
പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധി (PM-KISAN)24ാം ഇൻസ്റ്റാൾമെന്റ് 2026 ഒക്ടോബർ 30 മുതൽ വിതരണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. യോഗ്യതയുള്ള ഗുണഭോക്താക്കൾക്ക് 2,000 രൂപ നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് ലഭിക്കും. നിങ്ങളുടെ പേയ്മെന്റ് സ്റ്റാറ്റസ് എങ്ങനെയാണ് പരിശോധിക്കേണ്ടത്? ഇ-കെ.വൈ.സി എങ്ങനെയാണ് പൂർത്തിയാക്കേണ്ടത്? ആർക്കൊക്കെ തുക ലഭിക്കില്ല? എന്നതുൾപ്പെടെയുള്ള വിവരങ്ങളാണ് ഇവിടെ നൽകുന്നത്.
പി.എം കിസാൻ – ബെനഫിഷ്യറി സ്റ്റാറ്റസ് പരിശോധിക്കേണ്ടതെങ്ങനെ?ഗുണഭോക്താക്കൾക്ക് ഔദ്യോഗിക PM-KISAN വെബ്സൈറ്റ് വഴി തങ്ങളുടെ ബെനഫിഷ്യറി സ്റ്റാറ്റസ് പരിശോധിക്കാവുന്നതാണ്. ഇതിനുള്ള സ്റ്റെപ്പുകളാണ് താഴെ നൽകുന്നത്.
1. ആദ്യമായി PM-KISAN വെബ്പേജ് സന്ദർശിക്കുക
2. ബെനഫിഷ്യറി സ്റ്റാറ്റസ് പേജ് ഓപ്പൺ ചെയ്യുക
3. ബെനഫിഷ്യറി സ്റ്റാറ്റസ് എന്നതിൽ ക്ലിക്ക് ചെയ്യുക
4. ആധാർ നമ്പർ/അക്കൗണ്ട് നമ്പർ എന്റർ ചെയ്യുക
5. ഗെറ്റ് ഡാറ്റ എന്നതിൽ ക്ലിക്ക് ചെയ്യുക
തുടർന്ന് നിങ്ങളുടെ ബെനഫിഷ്യറി വിവരങ്ങൾ, പേയ്മെന്റ് സ്റ്റാറ്റസ് എന്നിവ ദൃശ്യമാകും.
ഗുണഭോക്താക്കൾക്ക് കിസാൻ ഇ മിത്ര ചാറ്റ് ബോട്ട് (Kisan eMitra chatbot) ഉപയോഗിച്ചും തങ്ങളുടെ സ്റ്റാറ്റസ് വെരിഫിക്കേഷൻ, ബെനഫിഷ്യറി വിവരങ്ങളുടെ പരിശോധന, ഇ-കെ.വൈ.സി നടപടിക്രമങ്ങളുടെ പൂർത്തീകരണം തുടങ്ങിയവയും നടത്താൻ സാധിക്കും.
ഇ-കെ.വൈ.സി ചെയ്യേണ്ടതെങ്ങനെ?
ഈ സ്കീമിന്റെ ആനുകൂല്യങ്ങൾ ലഭ്യമാകണമെങ്കിൽ ഇ-കെ.വൈ.സി നടപടിക്രമങ്ങൾ നിർബന്ധമായും പൂർത്തിയാക്കിയിരിക്കണം. ആധാറുമായി ബന്ധിപ്പിട്ട ബാങ്ക് അക്കൗണ്ടിലൂടെ, മദ്ധ്യവർത്തികളുടെ ഇടപെടലില്ലാതെ, യഥാർത്ഥ ഗുണഭോക്താക്കളിലേക്ക് തന്നെയാണ് ആനുകൂല്യം എത്തുന്നത് എന്ന് ഉറപ്പിക്കുന്നതിന് വേണ്ടിയാണിത്.
