Latest

ജിയോ ഐ.പി.ഒ; പ്രീമിയം പറന്നത് 84%, ഒരു ലോട്ടിന് അപേക്ഷിക്കാൻ പരമാവധി 13428 രൂപ ലിസ്റ്റിങ് നേട്ട സാധ്യതകൾ ഇങ്ങനെ

Share

റിലയൻസിന്റെ ജിയോ പ്ലാറ്റ്ഫോംസ് പ്രാഥമിക ഓഹരി വില്പന, ഈ മാസം 21 മുതൽ 23 വരെ നടക്കും. കമ്പനിയുടെ ഗ്രേ മാർക്കറ്റ് പ്രീമിയം (GMP) രണ്ടാഴ്ച്ചകൾക്കകം 84% ഉയർച്ചയാണ് നേടിയത്. ഐ.പി.ഒയ്ക്ക് മുമ്പ് നിക്ഷേപകർക്ക് കമ്പനിയിലുണ്ടാകുന്ന താല്പര്യത്തിന്റെ സൂചനയായി ഇത് വ്യാഖ്യാനിക്കപ്പെടുന്നു. അതേ സമയം ഔദ്യോഗികമായ കണക്കുകളല്ലാത്തതിനാൽ GMP നോക്കി മാത്രം ഒരു ഐ.പി.ഒയിൽ നിക്ഷേപം നടത്തരുതെന്ന് അനലിസ്റ്റുകൾ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഒരു ലോട്ടിന് അപേക്ഷിക്കാൻ 13,428 രൂപയാണ് വേണ്ടത്. ലിസ്റ്റിങ് നേട്ട സാധ്യത ഉൾപ്പെടെയുള്ള വിവരങ്ങൾ

ജിയോ – ​ഗ്രേ മാർക്കറ്റ് പ്രീമിയംജിയോയുടെ അൺലിസ്റ്റഡ് ഓഹരികൾക്ക് ഇന്ന് 2026 ഒക്ടോബർ 16ന് ഓഹരിയൊന്നിന് 230 രൂപയാണ് ​ഗ്രേ മാർക്കറ്റിലെ പ്രീമിയം. ഈ മാസം മൂന്നാം തിയ്യതി 125 രൂപയായിരുന്നു പ്രീമിയം. ഏറ്റവും പുതിയ GMP കണക്കുകൾ പ്രകാരം ജിയോ ഓഹരികൾ അപ്പർ പ്രൈസ് ബാൻഡായ 1,119 രൂപയേക്കാൾ 20.6% ഉയരത്തിൽ ലിസ്റ്റിങ് നടത്താനുള്ള സാധ്യതകളാണ് നിലവിലുള്ളത്.

ഇവിടെ, ഐ.പി.ഒയ്ക്ക് മുമ്പ് GMP ഇനിയും ഉയരാനും, താഴാനുമുള്ള സാധ്യതകളുണ്ട്. ഇതിനാൽ ലിസ്റ്റിങ്ങിൽ മുകളിൽ സൂചിപ്പിച്ച വിലയിൽ മാറ്റമുണ്ടാകാൻ സാധ്യതകളുണ്ട്. നിക്ഷേപ വികാരം സൂചിപ്പിക്കുന്ന അനൗദ്യോ​ഗിക ഇൻഡിക്കേറ്ററാണ് GMP എന്നതും, ഇത് ലിസ്റ്റിങ്, പ്രൈസ്, റിട്ടേൺ എന്നിവ ഉറപ്പു നൽകുന്നില്ലെന്നതും പ്രത്യേകം ശ്രദ്ധിക്കുക.

താല്പര്യം വർധിക്കുന്ന ഇൻസ്റ്റിറ്റ്യൂഷണൽ സെ​ഗ്മെന്റ്

അബുദാബി ഇൻവെസ്റ്റ്മെന്റ് അതോറിറ്റി, GIC Pte, ഖത്തർ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി തുടങ്ങിയ മുൻനിര ഗ്ലോബൽ ഫണ്ടുകളും, എസ്.ബി.ഐ മ്യൂച്വൽ ഫണ്ട്, മോട്ടിലാൽ ഓസ്വാൾ എ.എം.സി, എച്ച്.ഡി.എഫ്.സി മ്യൂച്വൽ ഫണ്ട് തുടങ്ങിയ പ്രമുഖ ആഭ്യന്തര ഫണ്ട് ഹൗസുകളും ഐ.പി.ഒ ആങ്കർ ബുക്കിൽ അലോക്കേഷൻ തേടുന്നതായി ഔദ്യോഗിക ഉറവിടങ്ങളെ ഉദ്ധരിച്ച് മണികൺട്രോൾ റിപ്പോർട്ട് ചെയ്യുന്നു

ജിയോ ഐ.പി.ഒ – ഒറ്റ നോട്ടത്തിൽ

  • 27 കോടി ഓഹരികളുടെ ഫ്രഷ് ഇഷ്യു
  • 30,213 കോടി രൂപയുടെ മൂലധന സമാഹരണം
  • പബ്ലിക് സബ്സ്ക്രിപ്ഷൻ : ഒക്ടോബർ 21 മുതൽ 23 വരെ
  • അപ്പർ പ്രൈസ് ബാൻഡ് വാല്യുവേഷൻ : 10.3 ലക്ഷം കോടി രൂപ
  • പ്രൈസ് ബാൻഡ് : 1,065-1,119 രൂപ
  • ലോട് സൈസ് : 12 ഓഹരികൾ
  • അപ്പർ പ്രൈസ് ബാൻഡിൽ 1 ലോട്ടിന് അപേക്ഷിക്കാൻ വേണ്ട തുക : 13,428 രൂപ

Disclaimer: സെബിയിൽ (SEBI) രജിസ്റ്റർ ചെയ്ത റിസർച്ച് അനലിസ്റ്റോ, ഇൻവെസ്റ്റ്‌മെന്റ് അഡ്വൈസറോ അല്ലാത്ത ശിവദേവ് സി.വി ആണ് ഈ ലേഖനം തയ്യാറാക്കിയിരിക്കുന്നത്. ലേഖനം പ്രസിദ്ധീകരിക്കുന്ന തീയതി വരെ, ഇതിൽ പരാമർശിച്ചിരിക്കുന്ന കമ്പനികളിൽ ശിവദേവ് സി.വിക്കോ, അദ്ദേഹത്തിന്റെ ‘ബന്ധുക്കൾക്കോ’ (2013-ലെ കമ്പനീസ് ആക്ട് സെക്ഷൻ 2(77) പ്രകാരം നിർവചിച്ചിരിക്കുന്നത് പോലെ) യാതൊരുവിധ സാമ്പത്തിക താല്പര്യങ്ങളുമില്ല. ഈ ലേഖനത്തിൽ നൽകിയിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സെബിയിൽ രജിസ്റ്റർ ചെയ്ത റിസർച്ച് അനലിസ്റ്റിന്റെയോ, ബ്രോക്കറേജിന്റെയോ മാത്രമാണ്. അവ കൃത്യമായ ഉറവിടം വ്യക്തമാക്കി പുനഃപ്രസിദ്ധീകരിക്കുകയോ റിപ്പോർട്ട് ചെയ്യുകയോ മാത്രമാണ് ചെയ്തിട്ടുള്ളത്. ഇവ ദി ഇക്കണോമിക് ടൈംസ് ഡിജിറ്റലിന്റെയോ, ഈ ലേഖകന്റെയോ സ്വന്തം അഭിപ്രായങ്ങളോ നിർദ്ദേശങ്ങളോ ആയി വ്യാഖ്യാനിക്കരുത്. വായനക്കാർ യഥാർത്ഥ റിസർച്ച് റിപ്പോർട്ട് പരിശോധിക്കാനും, സ്വന്തം വിലയിരുത്തലുകളുടെ അടിസ്ഥാനത്തിൽ മാത്രം നിക്ഷേപ തീരുമാനങ്ങൾ എടുക്കാനും അഭ്യർത്ഥിക്കുന്നു.

Jio's Rs 30,213-crore IPO to set record, but unlike other big IPOs, every rupee will flow into the company

Leave a Reply

Your email address will not be published. Required fields are marked *