ആഗോള supply chain സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി കൂടുതൽ ഇന്ത്യൻ കമ്പനികൾ വിദേശ കമ്പനികളെ ഏറ്റെടുക്കാനും (acquisition), mergers നടത്താനും ശ്രമിക്കുമെന്ന് JPMorgan വിലയിരുത്തി. Critical minerals പോലുള്ള പ്രധാന വിഭവങ്ങളുടെ supply chain സുരക്ഷിതമാക്കേണ്ട സാഹചര്യം ഇതിന് ഒരു കാരണമാണെന്ന് റിപ്പോർട്ട് പറയുന്നു.
Geopolitical uncertainty വർധിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിലെ കമ്പനികൾക്ക് വിദേശ വിപണികളിൽ നേരിട്ട് സാന്നിധ്യം ഉണ്ടാക്കാനും ആവശ്യമായ raw materials, technology, supply networks എന്നിവ സുരക്ഷിതമാക്കാനും ഇത്തരം M&A ഇടപാടുകൾ സഹായിക്കാം.

