Latest

കാര്‍ ലോണ്‍ എടുക്കാന്‍ പോവുകയാണോ? പണം ലാഭിക്കാന്‍ 5 സ്മാര്‍ട്ട് വഴികള്‍

Share

പുതിയ കാര്‍ വാങ്ങുമ്പോള്‍ അതിന്റെ നിറവും വേരിയന്റും ഫീച്ചറുകളും തെരഞ്ഞെടുക്കാന്‍ നാം ആഴ്ചകളോളം സമയം ചെലവഴിക്കാറുണ്ട്. എന്നാല്‍ കാറിനുള്ള പണം കണ്ടെത്താന്‍ ഫിനാന്‍സിങ് അല്ലെങ്കില്‍ ലോണ്‍ തെരഞ്ഞെടുക്കുന്ന കാര്യത്തിലോ? ഭൂരിഭാഗം ആളുകളും മിനിറ്റുകള്‍ക്കകം അതില്‍ തീരുമാനം എടുത്തു കളയും. എന്നാല്‍ ഇത് പിന്നീട് നിങ്ങളുടെ പോക്കറ്റിന് വലിയ തിരിച്ചടിയായേക്കാം. പലിശ നിരക്ക്, ലോണ്‍ കാലാവധി, പ്രൊസസിങ് ഫീസ്, തിരിച്ചടവ് വ്യവസ്ഥകള്‍ എന്നിവയെല്ലാം കാറിനായി നിങ്ങള്‍ നല്‍കുന്ന ആകെ തുകയില്‍ വലിയ മാറ്റമുണ്ടാക്കും.

ഡിജിറ്റല്‍ ലെന്‍ഡിങ് പ്ലാറ്റ്ഫോമുകളുടെ കടന്നുവരവോടെ ഉപഭോക്താക്കള്‍ക്ക് നിരവധി ലോണ്‍ ഓപ്ഷനുകള്‍ താരതമ്യം ചെയ്യാന്‍ സാധിക്കുന്നുണ്ടെങ്കിലും, ഏറ്റവും കുറഞ്ഞ തുകയായി തോന്നുന്ന ലോണ്‍ എല്ലായ്‌പ്പോഴും മികച്ചതാകണമെന്നില്ല. കുറഞ്ഞ പലിശ നിരക്കിനൊപ്പം മറ്റ് അധിക ചാര്‍ജുകള്‍ ഉണ്ടായേക്കാം. അതുപോലെ നീണ്ട കാലാവധിയുള്ള ലോണ്‍ മാസം തോറുമുള്ള തിരിച്ചടവ് എളുപ്പമാക്കുമെങ്കിലും നിങ്ങള്‍ നല്‍കേണ്ട ആകെ പലിശ തുക വര്‍ധിപ്പിക്കും. മികച്ച കാര്‍ ലോണ്‍ എങ്ങനെ തെരഞ്ഞെടുക്കാമെന്ന് നോക്കാം.

1. അപേക്ഷിക്കുന്നതിന് മുന്‍പ് ക്രെഡിറ്റ് സ്‌കോര്‍ പരിശോധിക്കുക

നിങ്ങള്‍ക്ക് ലഭിക്കുന്ന പലിശ നിരക്കിനെ നിര്‍ണയിക്കുന്നതില്‍ നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിന് വലിയ പങ്കുണ്ട്. മികച്ച ക്രെഡിറ്റ് സ്‌കോര്‍ ഉണ്ടെങ്കില്‍ അനുകൂലമായ ലോണ്‍ വ്യവസ്ഥകളും പെട്ടെന്നുള്ള അപ്രൂവലും ലഭിക്കാനുള്ള സാധ്യത കൂടും. ബാങ്കുകളുടെ മാനദണ്ഡങ്ങള്‍ വ്യത്യാസപ്പെടാമെങ്കിലും 750ല്‍ കൂടുതലുള്ള സ്‌കോര്‍ മികച്ചതായി കണക്കാക്കപ്പെടുന്നു.

ലോണിന് അപേക്ഷിക്കുന്നതിന് ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് നിങ്ങളുടെ ക്രെഡിറ്റ് റിപ്പോര്‍ട്ട് പരിശോധിക്കുക. എന്തെങ്കിലും തെറ്റുകള്‍ കണ്ടെത്തിയാല്‍ ക്രെഡിറ്റ് ബ്യൂറോയില്‍ പരാതി നല്‍കി അത് തിരുത്തുക. കൂടാതെ, കുടിശ്ശികയുള്ള പേമെന്റുകള്‍ തീര്‍ക്കുകയും നിലവിലുള്ള കടങ്ങള്‍ പരമാവധി കുറയ്ക്കുകയും ചെയ്യുക. പലിശ നിരക്കിലെ ചെറിയ വ്യത്യാസം പോലും നിങ്ങള്‍ തിരിച്ചടയ്ക്കുന്ന ആകെ തുകയെ ബാധിക്കാം. അതിനാല്‍ അപേക്ഷിക്കുന്നതിന് മുന്‍പ് നിങ്ങളുടെ ക്രെഡിറ്റ് പ്രൊഫൈല്‍ മെച്ചപ്പെടുത്തുന്നത് മികച്ച ഡീല്‍ ഉറപ്പാക്കാന്‍ സഹായിക്കും.

Leave a Reply

Your email address will not be published. Required fields are marked *