Latest

ആഗോള മാന്ദ്യത്തിനിടയിലും ഇന്ത്യയ്ക്ക് 7% വളര്‍ച്ച; ജിഡിപി അനുമാനം ഉയര്‍ത്തി ഐഎംഎഫ്, പ്രശംസിച്ച് ഗീതാ ഗോപിനാഥ്

Share

nternational Monetary Fund: ആഗോള സാമ്പത്തിക വളര്‍ച്ച 3.1 ശതമാനത്തിലേക്ക് ചുരുങ്ങുമ്പോള്‍, ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം 7 ശതമാനമായി ഉയര്‍ത്തി അന്താരാഷ്ട്ര നാണയ നിധി (IMF). ശക്തമായ ആഭ്യന്തര ഡിമാന്‍ഡും, എഐ- അടിസ്ഥാന സൗകര്യ നിക്ഷേപങ്ങളും മുന്‍നിര്‍ത്തി ഐഎംഎഫ് പുറത്തുവിട്ട വേള്‍ഡ് ഇക്കണോമിക് ഔട്ട്ലുക്ക് റിപ്പോര്‍ട്ടിലെ ഇന്ത്യന്‍ മുന്നേറ്റത്തെ മുന്‍ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ ഗീതാ ഗോപിനാഥും പ്രശംസിച്ചു. എക്സ് പോസ്റ്റിലൂടെയാണ് അ‌വരുടെ അ‌ഭിപ്രായ പ്രകടനം. ആഗോള സമ്പദ്വ്യവസ്ഥയുടെ തളർച്ചയും, ഇന്ത്യ, ജർമനി രാജ്യങ്ങളുടെ വളർച്ചയും ഗീതയും എടുത്തുപറയുന്നു. ആഗോള ഏജന്‍സികളുടെ പുതിയ അനുമാനങ്ങള്‍ നമ്മുടെ സമ്പദ്വ്യവസ്ഥയുടെ കരുത്താണ് കാണിക്കുന്നത്.

ഐഎംഎഫിന്റെ പുതിയ അനുമാനങ്ങള്‍2026-27 (FY27), 2027-28 (FY28) സാമ്പത്തിക വര്‍ഷങ്ങളില്‍ ഇന്ത്യ 7% സാമ്പത്തിക വളര്‍ച്ച നേടുമെന്നാണ് ഐഎംഎഫിന്റെ പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. മുമ്പ് 2027 സാമ്പത്തിക വര്‍ഷത്തില്‍ 6.4 ശതമാനവും, 2028 സാമ്പത്തിക വര്‍ഷത്തില്‍ 6.7 ശതമാനവുമായിരുന്നു വളര്‍ച്ച പ്രവചിച്ചിരുന്നത്. ഇതാണ് രണ്ട് വര്‍ഷത്തേക്കും 7 ശതമാനമായി ഒറ്റയടിക്ക് ഉയര്‍ത്തിയിരിക്കുന്നത്.

026-ല്‍ ആഗോള സാമ്പത്തിക വളര്‍ച്ച വെറും 3.1 ശതമാനമായി ചുരുങ്ങുമെന്നും (അമേരിക്ക – 2.3%, ചൈന – 4.5%) ഐഎംഎഫ് പ്രവചിക്കുന്നു. ഇതിനിടയിലാണ് ഇന്ത്യയുടെ ഈ നേട്ടം. അടിസ്ഥാന സൗകര്യ വികസനം, ശക്തമായ ആഭ്യന്തര ഉപഭോഗം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയിലെ നിക്ഷേപങ്ങള്‍ എന്നിവയാണ് ഇന്ത്യയ്ക്ക് കരുത്താകുന്നത്.

ഗീതാ ഗോപിനാഥ് പറയുന്നു

ഐഎംഎഫിന്റെ മുന്‍ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ ഗീതാ ഗോപിനാഥ് പുതിയ വേള്‍ഡ് ഇക്കണോമിക് ഔട്ട്ലുക്ക് റിപ്പോര്‍ട്ടിനെ പ്രശംസിച്ചു. ആഗോള സമ്പദ്വ്യവസ്ഥ പ്രതിസന്ധികള്‍ക്കിടയിലും പിടിച്ചുനില്‍ക്കുന്നുണ്ടെന്ന് അവര്‍ എക്‌സ് പോസ്റ്റില്‍ വ്യക്തമാക്കി. ഇന്ത്യയുടെയും, ജര്‍മ്മനിയുടെയും സാമ്പത്തിക വളര്‍ച്ചാ അനുമാനങ്ങളില്‍ ഐഎംഎഫ് വരുത്തിയ വലിയ വര്‍ധനവിനെ അവര്‍ പ്രത്യേകം എടുത്തു പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *