ഇന്ത്യൻ ലോജിസ്റ്റിക്സ് സെക്ടറിൽ ബുള്ളിഷ് ഔട്ലുക്ക് പ്രകടമാക്കി പ്രമുഖ ആഗോള ഇൻവെസ്റ്റ്മെന്റ് ബാങ്കിങ് സ്ഥാപനമായ ജെഫറീസ്. അദാനി പോർട്സ് ഉൾപ്പെടെ 6 ഓഹരികളിലാണ് ലക്ഷ്യവില നൽകിയിരിക്കുന്നത്. ഇന്ത്യയിലെ തുറമുഖങ്ങളിലെ വോളിയം ഇയർ-ഓൺ-ഇയർ അടിസ്ഥാനത്തിൽ 7% വർധിച്ചതായി ജെഫറീസ് കണക്കാക്കുന്നു. 54 രൂപ മുതൽ വിലയുള്ള ഓഹരികളാണ് ഈ ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നത്.
പോർട്ട് ഓപ്പറേഷൻസ് നടത്തുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് യൂട്ടിലിറ്റി കമ്പനിയാണിത്. 9 തീരദേശ സംസ്ഥാനങ്ങളിലും, കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ഈ ലാർജ്ക്യാപ് കമ്പനിയുടെ ബിസിനസ് വ്യാപിച്ചിരിക്കുന്നു.
CMP : 1,794 രൂപ
ടാർഗറ്റ് : 2,160 രൂപ
ഉയർച്ചാ സാധ്യത : 20%

