Latest

വാഹന ഉടമകളെ കാത്തിരിക്കുന്നത് വൻ ലാഭം; ഇന്ത്യയിൽ ഇൻഷുറൻസ് പ്രീമിയം കുത്തനെ കുറയും, ഇത് ബീമ സുഗം പോർട്ടൽ

Share

ഒരു പുതിയ വാഹനം വാങ്ങുന്നത് പലപ്പോഴും നിർബന്ധിത ഡീലർ ഇൻഷുറൻസ് പ്രീമിയം നൽകാനും വഴി വെക്കുന്നു. ക്യാഷ് ലെസ് റിപ്പയർ ക്ലെയിമുകൾ നിരസിക്കപ്പെടുന്നതും പതിവാണ്. എന്നാൽ ഇൻഷുറൻസ് റെ​ഗുലേറ്ററി & ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (IRDAI) നടപ്പാക്കാൻ ഒരുങ്ങുന്ന പുതിയ ബീമ സു​ഗം (Bima Sugam) എന്ന പ്ലാറ്റ്ഫോം ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരമാവുകയാണ്. ഇനി മുതൽ വാഹനം വാങ്ങുന്നവർക്ക് ബീമ സു​ഗം ഡിജിറ്റൽ പോർട്ടൽ വഴി ഇപ്പോഴത്തേതിനേക്കാൾ കുറഞ്ഞ നിരക്കുകളിൽ മോട്ടോർ ഇൻഷുറൻസ് നേരിട്ട് വാങ്ങാൻ സാധിക്കും. ഓതറൈസ്ഡ് ഡീലർമാർക്ക്, ഷോറൂമിന് പുറത്തു നിന്നാണ് പോളിസി നേടിയതെങ്കിൽപ്പോലും ക്യാഷ്ലെസ് റിപ്പയർ ക്ലെയിമുകൾ നിരസിക്കാനും സാധ്യമല്ല.
കസ്റ്റമേഴ്സിന് നേരിട്ട് ഇൻഷുറൻസ് പോളിസി നേടാൻ സാധിക്കുമെന്നതാണ് ഇവിടത്തെ ഹൈലൈറ്റ്. വാഹന ഡീലർമാർ ഓഫർ ചെയ്യുന്ന ഇൻഷുറൻസുകളിൽപ്പോലും കൂടുതൽ സുതാര്യത ഉറപ്പാക്കാൻ ഇതിലൂടെ സാധിക്കും. പുതിയ നീക്കം ഓട്ടോമൊബൈൽ ഡീലർമാർ, ഒ.ഇ.എം ലിങ്ക്ഡ് ബ്രോക്കർമാർ, ഇൻുഷുറൻസ് കമ്പനികൾ, മറ്റ് ഇൻഷുറൻസ് ഡിസ്ട്രിബ്യൂട്ടർമാർ എന്നിവരെ വേ​ഗത്തിലും, നാടകീയമായും സ്വാധീനിക്കുമെന്ന് ഷാർദൂർ അമർചന്ദ് മം​ഗൾദാസ് & കമ്പനി പാർട്ണർ ഷൈലജ ലാൽ ചൂണ്ടിക്കാട്ടുന്നു.പോളിസി ഉടമകൾ അറിഞ്ഞിരിക്കേണ്ട പ്രധാന വിവരങ്ങൾ

വാഹന ഡീലർമാർ നൽകുന്ന ഇൻഷുറൻസ് ഓപ്ഷനുകളെ മാത്രം ആശ്രയിക്കുന്നതിന് പകരം, മോട്ടോർ ഇൻഷുറൻസ് നേരിട്ട് വാങ്ങാൻ ഉപഭോക്താക്കൾക്ക് ഡിജിറ്റൽ മാർഗ്ഗം നൽകുക എന്നതാണ് പ്രധാനപ്പെട്ട നിർദ്ദിഷ്ട മാറ്റങ്ങളിലൊന്ന്.
പുതിയതും പഴയതുമായ വാഹനങ്ങൾക്കുള്ള മോട്ടോർ ഇൻഷുറൻസ് ഉൽപ്പന്നങ്ങൾ ‘ബീമ സുഗം’ പോലെയുള്ള മാർക്കറ്റ് ഇൻഫ്രാസ്ട്രക്ചർ ഇൻസ്റ്റിറ്റ്യൂഷൻ (MII) പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമാക്കണമെന്ന് IRDEA നിർദ്ദേശിച്ചിട്ടുണ്ട്.
ഈ നോൺ-പ്രൊഫിറ്റ് പ്ലാറ്റ്‌ഫോമുകൾക്ക് അവരുടെ പ്രവർത്തനച്ചെലവുകൾക്കായി പ്രീമിയത്തിന്റെ 5 ശതമാനത്തിലധികം ഈടാക്കാൻ പാടില്ലെന്നും കൺസൾട്ടേഷൻ പേപ്പറിൽ നിർദ്ദേശമുണ്ട്.
ഒരു ഉപഭോക്താവിനെ സംബന്ധിച്ചിടത്തോളം, പുതിയ പോളിസി വാങ്ങുമ്പോഴോ നിലവിലുള്ളത് പുതുക്കുമ്പോഴോ ലഭ്യമായ വിവിധ ഓപ്ഷനുകൾ താരതമ്യം ചെയ്യാനും മോട്ടോർ ഇൻഷുറൻസ് വാങ്ങാനും ഇത് മറ്റൊരു വഴി തുറന്നുനൽകും.
MII പ്ലാറ്റ്‌ഫോം വഴി മോട്ടോർ ഇൻഷുറൻസ് വാങ്ങാനുള്ള സൗകര്യവും, അത് ലഭ്യമാക്കുന്നതിനുള്ള ക്യു.ആർ കോഡും (QR Code) വാഹന ഡീലർമാർ വ്യക്തമായി പ്രദർശിപ്പിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
നിലവിൽ ഒരു പുതിയ വാഹനം വാങ്ങുമ്പോൾ ഇൻഷുറൻസ് ഓപ്ഷനും ഡീലർ വഴിയാണ് ലബ്യമാകുന്നത്. എന്നാൽ പകരം മറ്റൊരു ഡിജിറ്റൽ സംവിധാനമുണ്ടെന്ന് ഡീലർമാർ ഉപഭോക്താക്കളെ ബോധവൽക്കരിക്കേണ്ടതാണ്.
കുറഞ്ഞ കമ്മീഷനിൽ ഇൻഷുറൻസ് പോളിസികൾ നേടാൻ സാധിക്കുന്നതിനാൽ ഉപഭോക്താവിനെ സംബന്ധിച്ച് IRDEA നിർദ്ദേശങ്ങൾ നടപ്പാകുമ്പോൾ അത് നേട്ടം നൽകും.
പോളിസി ഉടമകളെ സംബന്ധിച്ച് ഏറ്റവും സുരക്ഷ നൽകുന്ന നിർദ്ദേശം ക്ലെയിം സംബന്ധിച്ചുള്ളതാണ്. ഡീലറിൽ നിന്നല്ലാതെ ഇൻഷുറൻസ് നേടി എന്ന കാരണത്താൽ മോട്ടോർ ഡീൽ ഇൻഷുറൻസ് ഡിസ്ട്രിബ്യൂഷൻ എന്റിറ്റികൾ അടക്കമുള്ളവ ക്യാഷ്ലെസ് റിപ്പയർ സർവീസ് ക്ലെയിമുകൾ നിരസിക്കരുതെന്ന് IRDAI പ്രൊപ്പോസൽ പറയുന്നു
ഒ.ഇ.എം/ഇൻഷുറൻസ് ഡിസ്ട്രിബ്യൂട്ടർമാർ, മോട്ടോർ ഡീലർ എന്നിവർ തമ്മിലുള്ള അറേഞ്ച്മെന്റുകൾ പോളിസി ഉടമയുടെ താല്പര്യത്തെ ഹനിക്കുന്നതാകരുത് എന്നും നിർദ്ദേശമുണ്ട്.

Bima Sugam India Federation - Jobs | BeBee

Leave a Reply

Your email address will not be published. Required fields are marked *