Latest

സിബില്‍ സ്‌കോര്‍ കൂട്ടാം; എസ്ബിഐയില്‍ ഒരു എഫ്ഡിയുണ്ടെങ്കില്‍ വെറും 10 മിനിറ്റില്‍ ക്രെഡിറ്റ് കാര്‍ഡ് റെഡി

Share

SBI Yono App : കുറഞ്ഞ സിബില്‍ സ്‌കോര്‍ (CIBIL Score) കാരണമോ, സ്ഥിരവരുമാന രേഖകള്‍ ഇല്ലാത്തതിനാലോ ക്രെഡിറ്റ് കാര്‍ഡ് ലഭിക്കാന്‍ ബുദ്ധിമുട്ടുന്നുണ്ടോ. എങ്കില്‍ എസ്ബിഐയുടെ (SBI) എഫ്ഡി അധിഷ്ഠിത ക്രെഡിറ്റ് കാര്‍ഡുകള്‍ (FD backed Credit Cards) നിങ്ങള്‍ക്ക് മികച്ചൊരു പരിഹാരമാണ്. ബാങ്കില്‍ ഒരു സ്ഥിരനിക്ഷേപം ഉണ്ടെങ്കില്‍ യോനോ (YONO) ആപ്പ് വഴി വെറും 10 മിനിറ്റിനുള്ളില്‍ യാതൊരു ഫിസിക്കല്‍ രേഖകളുമില്ലാതെ ഈ കാര്‍ഡ് സ്വന്തമാക്കാം. മികച്ച സിബില്‍ സ്‌കോര്‍ പടുത്തുയര്‍ത്താനും ആകര്‍ഷകമായ ഓഫറുകള്‍ നേടാനും ഇതു സഹായിക്കും.
യോനോ ആപ്പ് വഴി വെറും 10 മിനിറ്റിനുള്ളില്‍ ഓണ്‍ലൈനായി കാര്‍ഡിന് അപേക്ഷിക്കാന്‍ സാധിക്കും. ഫിസിക്കല്‍ രേഖകള്‍ (Physical documents) ഒന്നും സമര്‍പ്പിക്കാതെ തന്നെ പൂര്‍ണ്ണമായും ഡിജിറ്റലായി നടപടികള്‍ പൂര്‍ത്തിയാക്കാം. എഫ്ഡി അടിസ്ഥാനമാക്കി നല്‍കുന്ന ഈ കാര്‍ഡ് ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് തങ്ങളുടെ ക്രെഡിറ്റ് ഹിസ്റ്ററി തുടങ്ങാനും, നിലവിലുള്ള ക്രെഡിറ്റ് സ്‌കോര്‍ മെച്ചപ്പെടുത്താനും സാധിക്കും. ബാങ്ക് നല്‍കുന്ന ഔദ്യോഗിക ക്രെഡിറ്റ് സേവനങ്ങള്‍ എളുപ്പത്തില്‍ പ്രയോജനപ്പെടുത്താനും ഈ കാര്‍ഡുകള്‍ ഉപയോക്താക്കളെ സഹായിക്കും.

ആര്‍ക്കൊക്കെ കാര്‍ഡ് ലഭിക്കും

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ (SBI) സ്ഥിര നിക്ഷേപം (FD) ഉള്ള ഉപയോക്താക്കള്‍ക്കാണ് ഈ കാര്‍ഡിന് അപേക്ഷിക്കാന്‍ സാധിക്കുക. എന്നാല്‍ എല്ലാ എഫ്ഡി ഉപയോക്താക്കള്‍ക്കും ഈ കാര്‍ഡ് ലഭിക്കുമോ എന്ന് നിങ്ങളുടെ ബ്രാഞ്ചുകള്‍ സന്ദര്‍ശിച്ച് വ്യക്തത വരുത്താവുന്നതാണ്. നിങ്ങളുടെ എഫ്ഡി തുകയ്ക്ക് അനുസരിച്ച് ക്രെഡിറ്റ് കാര്‍ഡിന്റെ തരവും, ആനുകൂല്യങ്ങളും മാറിയേക്കാം. എസ്ബിഐയുടെ യോനോ (YONO) ആപ്പ് പ്ലാറ്റ്ഫോം വഴി പൂര്‍ണ്ണമായും ഡിജിറ്റലായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

YONO SBI Europe - Apps on Google Play

Leave a Reply

Your email address will not be published. Required fields are marked *