Latest

വിദേശ ഭീമൻമാർ ചെയ്സ് ചെയ്യുന്നു; FY27 റിട്ടേൺ 343% വരെ, 5 സ്മാൾക്യാപ് ഓഹരികൾ

Share
Top return stock in fy27

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഈ സെപ്റ്റംബർ പാദത്തിൽ (Q2FY27), തൊട്ടു മുമ്പത്തെ ജൂൺ പാദത്തെ (Q1FY27) അപേക്ഷിച്ച് ഷെയർ ഹോൾഡിങ് വർധിപ്പിച്ച 5 സ്മാൾക്യാപ് ഓഹരികളുടെ വിവരങ്ങളാണ് ഇവിടെ നൽകുന്നത്. നടപ്പ് സാമ്പത്തിക വർഷത്തിൽ (FY27) ഇതു വരെ 232% മുതൽ 343% വരെ നേട്ടം ഈ ഓഹരികൾ നൽകിയിട്ടുണ്ട്. അതായത്, വൻകിട ഇൻസ്റ്റിറ്റ്യൂഷനുകളുടെ കണക്കു കൂട്ടലുകൾ തെറ്റിക്കാത്ത ഓഹരികളാണ് ഇവയെന്ന് പറയാം.

ഇതു വരെ ഈ സെപ്റ്റംബർ പാദത്തിൽ ഏകദേശം 690 സ്മാൾക്യാപ് കമ്പനികൾ തങ്ങളുടെ ഷെയർ ഹോൾഡിങ് പാറ്റേൺ വിവരങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇവയിൽ 302 ഓഹരികളിൽ വിദേശികൾ ഓഹരി പങ്കാളിത്തം ഉയർത്തിയിട്ടുണ്ട്. ഇവയിൽ 109 ഓഹരികൾ നടപ്പ് സാമ്പത്തിക വർഷത്തിൽ ഇതു വരെ 50% മുതൽ 343% വരെ റാലി നടത്തിയിട്ടുണ്ട്. ഇവയിൽ 37 ഓഹരികൾ നൂറ് ശതമാനത്തിലധികം നേട്ടവും കൊടുത്തു. (Data Source: ACE Equity)

1. കാബ്ര എക്ട്രൂഷൻ ടെക്നിക് ( Kabra Extrusiontechnik)

  • FY27 റാലി : 343%
  • ഓഹരി വിലയിലെ മാറ്റം : 183 to 809 രൂപ
  • FII ഹോൾഡിങ് Q1FY27 : 0.36%
  • FII ഹോൾഡിങ് Q2FY27 : 1.61%

2. മോഡിസൺ (Modison)

  • FY27 റാലി : 333%
  • ഓഹരി വിലയിലെ മാറ്റം : 116 to 503 രൂപ
  • FII ഹോൾഡിങ് Q1FY27 : 0.92%
  • FII ഹോൾഡിങ് Q2FY27 : 1.27%

3. എച്ച്.എഫ്.സി.എൽ ( HFCL)

  • FY27 റാലി : 277%
  • ഓഹരി വിലയിലെ മാറ്റം : 68 to 256 രൂപ
  • FII ഹോൾഡിങ് Q1FY27 : 15.74%
  • FII ഹോൾഡിങ് Q2FY27 : 17.24%

4. മോർപെൻ ലബോറട്ടറീസ് ( Morepen Laboratories)

  • FY27 റാലി : 266%
  • ഓഹരി വിലയിലെ മാറ്റം : 34 to 124 രൂപ
  • FII ഹോൾഡിങ് Q1FY27 : 1.46%
  • FII ഹോൾഡിങ് Q2FY27 : 3.43%

5. ബിർള കേബിൾ ( Birla Cable)

  • FY27 റാലി : 232%
  • ഓഹരി വിലയിലെ മാറ്റം : 104 to 346 രൂപ
  • FII ഹോൾഡിങ് Q1FY27 : 0.02%
  • FII ഹോൾഡിങ് Q2FY27 : 0.87%

Disclaimer: സെബിയിൽ (SEBI) രജിസ്റ്റർ ചെയ്ത റിസർച്ച് അനലിസ്റ്റോ, ഇൻവെസ്റ്റ്‌മെന്റ് അഡ്വൈസറോ അല്ലാത്ത ശിവദേവ് സി.വി ആണ് ഈ ലേഖനം തയ്യാറാക്കിയിരിക്കുന്നത്. ലേഖനം പ്രസിദ്ധീകരിക്കുന്ന തീയതി വരെ, ഇതിൽ പരാമർശിച്ചിരിക്കുന്ന കമ്പനികളിൽ ശിവദേവ് സി.വിക്കോ, അദ്ദേഹത്തിന്റെ ‘ബന്ധുക്കൾക്കോ’ (2013-ലെ കമ്പനീസ് ആക്ട് സെക്ഷൻ 2(77) പ്രകാരം നിർവചിച്ചിരിക്കുന്നത് പോലെ) യാതൊരുവിധ സാമ്പത്തിക താല്പര്യങ്ങളുമില്ല. ഈ ലേഖനത്തിൽ നൽകിയിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സെബിയിൽ രജിസ്റ്റർ ചെയ്ത റിസർച്ച് അനലിസ്റ്റിന്റെയോ, ബ്രോക്കറേജിന്റെയോ മാത്രമാണ്. അവ കൃത്യമായ ഉറവിടം വ്യക്തമാക്കി പുനഃപ്രസിദ്ധീകരിക്കുകയോ റിപ്പോർട്ട് ചെയ്യുകയോ മാത്രമാണ് ചെയ്തിട്ടുള്ളത്. ഇവ ദി ഇക്കണോമിക് ടൈംസ് ഡിജിറ്റലിന്റെയോ, ഈ ലേഖകന്റെയോ സ്വന്തം അഭിപ്രായങ്ങളോ നിർദ്ദേശങ്ങളോ ആയി വ്യാഖ്യാനിക്കരുത്. വായനക്കാർ യഥാർത്ഥ റിസർച്ച് റിപ്പോർട്ട് പരിശോധിക്കാനും, സ്വന്തം വിലയിരുത്തലുകളുടെ അടിസ്ഥാനത്തിൽ മാത്രം നിക്ഷേപ തീരുമാനങ്ങൾ എടുക്കാനും അഭ്യർത്ഥിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *