Latest

ഐ.ഡി.ബി.ഐ ബാങ്ക് വില്പനയ്ക്ക് കേന്ദ്രത്തിന്റെ പച്ചക്കൊടി; 52878 കോടിയുടെ ഡീൽ, എൽ.ഐ.സി ഉൾപ്പെടെയുള്ള ഓഹരികളും ശ്രദ്ധിക്കാം

Share

ഐ.ഡി.ബി.ഐ ബാങ്കിന്റെ 60.72% ഓഹരികൾ കനേഡിയൻ കമ്പനിയായ ഫെയർ ഫാക്സ് ഫിനാൻഷ്യൽ ഹോൾഡിങ്സിന്റെ സബ്സിഡിയറിയായ M/s 10955230 Canada Inc.-ന് വില്പന നടത്താൻ കേന്ദ്ര മന്ത്രിസഭ അനുമതി നൽകി. 52,878.08 കോടി രൂപയുടെ ഡീലാണിത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്ത്വം വഹിക്കുന്ന, ക്യാബിനറ്റ് കമ്മിറ്റീ ഓൺ ഇക്കോണമിക് അഫയേഴ്സാണ് ഈ ഘടനാപരമായ മാറ്റത്തിന് അം​ഗീകാരം നൽകിയത്. ഈ ഡീലിൽ ഐ.ഡി.ബി.ഐ ബാങ്കിലെ സർക്കാരിന്റെ 30.48% ഓഹരികളും, പൊതുമേഖലാ സ്ഥാപനമായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ 30.24% ഓഹരികളും വില്പന നടത്തും. ഇത് ഇന്ത്യൻ ഫിനാൻഷ്യൽ സെക്ടറിലെ ഏറ്റവും വലിയ നേരിട്ടുള്ള വിദേശ നിക്ഷേപമായി മാറുംസർക്കാരിന്റെ ഓഹരി വില്പന

ഈ വിനിമയം നടന്നു കഴിഞ്ഞാൽ ഐ.ഡി.ബി.ഐ ബാങ്കിൽ സർക്കാരിന്റെ ഓഹരി പങ്കാളിത്തം 15% എന്ന തോതിലേക്കും, എൽ.ഐ.സിയുടേത് 19% എന്ന നിലയിലേക്കും കുറയും. ഇത്തരത്തിൽ സർക്കാരിനും, എൽ.ഐ.സിക്കും കൂടി ആകെ 34% ഷെയർ ഹോൾഡിങ്ങാണുണ്ടാവുക.

ഈ ഡീൽ പൂർത്തിയായിക്കഴിഞ്ഞാൽ ഇന്ത്യൻ ഫിനാൻഷ്യൽ സെക്ടറിലെ ഏറ്റവും വലിയ നേരിട്ടുള്ള വിദേശ നിക്ഷേപമായിരിക്കും ഇതെന്ന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *