Latest

കായികതാരങ്ങള്‍ നെഞ്ചിലേറ്റുന്ന സ്വര്‍ണ്ണ മെഡല്‍ പൂര്‍ണ്ണമായും സ്വര്‍ണ്ണമല്ല; യഥാര്‍ത്ഥ വിപണി മൂല്യം 85000 രൂപ, നിര്‍മ്മാണ രഹസ്യം ഇതാണ്

Share

Olympic Gold Medal Value: ഏഷ്യന്‍ ഗെയിംസിലും ഒളിമ്പിക്സിലും കായികതാരങ്ങള്‍ നെഞ്ചിലേറ്റുന്ന തിളങ്ങുന്ന സ്വര്‍ണ്ണ മെഡലുകള്‍ പൂര്‍ണ്ണമായും ശുദ്ധമായ സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ചതല്ല. 92.5 ശതമാനം വെള്ളിയും കേവലം 6 ഗ്രാം 24 കാരറ്റ് സ്വര്‍ണ്ണവും ചേര്‍ത്താണ് ഓരോ സ്വര്‍ണ്ണ മെഡലും നിര്‍മ്മിക്കുന്നത്. 1912-ലെ സ്റ്റോക്ക്ഹോം ഒളിമ്പിക്സിന് ശേഷം പൂര്‍ണ്ണസ്വര്‍ണ്ണ മെഡലുകള്‍ ഒഴിവാക്കിയതിന്റെ കാരണങ്ങളും ഇവയുടെ യഥാര്‍ത്ഥ വിപണി മൂല്യവും വിശദമായി പരിശോധിക്കാം.
ഏഷ്യന്‍ ഗെയിംസ്, ഒളിമ്പിക്‌സ് പോലുള്ള ആഗോള ഇവന്റുകളിലടക്കം നല്‍കുന്ന സ്വര്‍ണ്ണ മെഡലുകള്‍ പൂര്‍ണ്ണമായും (100%) സ്വര്‍ണ്ണമല്ല. സ്വര്‍ണ്ണമെഡല്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നത് 92.5% വെള്ളിയാണ്. അതിനു മുകളില്‍ കുറഞ്ഞത് 6 ഗ്രാം 24 കാരറ്റ് ശുദ്ധമായ സ്വര്‍ണ്ണം പ്ലേറ്റ് ചെയ്യും.

വെള്ളി മെഡല്‍ പൂര്‍ണ്ണമായും സില്‍വര്‍ (കുറഞ്ഞത് 92.5% സ്റ്റെര്‍ലിംഗ് സില്‍വര്‍) ഉപയോഗിച്ച് നിര്‍മ്മിക്കുന്നു. വെങ്കല മെഡല്‍ നിര്‍മ്മിക്കുന്നത് ചെമ്പ് (Copper – ഏകദേശം 95%), സിങ്ക്, ടിന്‍ എന്നിവ ചേര്‍ത്ത ലോഹമിശ്രിതം ഉപയോഗിച്ചാണ്.

What Are Olympic Medals Actually Made From? - The Running Channel

Leave a Reply

Your email address will not be published. Required fields are marked *