Latest

ട്രെയിന്‍ യാത്രികര്‍ക്ക് ആശ്വാസം, കൗണ്ടര്‍ ടിക്കറ്റിനും 10 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് ഒക്ടോബര്‍ 27 മുതല്‍; സുപ്രീം കോടതി ഉത്തരവ്

Share

Railway Travel Insurance: ട്രെയിന്‍ യാത്രികര്‍ക്ക് ആശ്വാസവുമായി സുപ്രീം കോടതി. ഓണ്‍ലൈണ്‍ ടിക്കറ്റുകള്‍ക്കു മാത്രം നല്‍കിയിരുന്ന ഇന്‍ഷുറന്‍സ് പരിരക്ഷ ഇനി കൗണ്ടര്‍ ടിക്കറ്റുകള്‍ക്കും കിട്ടും. ഒക്ടോബര്‍ 27 മുതല്‍ യാത്രാ ഇന്‍ഷുറന്‍സ് നല്‍കാന്‍ സുപ്രീം കോടതി ഉത്തരവ്. മാറ്റങ്ങളും ക്ലെയിം ആനുകൂല്യങ്ങളും.
Offline Train Ticket Insurance : റെയില്‍വേ സ്റ്റേഷന്‍ കൗണ്ടറുകള്‍ വഴി നേരിട്ട് ടിക്കറ്റ് എടുക്കുന്ന സാധാരണ യാത്രക്കാര്‍ക്കും തുല്യ സുരക്ഷ ഉറപ്പാക്കിക്കൊണ്ട് സുപ്രീം കോടതിയുടെ സുപ്രധാന ഉത്തരവ്. നിലവില്‍ ഐആര്‍സിടിസി (IRCTC) ഓണ്‍ലൈന്‍ ബുക്കിംഗുകള്‍ക്ക് മാത്രം ലഭ്യമായിരുന്ന യാത്രാ ഇന്‍ഷുറന്‍സ് പരിരക്ഷ, ഒക്ടോബര്‍ 27 മുതല്‍ റെയില്‍വേ പാസഞ്ചര്‍ റിസര്‍വേഷന്‍ സിസ്റ്റം (PRS) കൗണ്ടര്‍ ടിക്കറ്റുകള്‍ക്കും ലഭ്യമാക്കാന്‍ റെയില്‍വേ മന്ത്രാലയത്തിന് കോടതി കര്‍ശന നിര്‍ദേശം നല്‍കി.

സുപ്രീം കോടതി ഉത്തരവും നിരീക്ഷണവുംഓണ്‍ലൈന്‍ വഴി (IRCTC) ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് നല്‍കുന്ന അതേ ഇന്‍ഷുറന്‍സ് പരിരക്ഷ കൗണ്ടറുകള്‍ വഴി ടിക്കറ്റ് എടുക്കുന്നവര്‍ക്കും ഉറപ്പാക്കണമെന്ന് സുപ്രീം കോടതി ഇന്ത്യന്‍ റെയില്‍വേയോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ടിക്കറ്റ് വാങ്ങുന്ന രീതിയുടെ (ഓണ്‍ലൈന്‍ ആണോ ഓഫ്ലൈന്‍ ആണോ) അടിസ്ഥാനത്തില്‍ യാത്രക്കാരുടെ ജീവനും, സുരക്ഷയ്ക്കും വ്യത്യസ്ത വില കല്‍പ്പിക്കാനാകില്ല എന്നാണ് കോടതിയുടെ നിരീക്ഷണം. ഒക്ടോബര്‍ 27-നകം ഈ സംവിധാനം നടപ്പിലാക്കാനാണ് റെയില്‍വേയ്ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

Supreme Court Makes Insurance Mandatory for All Train Tickets from October 27, 2026

Leave a Reply

Your email address will not be published. Required fields are marked *