ഓൺലൈൻ വിദ്യാഭ്യാസ രംഗത്ത്കാലിക്കറ്റ് സർവകലാശാലയ്ക്ക് ചരിത്രനേട്ടം
ഓൺലൈൻ ഉന്നതവിദ്യാഭ്യാസ രംഗത്ത് ശ്രദ്ധേയമായ മുന്നേറ്റവുമായി കാലിക്കറ്റ് സർവകലാശാലയുടെ സെന്റർ ഫോർ ഡിസ്റ്റൻസ് ആന്റ് ഓൺലൈൻ എജ്യുക്കേഷൻ (സി.ഡി.ഒ.ഇ.). സർവകലാശാലയിൽ ഓൺലൈൻ ബിരുദ, ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾ ആരംഭിച്ച ആദ്യ രണ്ട് പ്രവേശന സെഷനുകളിലായി ഏകദേശം 6,000 അഡ്മിഷൻ നടന്നത് പദ്ധതിയുടെ നേട്ടമാണ്. 2026 ഫെബ്രുവരി സെഷനിൽ 1,460-ഓളം വിദ്യാർഥികൾ പ്രവേശനം നേടിയപ്പോൾ, 2026 ഓഗസ്റ്റ് സെഷനിൽ പ്രവേശനം 4,500-ഓളമായി ഉയർന്നു. ആദ്യ സെഷനെ അപേക്ഷിച്ച് രണ്ടാം സെഷനിൽ മൂന്നിരട്ടിയിലേറെ വർദ്ധനവ് കൈവരിച്ചത് കാലിക്കറ്റ് സർവകലാശാലയുടെ ഓൺലൈൻ…
