Latest

കളി മാറുന്നു; റഷ്യയെ കൈവിട്ട് ഇന്ത്യ ഗൾഫിലേക്ക്, ക്രൂഡ് ഓയിൽ പ്രവാഹത്തിൽ 32% വർധന, റഷ്യൻ വിഹിതത്തിൽ 14% ഇടിവ്, കാരണങ്ങൾ അറിയാം

Share
India Gulf crude import hike reasons

ഷ്യയിൽ നിന്നുള്ള പർച്ചേസ് കുറയുന്നതിനൊപ്പം ഗൾഫിൽ നിന്നുള്ള ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതി കുതിച്ചുയരുന്നു. സെപ്റ്റംബറിൽ മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ നിന്നുള്ള എണ്ണ ഇറക്കുമതി ആഗസ്റ്റിനെ അപേക്ഷിച്ച് 32% വർധിച്ചപ്പോൾ, റഷ്യയിൽ നിന്നുള്ള ഇറക്കുമതി 14% കുറഞ്ഞു. ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്കു നീക്കം മെച്ചപ്പെട്ടതും, റഷ്യൻ എണ്ണ ചൈനയിലേക്ക് കൂടുതലായി ഒഴുകുന്നതുമാണ് ഇതിന് പിന്നിലെ പ്രധാന കാരണങ്ങൾ.

ഉയരുന്ന ​ഗൾഫ് ക്രൂഡ് ഇറക്കുമതിസെപ്റ്റംബറിൽ മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ നിന്ന് ഇന്ത്യ പ്രതിദിനം 28 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്തതായിട്ടാണ് കണക്കുകൾ. ആഗസ്റ്റിനെ അപേക്ഷിച്ച് 32% വർധനയാണിത്. ഫെബ്രുവരിക്കുശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കുമാണിത്.

ഇന്ത്യയുടെ ആകെ ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ 54 ശതമാനവും കഴിഞ്ഞ മാസം മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ നിന്നായിരുന്നു. ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള എണ്ണ ലഭ്യത വർധിച്ചതോടെ, ഇന്ത്യൻ റിഫൈനറികൾ സ്പോട്ട് വിപണിയിൽ കൂടുതൽ ചരക്കുകൾ വാങ്ങിയതായും വിവിധ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

റഷ്യൻ എണ്ണ ഇറക്കുമതിയിലെ ഇടിവ്

ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ ക്രൂഡ് ഓയിൽ നൽകുന്ന രാജ്യമായി സെപ്റ്റംബറിലും റഷ്യ മാറിയെങ്കിലും അവിടെ നിന്നുള്ള ഇറക്കുമതിയിൽ കുറവുണ്ടായി. ആഗസ്റ്റിൽ ഇന്ത്യയുടെ എണ്ണ ഇറക്കുമതിയിൽ റഷ്യയുടെ വിഹിതം 46.6% ആയിരുന്നെങ്കിൽ, സെപ്റ്റംബറിൽ ഇത് 33.5 ശതമാനമായി കുറഞ്ഞു. ആഗസ്റ്റിലെ പ്രതിദിനം 21 ലക്ഷം ബാരലിൽ നിന്ന് സെപ്റ്റംബറിൽ ഇറക്കുമതി 18 ലക്ഷം ബാരലായി താഴ്ന്നു. അതായത്, റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി അളവിൽ പ്രതിമാസം 14% ഇടിവുണ്ടായി.

റഷ്യൻ എണ്ണയ്ക്കായി ഇന്ത്യയും, ചൈനയും തമ്മിലുള്ള മത്സരം ശക്തമായതും ഇറക്കുമതിയിലെ മാറ്റത്തിന് കാരണമായി. ഇറാനിൽ നിന്നുള്ള എണ്ണ ലഭ്യത കുറഞ്ഞതോടെ ചൈന റഷ്യൻ ക്രൂഡിലേക്കു കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സാഹചര്യമാണ് നിലവിലേത്

Leave a Reply

Your email address will not be published. Required fields are marked *