Latest

ആരോഗ്യ ഇന്‍ഷുറന്‍സില്‍ വരുന്നു വലിയ മാറ്റം; 2027 മുതല്‍ ബില്ലിന്റെ 10% കോ-പേയ്മെന്റ് നിര്‍ബന്ധമാക്കാന്‍ നീക്കം

Share

Cashless Claim New Rules: 2027 ജനുവരി 1 മുതല്‍ രാജ്യത്തെ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികളില്‍ 10% കോ-പേയ്മെന്റ് (Co-payment) നിര്‍ബന്ധമാക്കാന്‍ ജനറല്‍ ഇന്‍ഷുറന്‍സ് കൗണ്‍സില്‍ (GIC) നീക്കം നടത്തുന്നു. ക്യാഷ്ലെസ് സൗകര്യമുള്ള പോളിസി ഉടമകള്‍ പോലും അംഗീകൃത ആശുപത്രി ബില്ലിന്റെ 10 ശതമാനം സ്വന്തം പോക്കറ്റില്‍ നിന്ന് നല്‍കേണ്ടി വരും. അനാവശ്യ ആശുപത്രി പരിശോധനകള്‍ തടയുന്നതിനും, ഇന്‍ഷുറന്‍സ് പ്രീമിയം നിരക്കുകള്‍ കുറയ്ക്കുന്നതിനുമാണ് ഈ പുതിയ മാറ്റം നിര്‍ദ്ദേശിച്ചിരിക്കുന്നത്.
സ്വര്‍ന്തം പോക്കറ്റില്‍ നിന്നൊരു വിഹിതംആരോഗ്യ ഇന്‍ഷുറന്‍സ് ക്ലെയിമുകളില്‍ പോളിസി ഉടമകള്‍ ബില്ലിന്റെ 10% തുക സ്വന്തം കൈയില്‍ നിന്ന് നല്‍കേണ്ടി വരുന്ന കോ-പേയ്മെന്റ് (Co-payment) രീതി കൊണ്ടുവരാന്‍ ജനറല്‍ ഇന്‍ഷുറന്‍സ് കൗണ്‍സില്‍ ആലോചിക്കുന്നുവെന്നാണ് വിവരം. ഉപഭോക്താവ് നല്‍കേണ്ട ഈ 10% തുക പരമാവധി 5 ലക്ഷം രൂപയായി നിജപ്പെടുത്താനാണ് നിര്‍ദ്ദേശം.

ഉദാഹരണത്തിന്, ഇന്‍ഷുറന്‍സ് കമ്പനി അംഗീകരിച്ച ക്ലെയിം തുക (Admissible claim) 4 ലക്ഷം രൂപയാണെങ്കില്‍ അതിന്റെ 10 ശതമാനമായ 40,000 രൂപ പോളിസി ഉടമ നല്‍കേണ്ടി വരും. ഇതുകഴിച്ച് ബാക്കി 3.6 ലക്ഷം രൂപയാകും കമ്പനി നല്‍കുക.

മാറ്റങ്ങള്‍ എന്നു മുതല്‍

റിപ്പോര്‍ട്ടുകള്‍ പ്രകാരം 2027 ജനുവരി 1 മുതല്‍ ഈ പുതിയ നിയമങ്ങള്‍ നടപ്പിലാക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഇക്കാര്യങ്ങളില്‍ സര്‍ക്കാരോ, ബന്ധപ്പെട്ട വകുപ്പുകളോ ഇതുവരെ അന്തിര തീരുമാനം എടുത്തിട്ടില്ല. പ്രസ്തുത വിഷയത്തില്‍ ഒരു പുതിയ രൂപരേഖയ്ക്കായി നടപടികള്‍ തുടരുകയാണ്. അതിനാല്‍ തന്നെ കൃത്യമായി എന്നു ഈ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുമെന്ന് പറയുക നിലവില്‍ സാധ്യമല്ല.

Leave a Reply

Your email address will not be published. Required fields are marked *