ഇന്ത്യയിലെ ഏറ്റവും വലിയ ധനികർ എന്ന സ്ഥാനം തിരിച്ചു പിടിച്ച് ഗൗതം അദാനി & ഫാമിലി. മുകേഷ് അംബാനി & ഫാമിലിയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിക്കൊണ്ടാണിത്. M3M ഹുറൂൺ ഇന്ത്യ റിച്ച് ലിസ്റ്റ് പ്രകാരമുള്ള വിവരങ്ങളാണിത്. അദാനിയുടെ സമ്പത്ത് 13% വളർന്ന് 9.23 ലക്ഷം കോടി രൂപയായി (96 ബില്യൺ ഡോളർ) മാറിയപ്പോൾ, മുകേഷ് അംബാനിയുടെ സമ്പത്ത് 10% ഇടിവോടെ 8.63 ലക്ഷം കോടി രൂപയിലാണ് (90 ബില്യൺ ഡോളർ) എത്തിയത്. അതായത് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി, റിലയൻസ് ഇൻഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയേക്കാൾ 59,400 കോടി രൂപയ്ക്ക് ‘മുന്നിലാണ്’.
ഹുറൂൺ ഇന്ത്യ റിച്ച് ലിസ്റ്റ് കുറഞ്ഞത് 1,000 കോടി രൂപയുടെയെങ്കിലും സമ്പത്തുള്ള 1,810 വ്യക്തികളാണ് ഹുറൂൺ ഇന്ത്യ റിച്ച് ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇവരുടെ ആകെ സമ്പത്ത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 12.8% വർധനയോടെ 18.75 ലക്ഷം കോടി രൂപ (1.96 ട്രില്യൺ ഡോളർ) ആയി മാറി. ഇത് ഇന്ത്യയുടെ ജി.ഡി.പിയുടെ പകുതിയോളം വരും. ഇന്ത്യയിൽ 391 ബില്യണയേഴ്സാണുള്ളത്. ഇത് റെക്കോർഡാണ്. 5 വർഷം മുമ്പ് രാജ്യത്ത് 237 വ്യക്തികളാണ് ബില്യണയർ സ്റ്റാറ്റസിൽ ഉൾപ്പെട്ടിരുന്നത്. കഴിഞ്ഞ വർഷം മാത്രം ഇന്ത്യയിൽ 27 ബില്യണയർമാർ ലിസ്റ്റിൽ പുതിയതായി ഉൾപ്പെട്ടു

