Latest

ഇറാനെ പൂട്ടാന്‍ ട്രംപിന്റെ തന്ത്രം; ഇന്ത്യയ്ക്ക് 40% സമയലാഭവും 30% ചെലവ് കുറവും, ആഗോള വ്യാപാരം മാറ്റിമറിക്കാന്‍ IMEC ഇടനാഴി

Share

IMEC India Benefits: ആഗോള വ്യാപാര പാതകളുടെ ഗതി മാറ്റുന്ന ഇന്ത്യ- മിഡില്‍ ഈസ്റ്റ്- യൂറോപ്പ് ഇടനാഴി (IMEC) പശ്ചിമേഷ്യയില്‍ ഇറാന്റെ ഭൗമരാഷ്ട്രീയ സ്വാധീനത്തെ പ്രതിരോധിക്കാനുള്ള തന്ത്രപ്രധാന ആയുധമാക്കാന്‍ ഡൊണാള്‍ഡ് ട്രംപ്. ചെങ്കടലിലെയും, ഹോര്‍മുസ് കടലിടുക്കിലെയും ഭീഷണികള്‍ ഒഴിവാക്കി ഇന്ത്യയ്ക്ക് 40% സമയലാഭവും 30% ചെലവുകുറവും ഉറപ്പുനല്‍കുന്ന ഈ ബൃഹത്തായ പദ്ധതിയുടെ വിശദാംശങ്ങള്‍ പരിശോധിക്കാം. ഈ ഇടനാഴി ഇന്ത്യയുടെ വ്യാപാര വേഗം വര്‍ദ്ധിപ്പിക്കാനും, ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കാനുമുള്ള വലിയൊരു അവസരമായി മാറാം.
ഇന്ത്യ-മിഡില്‍ ഈസ്റ്റ്-യൂറോപ്പ് ഇടനാഴി (IMEC)2023 സെപ്റ്റംബറില്‍ ന്യൂഡല്‍ഹിയില്‍ നടന്ന ജി20 (G20) ഉച്ചകോടിയിലാണ് IMEC (India-Middle East-Europe Economic Corridor) ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇന്ത്യ, യു.എസ്.എ, സൗദി അറേബ്യ, യു.എ.ഇ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, യൂറോപ്യന്‍ യൂണിയന്‍ എന്നിവരാണ് ഈ പദ്ധതിയില്‍ ഒപ്പുവെച്ച പ്രധാന രാജ്യങ്ങള്‍.

കടല്‍മാര്‍ഗവും കരമാര്‍ഗവുമുള്ള (Rail & Maritime) ഗതാഗത പാതകള്‍, എണ്ണ- വാതക പൈപ്പ്ലൈനുകള്‍, ക്ലീന്‍ ഹൈഡ്രജന്‍ വിതരണ ശൃംഖല, അതിവേഗ ഡിജിറ്റല്‍, വൈദ്യുതി കേബിളുകള്‍ എന്നിവ കൂട്ടിയോജിപ്പിച്ച സങ്കീര്‍ണ്ണമായ ഒരു മള്‍ട്ടി മോഡല്‍ പദ്ധതിയാണിത്

Leave a Reply

Your email address will not be published. Required fields are marked *