Latest

1.1 ലക്ഷം കോടിയുടെ കരാർ, 180 ഫൈറ്റർ ജെറ്റുകൾ: പാക്- ചൈന ഭീഷണിക്കിടെ തേജസ് Mk-1A ഡെലിവറി പ്രഖ്യാപിച്ച് HAL

Share

India Fighter Jet: തദ്ദേശീയ സാങ്കേതികവിദ്യയിൽ ഇന്ത്യ പടുത്തുയർത്തിയ ഫൈറ്റർ ജെറ്റ് ഉടൻ പറന്നുയരും. പ്രതിരോധ പ്രതിസന്ധികളെ മറികടന്ന് എച്ച്.എ.എൽ വികസിപ്പിച്ച എൽ.സി.എ എം.കെ-1എ തേജസ് ഉടൻ വ്യോമസേനയുടെ ഭാഗമാകുമെന്ന് റിപ്പോർട്ട്. അതിർത്തിയിലെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം ആത്മനിർഭർ ഭാരതത്തിന്റെ വലിയൊരു മുന്നേറ്റത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്.
ഡെലിവറി അപ്ഡേറ്റ് എച്ച്എഎൽപൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് നിർമ്മിക്കുന്ന തദ്ദേശീയ യുദ്ധവിമാനമായ തേജസ് LCA Mk-1A-യുടെ ഡെലിവറി ഈ വർഷം (2026) ഡിസംബറോടെ ആരംഭിക്കുമെന്ന് കമ്പനി വ്യക്തമാക്കി. റഡാറുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങൾ, ആയുധങ്ങൾ ഘടിപ്പിച്ചുള്ള പരീക്ഷണങ്ങൾ, അമേരിക്കൻ കമ്പനിയായ GE-ൽ നിന്നുള്ള എൻജിനുകളുടെ ലഭ്യതക്കുറവ് എന്നിവയാണ് വിമാനത്തിന്റെ കൈമാറ്റം വൈകാനുള്ള കാരണം. ഈ പ്രശ്‌നങ്ങൾ ഒരു മാസത്തിനുള്ളിൽ പരിഹരിക്കുമെന്നാണ് പുതിയ അപ്‌ഡേറ്റ്

A Closer Look at America's New Fighter Jet | NGAD Fighter Jet

Leave a Reply

Your email address will not be published. Required fields are marked *