Bank Fixed Deposits (Bank FD): കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണം സുരക്ഷിതമായി നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്ന സാധാരണക്കാര്‍ക്ക് ഏറെ പ്രയോജനകരമായ 2 നിക്ഷേപ ഓപ്ഷനുകളാണ് സര്‍ക്കാര്‍ ബോണ്ടുകളും, ബാങ്കുകളുടെ സ്ഥിരനിക്ഷേപങ്ങളും. ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്യുന്ന സര്‍ക്കാര്‍ ബോണ്ടുകളും പരമ്പരാഗത ബാങ്ക് എഫ്ഡികളും തമ്മിലുള്ള നേട്ടകോട്ടങ്ങള്‍ കൃത്യമായി തിരിച്ചറിഞ്ഞ് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതാണ് ബുദ്ധി.
സര്‍ക്കാര്‍ ബോണ്ടുകള്‍ പ്രിയങ്കരമാകുന്നുഇന്ത്യയില് 10 വര്‍ഷത്തെ സര്‍ക്കാര്‍ ബോണ്ടുകളുടെ യീല്‍ഡ് (ആദായം) നിലവില്‍ 7% കടന്നിരിക്കുന്നു. ബാങ്ക് സ്ഥിരനിക്ഷേപങ്ങള്‍ (FD) നിലവില്‍ 6% മുതല്‍ 7.5% വരെ പലിശ നല്‍കുമ്പോഴാണിത്. ആഗോളതലത്തില്‍ ബോണ്ട് യീല്‍ഡുകള്‍ കുതിച്ചുയരുന്നതും, ക്രൂഡ് ഓയില്‍ വിലയും, റിസര്‍വ് ബാങ്കിന്റെ (RBI) നയങ്ങളുമാണ് ഇന്ത്യയിലെ ബോണ്ട് യീല്‍ഡ് വര്‍ധിക്കാന്‍ പ്രധാന കാരണം. 7% പലിശ ലഭിക്കുന്ന ദീര്‍ഘകാല സര്‍ക്കാര്‍ ബോണ്ടുകളും, ബാങ്ക് എഫ്ഡിയും തമ്മില്‍ റിസ്കിന്റെ കാര്യത്തില്‍ വലിയ അരമുണ്ടെന്ന് നിക്ഷേപകര്‍ മനസിലാക്കണം.
സര്‍ക്കാര്‍ ബോണ്ടുകളെ വ്യത്യസ്തമാക്കുന്ന കാര്യങ്ങള്‍
ബാങ്ക് എഫ്ഡികളില് നിക്ഷേപിച്ച തുകയ്ക്ക് വിപണി മൂല്യത്തിന് അനുസരിച്ച് മാറ്റം വരുന്നില്ല. എന്നാല്‍ സര്‍ക്കാര്‍ ബോണ്ടുകളുടെ വിപണി മൂല്യം പലിശ നിരക്കിലെ മാറ്റങ്ങള്‍ക്കനുസരിച്ച് ചാഞ്ചാടിക്കൊണ്ടിരിക്കും. പലിശ നിരക്കും ബോണ്ടിന്റെ വിലയും വിപരീത ദിശയിലാണ് സഞ്ചരിക്കുന്നത്.
എഫ്ഡിയില് നിശ്ചിത പലിശ ഉറപ്പാണ്. ബോണ്ടുകളില്‍ നിക്ഷേപിക്കുന്നവര്‍ കാലാവധി പൂര്‍ത്തിയാകുന്നതുവരെ കാത്തിരുന്നാല്‍ മാത്രമേ ഉദ്ദേശിച്ച കൃത്യമായ വരുമാനം ലഭിക്കൂ.
ആരൊക്കെ സര്‍ക്കാര്‍ ബോണ്ടുകളില്‍ നിക്ഷേപിക്കണം
ദീര്‍ഘകാലത്തേക്ക് നിക്ഷേപിക്കാന്‍ താല്‍പ്പര്യമുള്ളവരും, നിക്ഷേപിച്ച തുകയ്ക്ക് ഉടനെ ആവശ്യമില്ലാത്തവരും ഈ ഓപ്ഷന് തെരഞ്ഞെടുക്കുന്നതാകും ഉചിതം. ചുരക്കിപ്പറഞ്ഞാല്‍ വിപണിയിലെ ഏറ്റക്കുറച്ചിലുകള്‍ ബാധിക്കാതെ, ബോണ്ട് കാലാവധി പൂര്‍ത്തിയാകുന്നതുവരെ വില്‍ക്കാതെ കാത്തിരിക്കാന്‍ തയ്യാറുള്ളവര്‍ ഏറ്റെടുക്കുക.

