധികളുണ്ട്. അവ താഴെ നൽകുന്നു.

  • വിദ്യാഭ്യാസം: ജീവനക്കാരന്റെയും കുടുംബാംഗങ്ങളുടെയും വിദ്യാഭ്യാസച്ചെലവുകൾക്കായി അംഗത്വകാലയളവിൽ പരമാവധി 10 തവണ.
  • വിവാഹം: ജീവനക്കാരന്റെയും കുടുംബാംഗങ്ങളുടെയും വിവാഹച്ചെലവുകൾക്കായി പരമാവധി അഞ്ച് തവണ.
  • ചികിത്സ: ജീവനക്കാരന്റെയോ കുടുംബാംഗങ്ങളുടെയോ ചികിത്സയ്ക്കായി പിൻവലിക്കാവുന്ന തവണകളുടെ പ്രത്യേക പരമാവധി പരിധി മാർഗനിർദേശത്തിൽ വ്യക്തമാക്കിയിട്ടില്ല.

ഈ സൗകര്യങ്ങൾ ഉപയോഗിക്കുമ്പോൾ ബാധകമായ മറ്റ് യോഗ്യതാ നിബന്ധനകളും, പിൻവലിക്കൽ പരിധികളും പരിശോധിക്കേണ്ടതാണ്

വീട് വാങ്ങാനും, ഭവനവായ്പ തിരിച്ചടയ്ക്കാനും പണം പിൻവലിക്കാം

വീടോ ഫ്ലാറ്റോ വാങ്ങുക, വീട് നിർമിക്കുക, ഭവനവായ്പ തിരിച്ചടയ്ക്കുക, നിലവിലുള്ള വീടിന്റെ അറ്റകുറ്റപ്പണികൾ നടത്തുക തുടങ്ങിയ ആവശ്യങ്ങളും ഇ.പി.എഫ് അഡ്വാൻസിന്റെ ഭവനവിഭാഗത്തിൽ ഉൾപ്പെടുന്നു. ഇത്തരം ആവശ്യങ്ങൾക്ക് അംഗത്വകാലയളവിൽ പരമാവധി അഞ്ച് തവണ പിൻവലിക്കാമെന്നാണ് മാർഗനിർദേശം വ്യക്തമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *