BSNL Products: സ്വകാര്യ ടെലികോം കമ്പനികളുടെ നിരക്കുവര്ധനവിനിടെ, പൂര്ണ്ണമായും തദ്ദേശീയ സാങ്കേതികവിദ്യയില് വികസിപ്പിച്ച 5ജി സേവനങ്ങളിലേക്ക് ചുവടുവെക്കാന് ബിഎസ്എന്എല് (BSNL). മലയാളം അടക്കമുള്ള പ്രാദേശിക ഭാഷകളില് വോയ്സ് സപ്പോര്ട്ട് നല്കുന്ന ‘വാണി’ (Vani) എഐ ചാറ്റ്ബോട്ട്, ഉപഭോക്തൃ ഡാറ്റാ സുരക്ഷയ്ക്കായുള്ള ‘സപ്താംഗ്’ സംവിധാനം, ഏകീകൃത ആശയവിനിമയ പ്ലാറ്റ്ഫോമായ ‘ഭാരത് സന്ദേശ്’ എന്നിവയോടെയാണ് ബിഎസ്എന്എല്ലിന്റെ പുതിയ ഡിജിറ്റല് പരിവര്ത്തനം.
തദ്ദേശീയമായ 5ജി സാങ്കേതികവിദ്യ
രാജ്യത്ത് ബിഎസ്എന്എല് 4ജി ശൃംഖല മികച്ച പ്രകടനം കാഴ്ചവെക്കുന്ന സാഹചര്യത്തില്, പൂര്ണ്ണമായും ഇന്ത്യയില് വികസിപ്പിച്ച 5ജി സേവനങ്ങള് അവതരിപ്പിക്കാന് കമ്പനി തയ്യാറെടുക്കുകയാണെന്ന് ബിഎസ്എന്എല് പ്രിന്സിപ്പല് ജനറല് മാനേജര് വിവേക് ദുവ. വരും മാസങ്ങളില് 4ജി നെറ്റ്വര്ക്കിന്റെ വ്യാപ്തി കൂടുതല് വര്ദ്ധിപ്പിക്കാനും ലക്ഷ്യമിടുന്നതായി അദ്ദേഹം കൂട്ടിച്ചേര്ത്തു.
