Data Free Mobile Recharges: മൊബൈല്‍ ഡാറ്റ ഉപയോഗം കുറവുള്ള സാധാരണക്കാര്‍ക്ക് ആശ്വസിക്കാം. ഡാറ്റ ആവശ്യമില്ലാത്തവര്‍ക്കായി, കുറഞ്ഞ നിരക്കില്‍ കോളും മെസേജും മാത്രമുള്ള പ്ലാനുകള്‍ നല്കാന് ടെലികോം കമ്പനികള്‍ക്ക് ട്രായ് നിര്‍ദേശം. ഈ നിയമം വഴി മൊബൈല്‍ റീചാര്‍ജ് ചിലവ് വലിയ രീതിയില്‍ കുറയ്ക്കാന്‍ ഉപഭോക്താക്കള്‍ക്ക് കഴിയും. വൈഫൈ ഉപയോഗിക്കുന്നവര്‍ക്കും ഇന്റര്‍നെറ്റ് ആവശ്യമില്ലാത്ത ഫീച്ചര്‍ ഫോണ്‍ ഉപഭോക്താക്കള്‍ക്കും വലിയ ആശ്വാസമാന് ട്രായ് തീരുമാനം.
ഇന്റര്‍നെറ്റ് അധികം ഉപയോഗിക്കാത്ത ടെലികോം ഉപഭോക്താക്കള്‍ക്ക് വലിയ ആശ്വാസം നല്കുന്ന തീരുമാനമാണ് ടെലികോം റെഗുലേറ്ററായ ട്രായിയില്‍ നിന്നുണ്ടായിരിക്കുന്നത്. ജിയോ (Jio), എയര്‍ടെല്‍ (Airtel), വിഐ (Vi) തുടങ്ങിയ ടെലികോം കമ്പനികള്‍ തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ഡാറ്റ ഇല്ലാതെ വെറും കോളുകളും എസ്എംഎസും മാത്രമുള്ള പുതിയ പ്ലാനുകള്‍ ലഭ്യമാക്കേണ്ടി വരും.

