Latest

റിപ്പോ നിരക്ക് ഉയർന്നു; ജെഫറീസ് തെരഞ്ഞെടുത്ത 9 ഫിനാൻഷ്യൽ ഓഹരികൾ ഇവയാണ്, നിക്ഷേപകർ ശ്രദ്ധിക്കേണ്ട മേഖലകളും അറിയാം

Share

റിപ്പോ നിരക്ക് ഉയർത്തിയ റിസർവ് ബാങ്കിന്റെ തീരുമാനം ഇന്ത്യൻ ഓഹരി വിപണിയിൽ പുതിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. വായ്പാ പലിശനിരക്കുകൾ, കമ്പനികളുടെ വായ്പാച്ചെലവ്, ഉപഭോക്തൃ ഡിമാൻഡ്, നിക്ഷേപകരുടെ വിപണി തന്ത്രങ്ങൾ എന്നിവയെല്ലാം ഈ നീക്കത്തിന്റെ സ്വാധീനത്തിലായേക്കാം. ഇവിടെ, ജെഫറീസ് തെരഞ്ഞെടുത്ത ചില ഫിനാൻഷ്യൽ ഓഹരികളുടെ വിവരങ്ങൾ ഉൾപ്പെടെയാണ് നൽകുന്നത്.2026 ഒക്ടോബറിലെ പണനയ അവലോകനത്തിൽ ആർ.ബി.ഐ റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് ഉയർത്തി 5.50 ശതമാനമാക്കി. 2026–27 സാമ്പത്തിക വർഷത്തെ ഇന്ത്യയുടെ ജി.ഡി.പി വളർച്ചാ പ്രവചനം 7.1 ശതമാനമായി ഉയർത്തുകയും ചെയ്തു.ജെഫറീസ് തെരഞ്ഞെടുത്ത ഓഹരികൾ
റിസർവ് ബാങ്ക് പലിശ നിരക്ക് വർധിപ്പിച്ചതിന്റെ പശ്ചാത്തലത്തിൽ പ്രമുഖ ആ​ഗോള-ഇൻവെസ്റ്റ്മെന്റ് ബ്രോക്കിങ് സ്ഥാപനമായ ജെഫറീസ് തെരഞ്ഞെടുത്ത ഫിനാൻഷ്യൽ ഓഹരികളാണ് താഴെ നൽകുന്നത്

ഐ.സി.ഐ.സി.ഐ ബാങ്ക്
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
കൊടക് മഹീന്ദ്ര ബാങ്ക്
എച്ച്.ഡി.എഫ്.സി ബാങ്ക്
ആക്സിസ് ബാങ്ക്
എൽ.ഐ.സി ഹൗസിങ് ഫിനാൻസ്
ശ്രീറാം ഫിനാൻസ്
ബജാജ് ഹൗസിങ് ഫിനാൻസ്
ആദിത്യ ബിർള ക്യാപിറ്റൽ

Leave a Reply

Your email address will not be published. Required fields are marked *