
ക്രൂഡ് ഓയിൽ വിലയും, ഭീമമായ ഇറക്കുമതി ബില്ലും ഇന്ത്യ എന്ന രാജ്യത്തെ സംബന്ധിച്ച് എന്നുമൊരു തലവേദനയാണ്. എന്തു കൊണ്ടാണ് ഭീമമായ അളവിലുള്ള സ്ട്രാറ്റജിക് ഓയിൽ റിസർവ് പടുത്തുയർത്താൻ നമ്മൾക്ക് സാധിക്കാത്തത്? ഇതിന് പിന്നിൽ ഭീമമായ ചെലവ് ഉൾപ്പെടെയുള്ള പല കാരണങ്ങളുമുണ്ട്.
സ്ട്രാറ്റജിക് ഓയിൽ റിസർവുകൾഇറക്കുമതി കുറഞ്ഞാലോ, ആഗോള ക്രൂഡ് വിപണിയിൽ സപ്ലൈ താഴ്ന്നാലോ ഒരു രാജ്യത്തെ സംബന്ധിച്ച് ഇന്ധന ദൗർലഭ്യം ഉണ്ടാകാതെ നോക്കുകയാണ് സ്ട്രാറ്റജിക് ഓയിൽ റിസർവുകളുടെ ലക്ഷ്യം. ഭാരതത്തിൽ, സർക്കാർ സ്ഥാപനമായ ഇന്ത്യൻ സ്ട്രാറ്റജിക് പെട്രോളിയം റിസർവ് ലിമിറ്റഡ് (ISPRL) ആണ് സ്ട്രാറ്റജിക് ഓയിൽ റിസർവ് മാനേജ് ചെയ്യുന്നത്.
അതായത് ഏകദേശം ഒരാഴ്ച്ച കൊണ്ട് ഓയിൽ റിസർവ് തീർന്നു പോകാനാണ് സാധ്യത. അതേ സമയം എണ്ണക്കമ്പനികളുടെ കൈവശമുള്ള എമർജൻസി സ്റ്റോക്ക് കൂടി പരിഗണിച്ചാൽ 74 ദിവസത്തെ ആവശ്യത്തിനുള്ള റിസർവ് ഇവിടെയുണ്ട്.
ഇത് അധികമാണെന്ന് തോന്നാം. എന്നാൽ ജപ്പാൻ, ദക്ഷിണ കൊറിയ മുതലായ രാജ്യങ്ങളിൽ ഇത് 200 ദിവസം എന്ന നിലയിലാണ്. ഈ രാജ്യങ്ങൾ 97-99% ക്രൂഡ് ഇറക്കുമതിയാണ് നടത്തുന്നത്. ഇന്ത്യ ക്രൂഡ് കരുതൽ ശേഖരം വർധിപ്പിക്കേണ്ടതാണെന്ന് മുൻ റിസർവ് ബാങ്ക് ഗവർണർ സി. രംഗരാജൻ അടക്കമുള്ളവർ നിർദ്ദേശിച്ചിരുന്നതും ഇതോടൊപ്പം ചേർത്തു വായിക്കേണ്ടതാണ്.
ഇന്ത്യ എന്തു കൊണ്ട് ക്രൂഡ് റിസർവ് വർധിപ്പിക്കുന്നില്ല?
ഇതിന് പ്രധാന കാരണം ചെലവാണ്. വൻ തോതിൽ ഖനനം നടത്തണമെങ്കിൽ ഭീമമായ ചെലവാണ് ഉണ്ടാവുക. ഇന്ത്യയുടെ സ്ട്രാറ്റജിക് പെട്രോളിയം റിസർവ് (SPR) പ്രോഗ്രാം 1990 കാലഘട്ടത്തിൽ അവതരിപ്പിച്ചതാണെങ്കിലും ആദ്യ ഘട്ട സംവിധാനങ്ങൾ പ്രവർത്തിച്ചു തുടങ്ങിയത് 2019 വർഷത്തിലാണ്. ഇതിന്റെ രണ്ടാം ഘട്ടം 2021ൽ ആരംഭിച്ചു. ഇതിന് 15,000 കോടി രൂപയാണ് ചെലവ് വരുന്നത്.
സ്ട്രാറ്റജിക് ഓയിൽ സംവിധാനങ്ങൾ ഒരുക്കാനുള്ള ചെലവ് മാത്രമാണിത്. ഇതിൽ ക്രൂഡ് ഓയിൽ ഫിൽ ചെയ്യണമെങ്കിൽ പിന്നെയും വലിയ ഫണ്ടിങ് ആവശ്യമാണ്. ഒരു ബാരലിന് ശരാശരി 70 ഡോളർ കണക്കാക്കിയാൽപ്പോലും പ്ലാൻഡ് റിസർവുകൾ ഫിൽ ചെയ്യാൻ 25,000 കോടി രൂപയിലധികം ആവശ്യമാണ്. അതായത് രണ്ടാം ഘട്ടത്തിലെ സ്ട്രാറ്റജിക് റിസർവ് ഫിൽ ചെയ്യാൻ 40,000 കോടി രൂപയാണ് ചെലവു വരുന്നത്.
എമർജൻസി ആവശ്യത്തിന് വേണ്ടിയുള്ള റിസർവിലേക്ക് പോകുന്നതിനാൽ ഇത്രയും ഭീമമായ തുക യഥാർത്ഥത്തിൽ ബ്ലോക്ക് ആവുകയാണ് ചെയ്യുന്നത്. റോഡ്, ആരോഗ്യം,വിദ്യാഭ്യാസം തുടങ്ങിയ മുൻഗണനാ മേഖലകളിൽ ഈ തുക പ്രയോജനപ്പെടുത്താമെന്ന മറുവശവുമുണ്ട്.
സ്ട്രാറ്റജിക് റിസർവിലുള്ള നിക്ഷേപം യാതൊരു വിധത്തിലുള്ള റിട്ടേണും സർക്കാരിന് നൽകുന്നുമില്ല. കണക്കുകൾ പ്രകാരം ഒരു വർഷം ഓയിൽ സപ്ലൈ തടസ്സപ്പെടാൻ 24% സാധ്യതകൾ മാത്രമാണുള്ളത്. അതേ സമയം ഇത് കടലാസിലെ കണക്കുകൾ മാത്രമാണെന്ന് നിലവിലെ പശ്ചിമേഷ്യൻ സംഘർഷം തെളിയിച്ചു കഴിഞ്ഞു.
ക്രൂഡ് ഓയിൽ വിലയും സർക്കാരിന്റെ ഈ മേഖലയിലുള്ള ബജറ്റ വിഹിതവും പലപ്പോഴും ഒത്തു പോകുന്നില്ല എന്ന പ്രശ്നവുമുണ്ട്. ഇവിടെ ദീർഘകാലാടിസ്ഥാനത്തിൽ ക്രൂഡ് റിസർവ് പടുത്തുയർത്തുക എന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്. ഒരു പ്രായോഗിക പരിഹാരമെന്ന നിലയിൽ നിലവിൽ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ക്രൂഡ് റിസർവ് വർധിപ്പിക്കാനാണ് ഇന്ത്യയുടെ ശ്രമം
