
പ്രതിമാസ വരുമാനം നേടാൻ സാധിക്കുന്ന, A+ റേറ്റിങ്ങുള്ള 4 കോർപറേറ്റ് ബോണ്ടുകളുടെ വിവരങ്ങളാണ് ഇവിടെ നൽകുന്നത്. ലഭ്യമായ കണക്കുകൾ പ്രകാരം ഇവയുടെ യീൽഡ് ടു മെച്യൂരിറ്റി (YTM) 10.10% മുതൽ 10.60% വരെയാണ്. കോർപ്പറേറ്റ് ബോണ്ടുകളിലൂടെ നിക്ഷേപകർക്ക് നിശ്ചിത ഇടവേളകളിൽ പലിശ ലഭിക്കുന്നതിനാൽ സ്ഥിരമായ വരുമാനം ഉറപ്പാക്കാൻ സഹായിക്കും. കാലാവധി പൂർത്തിയാകുന്നതുവരെ നിക്ഷേപം നിലനിർത്തുന്നതിലൂടെ മികച്ച നേട്ടത്തിനുള്ള സാധ്യതകളുമുണ്ട്.
1. പ്രൊഫെക്ടസ് ക്യാപിറ്റൽ പ്രൈവറ്റ് ലിമിറ്റഡ്
പ്രൊഫെക്ടസ് ക്യാപിറ്റൽ പ്രൈവറ്റ് ലിമിറ്റഡിന്റെ 2028 ജനുവരിയിൽ കാലാവധി പൂർത്തിയാകുന്ന കോർപ്പറേറ്റ് ബോണ്ട് ഒരു സ്ഥിര പലിശ നിരക്കിലുള്ള ലിസ്റ്റഡ് നോൺ കൺവെർട്ടിബിൾ ഡിബഞ്ചറാണ്. പ്രതിവർഷം 9 ശതമാനം കൂപ്പൺ പലിശയും 10.60 ശതമാനം യീൽഡ്-ടു- മെച്യൂരിറ്റിയും വാഗ്ദാനം ചെയ്യുന്നു.
2028 ജനുവരി 19ാം തിയ്യതിയാണ് ബോണ്ടിന്റെ കാലാവധി പൂർത്തിയാകുന്നത്. ഒരു യൂണിറ്റിന്റെ മുഖവില ഒരു ലക്ഷം രൂപയാണ്. ഗ്രോ (Groww) പ്ലാറ്റ്ഫോമിൽ ലഭ്യമായിരിക്കുന്ന വാങ്ങൽ വില 98,883.83 രൂപയാണ്. പലിശ മാസം തോറും ലഭിക്കും. നിക്ഷേപിച്ച മുതലിന്റെ തുക കാലാവധി പൂർത്തിയാകുമ്പോൾ ഒറ്റത്തവണയായി തിരികെ ലഭിക്കും.
- ബോണ്ട് പുറത്തിറക്കുന്ന സ്ഥാപനം: പ്രൊഫെക്ടസ് ക്യാപിറ്റൽ പ്രൈവറ്റ് ലിമിറ്റഡ്
- പലിശ നിരക്ക്: പ്രതിവർഷം 9%
- ഇഷ്യു : 50 കോടി രൂപ
- നിക്ഷേപത്തിന്റെ സ്വഭാവം: നോൺ കൺവെർട്ടിബിൾ ഡിബഞ്ചർ (NCD)
- ക്രെഡിറ്റ് റേറ്റിങ്: A+
- യീൽഡ് ടു മെച്യൂരിറ്റി (YTM): 10.60%
- ബോണ്ടിന്റെ തരം: ലിസ്റ്റഡ് കോർപ്പറേറ്റ് ബോണ്ട്
- ക്ലീൻ പ്രൈസ്: ഒരു യൂണിറ്റിന് 98,785.20 രൂപ
- ഡേർട്ടി പ്രൈസ്: ഒരു യൂണിറ്റിന് 98,883.83 രൂപ
- പലിശ വിതരണം: പ്രതിമാസം
- മുതലിന്റെ തിരിച്ചടവ്: കാലാവധി പൂർത്തിയാകുമ്പോൾ ഒറ്റത്തവണ
- യഥാർഥ കാലാവധി: 24 മാസം
- കാലാവധി പൂർത്തിയാകുന്ന തീയതി: 2028 ജനുവരി 19
- ശേഷിക്കുന്ന കാലാവധി: 14 മാസം
- ഡിബഞ്ചർ ട്രസ്റ്റി: ബീക്കൺ ട്രസ്റ്റീഷിപ്പ് ലിമിറ്റഡ്
നാവി ഫിൻസെർവ് ലിമിറ്റഡിന്റെ 2028 മേയിൽ കാലാവധി പൂർത്തിയാകുന്ന കോർപ്പറേറ്റ് ബോണ്ട് ഒരു സ്ഥിര പലിശ നിരക്കിലുള്ള ലിസ്റ്റഡ് നോൺ കൺവെർട്ടിബിൾ ഡിബഞ്ചറാണ്. പ്രതിവർഷം 10.30 ശതമാനം കൂപ്പൺ പലിശയും, 10.10 ശതമാനം യീൽഡ് ടു മെച്യൂരിറ്റിയും വാഗ്ദാനം ചെയ്യുന്നു.
2028 മേയ് 31ാം തിയ്യതിയാണ് കാലാവധി പൂർത്തിയാകുന്നത്. ഒരു യൂണിറ്റിന്റെ മുഖവില 10,000 രൂപയാണ്. ഗ്രോ പ്ലാറ്റ്ഫോമിൽ കാണിച്ചിരിക്കുന്ന വാങ്ങൽ വില 10,094.50 രൂപയാണ്. പലിശ എല്ലാ മാസവും ലഭിക്കും. നിക്ഷേപിച്ച മുതലിന്റെ തുക കാലാവധി പൂർത്തിയാകുമ്പോൾ ഒറ്റത്തവണയായി തിരിച്ചുനൽകും.
- ബോണ്ട് പുറത്തിറക്കുന്ന സ്ഥാപനം: നാവി ഫിൻസെർവ് ലിമിറ്റഡ്
- പലിശ നിരക്ക്: പ്രതിവർഷം 10.30%
- ഇഷ്യു : 1,000 കോടി രൂപ
- നിക്ഷേപത്തിന്റെ സ്വഭാവം: നോൺ കൺവെർട്ടിബിൾ ഡിബഞ്ചർ (NCD)
- ക്രെഡിറ്റ് റേറ്റിങ്: A+
- യീൽഡ് ടു മെച്യൂരിറ്റി (YTM): 10.10%
- ബോണ്ടിന്റെ തരം: ലിസ്റ്റഡ് കോർപ്പറേറ്റ് ബോണ്ട്
- ക്ലീൻ പ്രൈസ്: ഒരു യൂണിറ്റിന് 10,088.86 രൂപ
- ഡേർട്ടി പ്രൈസ്: ഒരു യൂണിറ്റിന് 10,094.50 രൂപ
- പലിശ വിതരണം: പ്രതിമാസം
- മുതലിന്റെ തിരിച്ചടവ്: കാലാവധി പൂർത്തിയാകുമ്പോൾ ഒറ്റത്തവണ
- യഥാർഥ കാലാവധി: 25 മാസം
- കാലാവധി പൂർത്തിയാകുന്ന തീയതി: 2028 മേയ് 31
- ശേഷിക്കുന്ന കാലാവധി: 18 മാസം
- ഡിബഞ്ചർ ട്രസ്റ്റി: കാറ്റലിസ്റ്റ് ട്രസ്റ്റീഷിപ്പ് ലിമിറ്റഡ്
3. ക്രേസിബീ സർവീസസ് ലിമിറ്റഡ്
ക്രേസിബീ സർവീസസ് ലിമിറ്റഡിന്റെ 2028 ആഗസ്റ്റിൽ കാലാവധി പൂർത്തിയാകുന്ന കോർപ്പറേറ്റ് ബോണ്ട് ഒരു സ്ഥിര പലിശ നിരക്കിലുള്ള ലിസ്റ്റഡ് നോൺ കൺവെർട്ടിബിൾ ഡിബഞ്ചറാണ്. പ്രതിവർഷം 9.90 ശതമാനം കൂപ്പൺ പലിശയും, 10.10 ശതമാനം യീൽഡ് ടു മെച്യൂരിറ്റിയും വാഗ്ദാനം ചെയ്യുന്നു.
2028 ആഗസ്റ്റ് 25ാം തിയ്യതിയാണ് ബോണ്ടിന്റെ കാലാവധി പൂർത്തിയാകുന്നത്. ഒരു യൂണിറ്റിന്റെ മുഖവില ഒരു ലക്ഷം രൂപയാണ്. ഗ്രോ പ്ലാറ്റ്ഫോമിൽ ലഭ്യമായിരിക്കുന്ന വാങ്ങൽ വില 1,00,717.73 രൂപയാണ്. പലിശ പ്രതിമാസം ലഭിക്കും. എന്നാൽ നിക്ഷേപിച്ച മുതലിന്റെ തുക തവണകളായാണ് തിരിച്ചുനൽകുന്നത്.
- ബോണ്ട് പുറത്തിറക്കുന്ന സ്ഥാപനം: ക്രേസിബീ സർവീസസ് ലിമിറ്റഡ്
- പലിശ നിരക്ക്: പ്രതിവർഷം 9.90%
- നിക്ഷേപത്തിന്റെ സ്വഭാവം: നോൺ കൺവെർട്ടിബിൾ ഡിബഞ്ചർ (NCD)
- ക്രെഡിറ്റ് റേറ്റിങ്: A+
- യീൽഡ് ടു മെച്യൂരിറ്റി (YTM): 10.10%
- ബോണ്ടിന്റെ തരം: ലിസ്റ്റഡ് കോർപ്പറേറ്റ് ബോണ്ട്
- ക്ലീൻ പ്രൈസ്: ഒരു യൂണിറ്റിന് 1,00,338 രൂപ
- ഡേർട്ടി പ്രൈസ്: ഒരു യൂണിറ്റിന് 1,00,717.70 രൂപ
- സെക്യൂരിറ്റി കവർ: 110%
- പലിശ വിതരണം: പ്രതിമാസം
- മുതലിന്റെ തിരിച്ചടവ്: നിശ്ചിത തവണകളായി
- കാലാവധി പൂർത്തിയാകുന്ന തീയതി: 2028 ഓഗസ്റ്റ് 25
- ശേഷിക്കുന്ന കാലാവധി: 21 മാസം
- യഥാർഥ കാലാവധി: 24 മാസം
- ഡിബഞ്ചർ ട്രസ്റ്റി: എസ്.ബി.ഐ ക്യാപ് ട്രസ്റ്റി കമ്പനി ലിമിറ്റഡ്
4. Aye ഫിനാൻസ് ലിമിറ്റഡ്
Aye ഫിനാൻസ് ലിമിറ്റഡിന്റെ 2028 ജൂലൈയിൽ കാലാവധി പൂർത്തിയാകുന്ന കോർപ്പറേറ്റ് ബോണ്ട് ഒരു സ്ഥിര പലിശ നിരക്കിലുള്ള ലിസ്റ്റഡ് നോൺ കൺവെർട്ടിബിൾ ഡിബഞ്ചറാണ്. പ്രതിവർഷം 9.75 ശതമാനം കൂപ്പൺ പലിശയും, 10.50 ശതമാനം യീൽഡ് ടു മെച്യൂരിറ്റിയും ഈ ബോണ്ട് വാഗ്ദാനം ചെയ്യുന്നു.
ഐ.സി.ആർ.എയുടെ A+ ക്രെഡിറ്റ് റേറ്റിങ്ങുള്ള ഈ ബോണ്ട് 2028 ജൂലൈ 28-ന് കാലാവധി പൂർത്തിയാക്കും. ഗ്രോ പ്ലാറ്റ്ഫോമിൽ നൽകിയിരിക്കുന്ന വാങ്ങൽ വില 99,401.93 രൂപയാണ്. പലിശ പ്രതിമാസം ലഭിക്കും. നിക്ഷേപിച്ച മുതലിന്റെ തുക കാലാവധി പൂർത്തിയാകുമ്പോൾ ഒറ്റത്തവണയായി തിരികെ ലഭിക്കും.
- ബോണ്ട് പുറത്തിറക്കുന്ന സ്ഥാപനം: Aye ഫിനാൻസ് ലിമിറ്റഡ്
- പലിശ നിരക്ക്: പ്രതിവർഷം 9.75%
- നിക്ഷേപത്തിന്റെ സ്വഭാവം: നോൺ കൺവെർട്ടിബിൾ ഡിബഞ്ചർ (NCD)
- ക്രെഡിറ്റ് റേറ്റിങ്: A+ (ICRA)
- യീൽഡ് ടു മെച്യൂരിറ്റി (YTM): 10.50%
- ബോണ്ടിന്റെ തരം: ലിസ്റ്റഡ് കോർപ്പറേറ്റ് ബോണ്ട്
- ക്ലീൻ പ്രൈസ്: ഒരു യൂണിറ്റിന് 99,562.20 രൂപ
- ഡേർട്ടി പ്രൈസ്: ഒരു യൂണിറ്റിന് 99,401.90 രൂപ
- പലിശ വിതരണം: പ്രതിമാസം
- മുതലിന്റെ തിരിച്ചടവ്: കാലാവധി പൂർത്തിയാകുമ്പോൾ ഒറ്റത്തവണ
- യഥാർഥ കാലാവധി: 23 മാസം
- കാലാവധി പൂർത്തിയാകുന്ന തീയതി: 2028 ജൂലൈ 28
- ശേഷിക്കുന്ന കാലാവധി: 20 മാസം
- സെക്യൂരിറ്റി കവർ: 105%
- ഡിബഞ്ചർ ട്രസ്റ്റി: കാറ്റലിസ്റ്റ് ട്രസ്റ്റീഷിപ്പ് ലിമിറ്റഡ് (മുൻപ് ജി.ഡി.എ ട്രസ്റ്റീഷിപ്പ് ലിമിറ്റഡ്)
- കൂപ്പൺ നിരക്കും, YTM എന്നിവ രണ്ടും വ്യത്യസ്തമാണ്. കൂപ്പൺ നിരക്ക് ബോണ്ടിന്റെ മുഖവിലയെ അടിസ്ഥാനമാക്കിയുള്ള പലിശയാണ്. നിലവിലെ വാങ്ങൽ വിലയും, കാലാവധി വരെയുള്ള വരുമാനവും കണക്കിലെടുക്കുന്നതാണ് YTM.
- A+ റേറ്റിങ് ഉയർന്ന ക്രെഡിറ്റ് നിലവാരത്തെ സൂചിപ്പിക്കുന്നുവെങ്കിലും നിക്ഷേപത്തിന് പൂർണ സുരക്ഷ ഉറപ്പുനൽകുന്നില്ല.
- ബോണ്ട് കാലാവധിക്ക് മുമ്പ് വിൽക്കുമ്പോൾ വിപണിയിലെ വിലയിൽ മാറ്റമുണ്ടാകാം.
