ESIC ABVKY scheme Extended : സ്വകാര്യ മേഖലയില്‍ അപ്രതീക്ഷിതമായി ജോലി നഷ്ടപ്പെടുന്നവര്‍ക്ക് സാമ്പത്തിക സുരക്ഷയൊരുക്കുന്ന ഇഎസ്ഐസിയുടെ ‘അടല്‍ ബീമിത് വ്യക്തി കല്യാണ്‍ യോജന’ (ABVKY) പദ്ധതി കേന്ദ്ര സര്‍ക്കാര്‍ 2027 ജൂണ്‍ 30 വരെ നീട്ടി. പദ്ധതിയിലൂടെ യോഗ്യരായ തൊഴിലാളികള്‍ക്ക് പരമാവധി 90 ദിവസത്തേക്ക് പ്രതിദിന വരുമാനത്തിന്റെ 50 ശതമാനം തുക നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് ലഭ്യമാക്കുന്ന പദ്ധതിയാണിത്. പ്രതിസന്ധ ഘട്ടങ്ങളില്‍ പുതിയൊരു ജോലി കണ്ടെത്തുന്നതുവരെ ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് പ്രത്യാശ നല്‍കുന്നതാണ് ഈ സ്‌കീം.
എബിവികെവൈ (ABVKY) സ്‌കീംഎംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ (ESIC) വഴി നടപ്പിലാക്കുന്ന ഒരു ക്ഷേമപദ്ധതിയാണ് അടല്‍ ബീമിത് വ്യക്തി കല്യാണ്‍ യോജന. ജോലി നഷ്ടപ്പെടുന്ന ഇഎസ്‌ഐസി അംഗങ്ങളായ തൊഴിലാളികള്‍ക്ക് പുതിയ ജോലി ലഭിക്കുന്നതുവരെ ഒരു താല്‍ക്കാലിക സാമ്പത്തിക സഹായം നല്‍കുന്നതാണ് ഈ പദ്ധതി.

