ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ വൻ ഇടിവ്. 2026 ആഗസ്റ്റിൽ 16.5% താഴ്ച്ചയാണ് രേഖപ്പെടുത്തിയത്. ഈ സെപ്റ്റംബറിലും റഷ്യൻ എണ്ണയുടെ വരവ് കുറയുമെന്നാണ് കണക്കാക്കപ്പെടുന്നത്. റഷ്യൻ ഇന്ധനം വൻതോതിൽ വാങ്ങുന്ന രാജ്യങ്ങൾക്ക് യു.എസ് 100% തീരുവ ചുമത്തിയതാണ് ഇതിന് പ്രധാന കാരണം. ഇതോടെ ഇന്ത്യൻ എണ്ണക്കമ്പനികൾ ഗൾഫ് അടക്കമുള്ള മറ്റ് രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി വൈവിദ്ധ്യവൽക്കരിക്കുകയാണ്. ഇന്ത്യയ്ക്ക് റഷ്യൻ ഇന്ധനത്തിന് കാലങ്ങളായി ലഭിച്ച ഡിസ്കൗണ്ടിന്റെ വലിയൊരു ഭാഗം ഇറക്കുമതിച്ചെലവ് വർധിച്ചതിലൂടെ നഷ്ടമാവുകയും ചെയ്തു
ഇന്ത്യയുടെ റഷ്യൻ ക്രൂഡ് ഇറക്കുമതിറോയിട്ടേഴ്സ് ഡാറ്റ പ്രകാരം, 2026 ജൂലൈ മാസത്തിൽ ഇന്ത്യയുടെ റഷ്യൻ ഇന്ധന ഇറക്കുമതി പ്രതിദിനം 2.1 ദശലക്ഷം ബാരലുകൾ എന്ന റെക്കോർഡ് ഉയരത്തിലെത്തിയിരുന്നു. ഷിപ് ട്രാക്കിങ് പ്ലാറ്റ്ഫോമായ കെപ്ലർ നൽകുന്ന വിവരങ്ങൾ പ്രകാരം ഈ മാസം, 2026 സെപ്റ്റംബറിൽ പ്രതിദിനം 1.9 ദശലക്ഷം ബാരലുകളുടെ ഇറക്കുമതി മാത്രമാണ് നടന്നത്

