സംഗതി സിമ്പിൾ; ഹെൽത്ത് ഇൻഷുറൻസിൽ ഭീമമായ തുക ലാഭിക്കാം, മലയാളികൾ ചെയ്യേണ്ട പ്രായോഗികമായ കാര്യങ്ങൾ
ഇന്ന് മിക്ക മലയാളി കുടുംബങ്ങളും ആരോഗ്യ ഇൻഷുറൻസിന്റെ തണൽ തേടിയിരിക്കുന്നു. ഇൻഷുറൻസ് പ്രീമിയം ബാധ്യതയാകാതെ മികച്ച കവറേജ് ഉറപ്പാക്കാൻ സഹായിക്കുന്ന പ്രധാന മാർഗങ്ങളാണ് ഇവിടെ നൽകുന്നത്. ഇന്ത്യയിൽ മെഡിക്കൽ രംഗത്ത് പണപ്പെരുപ്പം വലിയ തോതിൽ വർധിക്കുന്ന സാഹചര്യമാണ് നിലവിലേത്.കോവിഡ് കാലത്താണ് ഒരു ആരോഗ്യ ഇൻഷുറൻസിന്റെ പ്രാധാന്യം കൂടുതൽ ആളുകൾക്ക് ബോധ്യപ്പെട്ടത്. ഇതോടെ ഹെൽത്ത് ഇൻഷുറൻസ് മേഖലയിൽ ഒരു തരംഗം തന്നെ പ്രകടമായി. കേരളത്തിൽ ഉയർന്ന ചികിത്സാ ചെലവുകളും, ജീവിതശൈലീ രോഗങ്ങളുടെ വർദ്ധനവും കണക്കിലെടുക്കുമ്പോൾ, കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക്…
