Latest

വൻ അട്ടിമറിയിൽ ഗൾഫ് ഔട്ട്; ഇന്ത്യൻ എൽ.പി.ജി വിപണി പിടിച്ച് അമേരിക്ക, മാറുന്ന സമവാക്യങ്ങൾ

Share

ഇന്ത്യയും, എൽ.പി.ജി ഇറക്കുമതിയുംലോകത്തെ രണ്ടാമത്തെ വലിയ എൽ.പി.ജി ഇറക്കുമതി രാജ്യമാണ് ഇന്ത്യ. പരമ്പരാ​ഗതമായി പേർഷ്യൻ ​ഗൾഫിൽ നിന്നാണ് രാജ്യത്തേക്ക് വലിയ തോതിൽ പാചക വാതകം എത്തിയിരുന്നത്. എന്നാൽ പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് ഹോർമുസ് കടലിടുക്കിൽ അടക്കം ചരക്ക് നീക്കങ്ങൾക്ക് തടസ്സം നേരിട്ടു. വൻ തോതിൽ ഇന്ത്യയ്ക്ക് എൽ.പി.ജി സപ്ലൈ ചെയ്തിരുന്ന ഖത്തർ, ഒമാൻ എന്നിവിടങ്ങളിൽ നിന്നുള്ള വരവും കുറഞ്ഞു. ഇതോടെ മറ്റ് മാർ​ഗങ്ങൾ തേടാൻ ഇന്ത്യ നിർബന്ധിതമായി.

‘ദിസ് ടൈം ഫോർ’ യു.എസ്, ആഫ്രിക്ക

യു.എസ്, ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള ഇറക്കുമതി വിഹിതം ​ഗണ്യമായി വർധിക്കുന്ന സാഹചര്യമാണ് ഉടലെടുത്തത്. കഴിഞ്ഞ വർഷമാണ് ഇന്ത്യ യു.എസുമായി ആദ്യമായി എൽ.പി.ജി വിതരണവുമായി ബന്ധപ്പെട്ട കരാറിൽ ഏർപ്പെടുന്നത്. മധ്യപൂർവ്വ ദേശത്തു നിന്നുള്ള ഇറക്കുമതി ആശ്രിതത്ത്വം കുറയ്ക്കുക എന്നത് ഇതിന് പിന്നിലുള്ള ലക്ഷ്യമായിരുന്നു.

കഴിഞ്ഞ വർഷം ഇന്ത്യയുടെ ആകെ എൽ.പി.ജി ഇറക്കുമതിയിൽ യു.എസിന്റേത് 6% വിഹിതം മാത്രമായിരുന്നു. നിലവിൽ ഇത് 20% എന്ന തോതിലേക്ക് മൂന്നിരട്ടിയിലധികം വർധന നേടിയതായി ബ്ലൂംബർ​ഗ് റിപ്പോർട്ട് ചെയ്യുന്നു. ഇപ്പോൾ ഇന്ത്യയ്ക്ക് ഏറ്റവുമധികം പാചകവാതകം നൽകുന്ന രാജ്യവും യു.എസാണ്.

India wants to switch from LPG to PNG

Leave a Reply

Your email address will not be published. Required fields are marked *